തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോഴും ലോക കേരള സഭയ്ക്കായി രണ്ടുകോടി രൂപ അനുവദിച്ച് കേരള സര്‍ക്കാര്‍. രണ്ടു കോടി രൂപയാണ് സഭയുടെ നാലാം സമ്മേളനത്തിനായി വകയിരുത്തിയത്. അംഗങ്ങളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനും മാത്രമായി 40 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ലോക കേരളസഭ ധൂർത്താണെന്ന പ്രതിപക്ഷ ആരോപണം ശക്തമായിരിക്കെയാണ് സർക്കാരിന്റെ നീക്കം.
അടുത്തമാസം നടക്കാനിരിക്കുന്ന സമ്മേളനത്തില്‍ 182 പ്രവാസി പ്രതിനിധികളാണ് പങ്കെടുക്കുന്നത്. എംഎല്‍എമാരും സംസ്ഥാനത്ത് നിന്നുള്ള എംപിമാരും ഉള്‍പ്പടെ ആകെ 351 അംഗങ്ങളാണ് ഇത്തവണത്തെ ലോക കേരള സഭയിൽ പങ്കെടുക്കുക.
അനുവദിച്ചിട്ടുള്ള തുക
∙ അംഗങ്ങളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനും 40 ലക്ഷം
∙ പബ്ലിസിറ്റിക്ക് മാത്രം 15 ലക്ഷം
∙ പന്തല്‍ കെട്ടാനും ഇരിപ്പിടം ഒരുക്കാനും 35 ലക്ഷം
∙ അംഗങ്ങളുടെ താമസത്തിന് 25 ലക്ഷം
∙ ഭക്ഷണത്തിന് 10 ലക്ഷം
∙ യാത്രയ്ക്ക് പണം ആവശ്യമുള്ളവര്‍ക്കായി നീക്കിയിരിപ്പ് 5 ലക്ഷം
∙ അടിയന്തിര ആവശ്യങ്ങള്‍ക്ക് 13 ലക്ഷം
∙ സഭയിൽ ഉയരുന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കാനായി 50 ലക്ഷം
∙ വെബ്സൈറ്റ് നവീകരണത്തിനും വിവര സാങ്കേതിക സൗകര്യങ്ങള്‍ക്കുമായി 8 ലക്ഷം
∙ ഓഫീസ് നടത്തിപ്പിനും മറ്റുചെലവുകള്‍ക്കുമായി 19 ലക്ഷം
Read Also: നേരിയ ആശ്വാസം; വര്‍ധനവുമായെത്തിയ സ്വര്‍ണവിലയില്‍ ഇടിവ്; ഒരു പവന്റെ വില ഇതാ
Read Also: 17.05.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ
Read Also: ജനത സർവീസ് ഏറ്റെടുത്ത് ജനങ്ങൾ; ലക്ഷങ്ങളുടെ കളക്ഷനുമായി സർവീസ് സൂപ്പർ ഹിറ്റ്