web analytics

മിനറൽ ഐസ്; കുപ്പിവെള്ളത്തിന് പിന്നാലെ സർക്കാർ വക ഐസ് ക്യൂബും

മിനറൽ ഐസ്; കുപ്പിവെള്ളത്തിന് പിന്നാലെ സർക്കാർ വക ഐസ് ക്യൂബും

കോഴിക്കോട്: കുപ്പിവെള്ള ബ്രാൻഡായ ഹില്ലി അക്വായുടെ വിജയത്തെ തുടർന്നു, ജലവിഭവവകുപ്പിന്റെ കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (KIIDC) ഇപ്പോൾ ഐസ് ക്യൂബ് വിപണിയിലും പ്രവേശിക്കുന്നു.

തിരുവനന്തപുരം അരുവിക്കര പ്ലാന്റിൽ നിർമ്മിക്കുന്ന ബുള്ളറ്റ്-ടൈപ്പ് ഐസ് ക്യൂബുകൾ ‘മിനറൽ ഐസ്’ എന്ന പേരിൽ ഉടൻ വിപണിയിലെത്തും.

ദിവസേന 750 കിലോ ഐസ് ക്യൂബ് ആണ് ഉത്പാദനം. 1, 2, 5 കിലോ പാക്കുകൾ ആയി വിപണിക്ക് നൽകും.

വില പിന്നീട് പ്രഖ്യാപിക്കും. പദ്ധതി വിജയകരമായാൽ കേരളത്തിലെ മറ്റ് KIIDC പ്ലാന്റുകളിലും ഐസ് ഉത്പാദന യൂണിറ്റുകൾ തുടങ്ങാൻ പദ്ധതിയുണ്ട്.

കുപ്പിവെള്ള നിർമ്മാണത്തിൽ ഉപയോഗിക്കുന്നതുപോലെ BIS, FSSAI മാനദണ്ഡങ്ങൾ പാലിച്ച വെളളമാണ് ഐസ് ക്യൂബുകൾക്കായി ഉപയോഗിക്കുന്നത്.

കുപ്പിവെള്ളം നിർമ്മിക്കുന്ന അതേ ജലം ഉപയോഗിച്ച് ഐസ് ക്യൂബ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ പ്ലാന്റ് ആകും അരുവിക്കര യൂണിറ്റ്.

കുപ്പിവെള്ള ഉത്പാദനം വ്യാപകമാക്കുന്നു

തൊടുപുഴ, അരുവിക്കര പ്ലാന്റുകൾക്ക് പുറമേ കട്ടപ്പന, പേരാമ്പ്ര, ആലുവ എന്നിവിടങ്ങളിലും പുതിയ പ്ലാന്റുകൾ സ്ഥാപിച്ച് കുപ്പിവെള്ള ഉത്പാദനം ഇരട്ടിയാക്കുകയാണ് ലക്ഷ്യം.

ആലുവയിൽ 20 ലിറ്റർ ജാർ ഉത്പാദനത്തിനുള്ള പ്രത്യേക പ്ലാന്റ് സജ്ജമാക്കുന്നു.

തൊടുപുഴയും അരുവിക്കരയും ചേർന്ന് പ്രതിദിനം 90,800 ലിറ്റർ കുപ്പിവെള്ളമാണ് ഉത്പാദിപ്പിക്കുന്നത്. വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന നടപടികളും പുരോഗമിച്ചിരിക്കുകയാണ്.

ഇതുവരെ 51,228 ലിറ്റർ (1.5L, 0.5L) കുപ്പിവെള്ളം കയറ്റുമതി ചെയ്തു. തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിലേക്കും വിതരണം നടക്കുന്നു.

വിൽപ്പനയിൽ 30% നേട്ടം

2024–25: 11.4 കോടി

2023–24: 8.75 കോടി
കുപ്പിവെള്ളത്തിന്റെ വിറ്റുവരവിൽ 30% വർദ്ധന രേഖപ്പെടുത്തി.

