പനിക്കിടക്കയില്‍ കേരളം

 

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പനി മരണം. വിതുര മേമല സ്വദേശി സുശീല (48) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. 2 ദിവസം വിതുര താലൂക്കാശുപത്രിയിലും ഇന്നലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടു പോയി. രണ്ടാഴ്ച്ചയിലധികമായി ഒട്ടും കുറയാതെ സംസ്ഥാനത്തെ പനിയും പകര്‍ച്ച വ്യാധികളും തുടരുകയാണ്.

ജൂണ്‍ 13 മുതല്‍ പതിനായിരം കടന്ന പ്രതിദിന പനിരോഗികളുടെ എണ്ണം പന്ത്രണ്ടായിരത്തിന് മുകളില്‍ തുടരുകയാണ്. ഒരാഴ്ച്ചയ്ക്കിടെ സംസ്ഥാനത്താകെ പനി ബാധിച്ചത് തൊണ്ണൂറായിരം പേര്‍ക്കാണ്. ചിക്കന്‍പോക്‌സും വ്യാപിക്കുകയാണ്. ജൂണ്‍ 13ന് പ്രതിദിനം പനിബാധിതരുടെ എണ്ണം 10,000ന് മുകളിലെത്തുമ്പോള്‍ എച്ച്1എന്‍1 എന്ന കോളം പോലും കണക്കുകളില്‍ ഉണ്ടായിരുന്നില്ല. അന്ന് കണക്കുകളില്‍ പോലും ഇല്ലാതിരുന്ന H1N1 വ്യാപനം കുത്തനെ കൂടി. ഒരാഴ്ച്ചയ്ക്കിടെ 37 പേര്‍ക്കാണ് H1N1 സ്ഥിരീകരിച്ചത്. 1 മരണം സ്ഥിരീകരിച്ചു.

2 മരണം H1N1 കാരണമാണെന്ന് സംശയിക്കുകയും ചെയ്യുന്നു. മലപ്പുറത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുള്‍പ്പടെ മരിച്ചത് എച്ച്1എന്‍1 കാരണം. ഈ വര്‍ഷത്തെ പനിമരണങ്ങളില്‍ എച്ച്.1.എന്‍.1 എലിപ്പനിക്ക് പിന്നില്‍ രണ്ടാമതെത്തി. എലിപ്പനി 32ഉം എച്ച്1എന്‍1 23ഉം നാടാകെ പടരുന്ന തരത്തിലാണ് ചിക്കന്‍ പോക്‌സും ഒപ്പമുള്ളത്. 378 പേര്‍ക്കാണ് ഒരാഴ്ച്ചയ്ക്കിടെ ചിക്കന്‍ പോക്‌സ്. വൈകിപ്പോയെന്ന വിമര്‍ശനങ്ങള്‍ക്കിടെ കഴിഞ്ഞയാഴ്ച്ച മുതല്‍ സമൂഹ ഡ്രൈ ഡേ ആചരണം ഉള്‍പ്പടെ നടത്തി. പക്ഷെ, ഡെങ്കിപ്പനിയുടെ വ്യാപനം ഇനിയും പിടിച്ചുകെട്ടാന്‍ കഴിഞ്ഞിട്ടില്ല.

ഗുരുതരമാകുന്ന കേസുകളില്‍ നല്ല പങ്കും ഡെങ്കിപ്പനിയാണ്. ഒരാഴ്ച്ചയ്ക്കിടെ സംസ്ഥാനത്താകെ പനി ബാധിച്ചത് 89,453 പേര്‍ക്കാണ്. 23 മരണം പനി മരണമാണെന്ന് സംശയിക്കുന്നു. 10 മരണം മാത്രമാണ് സ്ഥിരീകരിച്ച് ഔദ്യോഗിക പട്ടികയില്‍ പെടുത്തിയിരിക്കുന്നത്. ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കണമെന്ന കെ.ജി.എം.ഒ.എയുടെ ആവശ്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടുമില്ല.

spot_imgspot_img
spot_imgspot_img

Latest news

ഇതാണാ ഭാഗ്യവാൻ; 20 കോടിയുടെ ക്രിസ്മസ് ബംപർ ഇരിട്ടി സ്വദേശിയ്ക്ക്

തിരുവനന്തപുരം: ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം 20 കോടി രൂപ ഭാഗ്യം...

എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈം​ഗികാതിക്രമം; മൂന്ന് അധ്യാപകർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ മൂന്ന് അധ്യാപകർ ചേർന്ന് പീഡനത്തിനിരയാക്കി....

‘എത്ര പഠിച്ചാലും പാസ്സാക്കാതെ ഇവിടെ ഇരുത്തും’; കോളേജിൽ അനാമിക നേരിട്ടത് കടുത്ത മാനസിക പീഡനം

ബെംഗളൂരു: കര്‍ണാടകയില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി...

വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി

വയനാട്: വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി. കുറിച്യാട് കാടിനുള്ളിൽ...

പത്തനംതിട്ടയിൽ ദളിത് കുടുംബത്തെ മർദിച്ച സംഭവം; എസ്‌ഐ ഉൾപ്പെടെ നാലു പൊലീസുകാർക്ക് സസ്പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ടയിൽ ദലിത്‌ കുടുംബത്തെ മർദിച്ച സംഭവത്തിൽ നാലു പൊലീസുകാരെ സസ്‌പെൻഡ്...

Other news

ആൾത്തുളയിലൂടെ താഴേക്ക് വീണു;വനിത ഹോസ്റ്റലിൽ അപകടം; രണ്ടു പേർക്ക് പരുക്ക്

കൊല്ലം: വനിതാ ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാംനിലയിൽ നിന്നും വീണ് രണ്ട് യുവതികൾക്ക്...

വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി

വയനാട്: വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി. കുറിച്യാട് കാടിനുള്ളിൽ...

കോഴിക്കോട്ടെ അപകടം; ബസ് ദേഹത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു....

മന്ത്രി വി ശിവന്‍കുട്ടിയുടെ മകന്‍ ഗോവിന്ദ് വിവാഹിതനായി

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെയും ആര്‍ പാര്‍വതി ദേവിയുടെയും മകന്‍...

പ​കു​തി വി​ല​യ്​​ക്ക് സ്കൂ​ട്ട​റും ലാ​പ് ടോ​പ്പും; വീട്ടമ്മമാരുടെ പണം കൊണ്ട് അനന്തു വാങ്ങി കൂട്ടിയത് കോടികളുടെ ഭൂമി

കു​ട​യ​ത്തൂ​ർ: പ​കു​തി വി​ല​യ്​​ക്ക് സ്കൂ​ട്ട​റും ലാ​പ് ടോ​പ്പും വാ​ഗ്ദാ​നം ചെ​യ്ത്​ ത​ട്ടി​പ്പ്...

അടിച്ചുപാമ്പായി കെ.എസ്.ഇ.ബിയുടെ എ.ബി സ്വിച്ച് ഓഫ് ചെയ്ത് യുവാവ്; കോട്ടയത്തുകാരെ ഇരുട്ടിലാക്കിയ വിരുതനെ തേടി പോലീസ്

കോട്ടയം: അടിച്ചുപാമ്പായി കെ.എസ്.ഇ.ബിയുടെ എ.ബി സ്വിച്ച് ഓഫ് ചെയ്ത് യുവാവ്. കോട്ടയത്താണ്...

Related Articles

Popular Categories

spot_imgspot_img