web analytics

നീതി കാത്ത് 20.48 ലക്ഷം കേസുകൾ

നീതി കാത്ത് 20.48 ലക്ഷം കേസുകൾ

കോട്ടയം: ഹൈക്കോടതി ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ കോടതികളിൽ തീർപ്പാകാതെ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം വീണ്ടും ഉയരുന്നു. 

നാഷണൽ ജുഡിഷ്യൽ ഡേറ്റാ ഗ്രിഡിന്റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 19.92 ലക്ഷം ആയിരുന്ന കേസുകളുടെ എണ്ണം ഇപ്പോൾ 20.48 ലക്ഷമായി.

ഹൈക്കോടതിയിൽ മാത്രം 2.59 ലക്ഷം കേസുകളാണ് തീർപ്പാക്കാനുള്ളത്. 

ജില്ലാ, മജിസ്‌ട്രേട്ട്, മുൻസിഫ് കോടതികളിലായി 17.88 ലക്ഷം കേസുകളും കെട്ടിക്കിടക്കുന്നു. 

കഴിഞ്ഞ വർഷം ഹൈക്കോടതിയിൽ 2.52 ലക്ഷവും കീഴ്ക്കോടതികളിൽ 17.39 ലക്ഷം കേസുകളുമായിരുന്നു.

പത്ത് വർഷത്തിലധികം പഴക്കമുള്ള 89,577 കേസുകളാണ് നിലവിലുള്ളത്. ഇതിൽ 41,364 കേസുകൾ ഹൈക്കോടതിയിലും 39,399 കേസുകൾ കീഴ്ക്കോടതികളിലുമാണ്.

 കീഴ്ക്കോടതികളിൽ തീർപ്പാക്കാനുള്ളവയിൽ ഭൂരിഭാഗവും ക്രിമിനൽ കേസുകളാണ്. 12.46 ലക്ഷം ക്രിമിനൽ കേസുകളും 5.41 ലക്ഷം സിവിൽ കേസുകളും ഇപ്പോഴും നീതി കാത്ത് കിടക്കുകയാണ്.

തിരുവനന്തപുരത്ത് ഏറ്റവും കൂടുതൽ, വയനാട്ടിൽ കുറവ്

തീർപ്പാക്കാനുള്ള കേസുകളുടെ എണ്ണത്തിൽ തിരുവനന്തപുരം ജില്ലയാണ് മുന്നിൽ.

 ജില്ലയിലെ വിവിധ കോടതികളിലായി 90,516 സിവിൽ കേസുകളും 2,62,298 ക്രിമിനൽ കേസുകളുമായി ആകെ 3.52 ലക്ഷം കേസുകളാണ് കെട്ടിക്കിടക്കുന്നത്. 

ഏറ്റവും കുറവ് കേസുകൾ വയനാട് ജില്ലയിലാണ് — 7,054 സിവിലും 21,907 ക്രിമിനലുമായി ആകെ 28,961 കേസുകൾ.

ദിനംപ്രതി വർധിക്കുന്ന കേസുകൾ വെല്ലുവിളി

ദിവസേന പുതിയ കേസുകൾ ഫയൽ ചെയ്യപ്പെടുന്ന നിരക്ക് ഉയരുന്നതാണ് തീർപ്പാക്കൽ ശ്രമങ്ങൾക്ക് പ്രധാന വെല്ലുവിളിയാകുന്നത്. 

അതേസമയം, ഓൺലൈൻ വിചാരണ ആരംഭിച്ചതും പ്രതികളെ വെർച്വലായി വിസ്തരിക്കുന്ന സംവിധാനവും കേസുകളുടെ പരിഗണനയ്ക്ക് സഹായകമാകുന്നുണ്ടെന്ന് നിയമവൃത്തങ്ങൾ പറയുന്നു.