English Summary

Kerala’s KIIDC is expanding its Hilly Aqua brand by launching ‘Mineral Ice’ bullet-type ice cubes from its Aruvikkara plant, with a daily production capacity of 750 kg. The same BIS and FSSAI-certified water used for bottled water will be used for making the ice cubes — making it the first plant in the state to do so. Bottled water production will also be doubled with new plants planned in Kattappana, Perambra, and Aluva. Current daily bottled water production stands at 90,800 liters, with exports and interstate distribution underway. Sales rose 30% from ₹8.75 crore to ₹11.4 crore this financial year.

kerala-hilly-aqua-mineral-ice-launch

Kerala, Hilly Aqua, KIIDC, Bottled Water, Mineral Ice, Aruvikkara Plant, Industry, Public Sector

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി, മോതിര വിരലിന്റെ അറ്റം നഷ്ടമായി

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി,...

Other news

ഭാര്യയുടെ ഗർഭഛിദ്രം ദൈവകോപമെന്ന് വിധി; ദേവപ്രീതിക്കായി അയൽക്കാരുടെ തലവെട്ടി നരബലി നടത്തി യുവാവ്

ദേവപ്രീതിക്കായി അയൽക്കാരുടെ തലവെട്ടി നരബലി നടത്തി യുവാവ് മധ്യപ്രദേശിലെ സിംഗ്രൗലി...

ലണ്ടനിലെ കിങ്സ്ബറി ഹൈസ്കൂളിൽ വിദ്യാർത്ഥികളെ കുത്തിവീഴ്ത്തി പതിമൂന്നുകാരൻ; ആക്രമണം അജ്ഞാത ദ്രാവകം സ്പ്രേ ചെയ്തശേഷം

ലണ്ടനിലെ കിങ്സ്ബറി ഹൈസ്കൂളിൽ വിദ്യാർത്ഥികളെ കുത്തിവീഴ്ത്തി പതിമൂന്നുകാരൻ വടക്കൻ ലണ്ടനിലെ...

പ്രണയ സർപ്രൈസ് പാളി; നിമിഷനേരം കൊണ്ട് പറന്നുപോയത് ലക്ഷങ്ങൾ; യുവാവിന്റെ ലക്ഷങ്ങൾ പോയ വഴി കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; വീഡിയോ

സർപ്രൈസ് പാളി; നിമിഷനേരം കൊണ്ട് പറന്നുപോയത് ലക്ഷങ്ങൾ പ്രണയവാർഷികം അവിസ്മരണീയമാക്കാൻ ജർമ്മനിയിലെ ഒരു...

ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് ജാഥയുടെ പോസ്റ്റർ; പുതുപ്പള്ളിയിൽ രാഷ്ട്രീയ പോര് മുറുകുന്നു

ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് ജാഥയുടെ പോസ്റ്റർ പുതുപ്പള്ളി പള്ളിയിലെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ...

തിരുവല്ല സ്പാ കൂട്ടബലാത്സംഗം: ഒളിവിൽ കഴിഞ്ഞിരുന്ന ഏഴാം പ്രതിയും പിടിയിൽ;

പത്തനംതിട്ട: കേരള മനസാക്ഷിയെ ഞെട്ടിച്ച തിരുവല്ല സ്പാ കൂട്ടബലാത്സംഗക്കേസിലെ നിർണ്ണായക വഴിത്തിരിവ്....

ഇയം ആകാശവാണിയാം… സമ്പ്രതി വാർത്താഃ ശ്രൂയന്താം… പണ്ട് വാർത്ത കേൾക്കാൻ  ഇന്ന് പോസ്റ്റർ ഒട്ടിക്കാൻ; റേഡിയോ കിയോസ്കുകളുടെ കഷ്ടകാലം!

ഇയം ആകാശവാണിയാം… സമ്പ്രതി വാർത്താഃ ശ്രൂയന്താം… പണ്ട് വാർത്ത കേൾക്കാൻ  ഇന്ന് പോസ്റ്റർ...

Related Articles

Popular Categories

spot_imgspot_img