നിങ്ങളുടെ വാഹനം 2019തിന് മുമ്പ് രജിസ്റ്റർ ചെയ്തതാണോ? കേരളം വിട്ട് യാത്ര പോകും മുമ്പ് ഇതൊന്ന് അറിഞ്ഞു വെച്ചോ; അല്ലെങ്കിൽ അയ്യായിരം പോക്കാ

തിരുവനന്തപുരം: അതിസുരക്ഷ നമ്പര്‍പ്ലേറ്റ് സംവിധാനം ഇന്ത്യയിൽ ഏകീകൃതമാക്കിയിട്ടും അനുസരിക്കാത്ത സംസ്ഥാനമാണ് കേരളം. ഇതിൻ്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് കേരളത്തിലെ വാഹന ഉടമകളാണ്.

കേരളത്തിന് പുറത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്കാണ് അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഇല്ലാത്തതിന്റെ പേരില്‍ കനത്ത പിഴ നല്‍കേണ്ടി വരുന്നത്.

രജിസ്ട്രേഷന്‍ വ്യവസ്ഥ ലംഘിച്ചെന്നപേരില്‍ 5000 രൂപ വരെയാണ് പിഴ ഈടാക്കുന്നത്. ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കത്തിൽ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാനായില്ല. എന്നാൽ, ഇതിനു വലിയ വില കൊടുക്കേണ്ടി വരുന്നത് കേരളത്തിലെ വാഹന ഉടമകളാണ്‌.

കേന്ദ്ര നിയമപ്രകാരം ഇപ്പോൾ പഴയ വാഹനങ്ങള്‍ക്കും അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നിര്‍ബന്ധമാണെന്നിരിക്കെ സംസ്ഥാനത്ത് പഴയവാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കാന്‍ ഔദ്യോഗികസംവിധാനം ഉണ്ടാക്കിയിട്ടില്ല.

ഇതേ തുടർന്ന് സംസ്ഥാനത്ത് പരിശോധനയും പിഴചുമത്തലും തുടങ്ങിയിട്ടില്ല. എന്നാല്‍, ഇതരസംസ്ഥാനങ്ങളില്‍ കേന്ദ്രനിയമത്തിന്റെ ചുവടുപിടിച്ച് പഴയവാഹനങ്ങളിലും അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് കർശനമാക്കിയിട്ടുണ്ട്.

കേരളത്തില്‍ നിര്‍ബന്ധമല്ലെന്ന് അറിയാവുന്നതിനാല്‍ കേരള രജിസ്ട്രേഷനിൽ ഉള്ള വാഹനങ്ങള്‍ കാണുമ്പോൾ തന്നെ പിഴ ചുമത്തുകയാണ്.

സംസ്ഥാനത്ത്, 2019-നുശേഷം ഇറങ്ങുന്ന പുതിയ വാഹനങ്ങള്‍ക്ക് ഡീഡലര്‍മാരതന്നെ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നല്‍കുന്നുണ്ട്. കാറുകള്‍ക്ക് 1200 രൂപവരെ ഇതിനായി ഡീലര്‍മാര്‍ ഈടാക്കുന്നുണ്ട്.

പഴയ വാഹനങ്ങള്‍ക്കു കൂടി ഇവ ഏര്‍പ്പെടുത്താനുള്ള നീക്കമാണ് ഉദ്യോഗസ്ഥ തലത്തിൽ തര്‍ക്കത്തില്‍ കലാശിച്ചത്. പിന്നീട് ഗതാഗത കമ്മിഷണറായിരുന്ന എസ്. ശ്രീജിത്തും മന്ത്രി കെ.ബി. ഗണേഷ്‌കുമാറും തമ്മിലുണ്ടായ തര്‍ക്കം മൂര്‍ച്ഛിച്ചത് അതിസുരക്ഷാ നമ്പര്‍പ്ലേറ്റിന് ടെന്‍ഡര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ടാണ്. 1.80 കോടി വാഹനങ്ങളുള്ള സംസ്ഥാനത്തെ നമ്പര്‍പ്ലേറ്റ് വിപണി ലക്ഷ്യമിട്ട് പത്തിലധികം കമ്പനികള്‍ സംസ്ഥാനത്ത് രംഗത്തുണ്ട്.

ബിസിനസ് സാധ്യത തേടിയുള്ള ഇവരുടെ തര്‍ക്കത്തില്‍ ഉദ്യോഗസ്ഥരും പങ്കാളികളാകുന്നതാണ് പദ്ധതിക്ക് വിലങ്ങുതടിയായത്. വാഹന ഉടമകൾക്ക് സ്വന്തം ചെലവിൽ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കാനാകുമെങ്കിലും അധിക തുക നല്‍കേണ്ടിവരും. നിലവിൽ തർക്കം നിലനിൽക്കുന്നതിനാൽ സർക്കാർ ഇതിന്റെ നിരക്ക് തീരുമാനിച്ചിട്ടില്ല.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

‘മാരാർജി ഭവൻ’ ഉദ്ഘാടനം ചെയ്‌ത് അമിത് ഷാ

‘മാരാർജി ഭവൻ’ ഉദ്ഘാടനം ചെയ്‌ത് അമിത് ഷാ തിരുവനന്തപുരം: മാരാർജി ഭവൻ എന്ന്...

കാർ പൊട്ടിത്തെറി; നാലുവയസുകാരി മരിച്ചു

കാർ പൊട്ടിത്തെറി; നാലുവയസുകാരി മരിച്ചു പാലക്കാട്: കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന...

കെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് സസ്പെൻഷൻ

കെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് സസ്പെൻഷൻ തിരുവനന്തപുരം: സർവീസിനിടയിൽ കെഎസ്ആർടിസി ബസിലെ വനിത കണ്ടക്‌ടർ...

സ്വർണ വിലയിൽ വൻകുതിപ്പ്

സ്വർണ വിലയിൽ വൻ കുതിപ്പ് തിരുവനന്തപുരം: ആഭരണ പ്രേമികളെ നിരാശയിലാഴ്ത്തി സംസ്ഥാനത്ത് സ്വർണവിലയിൽ...

കാർ ഇടിച്ചു കയറി നാലുവയസ്സുകാരന് ദാരുണാന്ത്യം

കാർ ഇടിച്ചു കയറി നാലുവയസ്സുകാരന് ദാരുണാന്ത്യം കോട്ടയം: കാർ ചാര്‍ജിങ് സ്റ്റേഷനിലേക്ക് ഇടിച്ചു...

പരീക്ഷ എഴുതി പുത്തനുമ്മ

പരീക്ഷ എഴുതി പുത്തനുമ്മ പെരിന്തൽമണ്ണ: പ്രസവത്തിന് തൊട്ടുപിന്നാലെ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതാനെത്തിയ...

Related Articles

Popular Categories

spot_imgspot_img