ജില്ലാവാരിയായി തീർപ്പാക്കാനുള്ള കേസുകൾ (സിവിൽ, ക്രിമിനൽ, ആകെ):

കൊല്ലം: 44,227 | 1,34,457 | 1,78,684

ആലപ്പുഴ: 37,996 | 55,382 | 93,378

പത്തനംതിട്ട: 21,472 | 53,064 | 74,536

കോട്ടയം: 29,876 | 39,707 | 69,583

ഇടുക്കി: 12,416 | 43,106 | 55,522

എറണാകുളം: 63,554 | 2,40,958 | 3,04,512

തൃശൂർ: 81,163 | 1,22,828 | 2,03,991

പാലക്കാട്: 42,989 | 65,186 | 1,08,175

മലപ്പുറം: 31,446 | 73,955 | 1,05,401

വയനാട്: 7,054 | 21,907 | 28,961

കോഴിക്കോട്: 38,088 | 68,668 | 1,06,756

കണ്ണൂർ: 32,716 | 45,312 | 78,028

കാസർകോട്: 8,476 | 19,238 | 27,714

English Summary:

The number of pending cases in Kerala courts, including the High Court, has risen to 2.048 million, up from 1.992 million last year, according to National Judicial Data Grid figures. Over 259,000 cases are pending in the High Court alone. Criminal cases form the majority in lower courts. Thiruvananthapuram district has the highest backlog, while Wayanad has the least. Despite online hearings and virtual examinations improving efficiency, the daily rise in new cases remains a major challenge.

kerala-courts-pending-cases-increase-2026

Kerala courts, pending cases, High Court Kerala, judicial backlog, criminal cases, civil cases, National Judicial Data Grid

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

Other news

യുകെയിൽ മലയാളി മെഡിക്കൽ വിദ്യാർഥിക്ക് അപ്രതീക്ഷിത വേർപാട്; ദുരന്തം ബിരുദം നേടാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ

യുകെയിൽ മലയാളി മെഡിക്കൽ വിദ്യാർഥിക്ക് അപ്രതീക്ഷിത വേർപാട് ലണ്ടൻ ∙ യുകെയിൽ മലയാളി...

മൂന്നാർ വീണ്ടും അതിശൈത്യത്തിലേക്ക്; പുൽമേടുകളിൽ വ്യാപകമായി മഞ്ഞു പാളികൾ

മൂന്നാർ വീണ്ടും അതിശൈത്യത്തിലേക്ക് ഒരിടവേളക്കുശേഷം മൂന്നാർ വീണ്ടും അതിശൈത്യത്തിലേക്ക്. മേഖലയിലെ കുറഞ്ഞ താപനിലയായ...

ശബരിമല ദേവപ്രശ്നം……. പരിഹാരക്രിയ നടത്തിയത്  പന്തളം കൊട്ടാരം മാത്രം

ശബരിമല ദേവപ്രശ്നം……. പരിഹാരക്രിയ നടത്തിയത്  പന്തളം കൊട്ടാരം മാത്രം പത്തനംതിട്ട: ശബരിമലയിൽ ദേവനുമായി...

അഞ്ച് നിയമ ലംഘനം നടത്തിയാൽ ലൈസൻസ് റദ്ദാക്കും; പിഴ അടച്ചില്ലെങ്കിൽ വാഹനം പിടിച്ചെടുക്കും

അഞ്ച് നിയമ ലംഘനം നടത്തിയാൽ ലൈസൻസ് റദ്ദാക്കും; പിഴ അടച്ചില്ലെങ്കിൽ വാഹനം...

എപ്പോൾ വേണമെങ്കിലും തകർന്നു വീഴാം, ഈ മെഡിക്കൽ കോളേജിന്റെ സംരക്ഷണ ഭിത്തി

എപ്പോൾ വേണമെങ്കിലും തകർന്നു വീഴാം, ഈ മെഡിക്കൽ കോളേജിന്റെ സംരക്ഷണ ഭിത്തി ഇടുക്കി...

Related Articles

Popular Categories

spot_imgspot_img