web analytics

മീൻ ചീയാതിരിക്കാൻ പ്രത്യേക ഗുളികകൾ; മീൻ ഫ്രഷ് ആകും കഴിച്ചാൽ കിഡ്നി ചീയും; വിൽപ്പനക്കാരുടെ ഈ മാരക പരീക്ഷണം ഭയക്കേണ്ടത് തന്നെ

‘നല്ല പിടയ്ക്കണ മീൻ’ എന്ന് വിളിച്ചു പറഞ്ഞ് കച്ചവടം നടത്തുന്നവരാണ് എല്ലാ മീൻ വില്പനക്കാരും. മീൻ വാങ്ങാനായി ചെന്നാൽ മാർക്കറ്റുകളിൽ നിന്ന് നല്ല ഫ്രഷ് മീനുകൾ കിട്ടാറുമുണ്ട്. എന്നാൽ മത്സ്യങ്ങൾ കേടുവരാതെ ഇരിക്കുന്നതിന് പിന്നിൽ മറ്റൊരു കാരണമുണ്ട്. മനുഷ്യ ശരീരത്തിന് ഏറെ ദോഷം ചെയ്യുന്ന ഫോർമാലിൻ, അമോണിയ എന്നീ രാസപദാർത്ഥങ്ങളാണ് മത്സ്യം ഏറെ കാലം കേടുവരാതെ സൂക്ഷിക്കുന്നതിനായി ഉപയോഗിക്കുന്നത്.(Keeping ammonia formalin tablets inside fish for freshness)

ഈയിടെ മാർക്കറ്റുകളിൽ നടത്തിയ റെയ്‌ഡിൽ കിലോക്കണക്കിന് മത്സ്യത്തിലാണ് ഇത്തരത്തിൽ രാസപദാർത്ഥങ്ങൾ ഉപയോഗിച്ചതായി കണ്ടെത്തിയത്. മംഗലാപുരത്തു നിന്നും കേരളത്തിന്റെ പലയിടങ്ങളിൽ നിന്നും വിവിധ മാർക്കറ്റുകളിൽ എത്തിക്കുന്ന മത്സ്യങ്ങളുടെ ഉള്ളിലായി അമോണിയ, ഫോർമാലിൻ ഗുളികകൾ സൂക്ഷിച്ചതായി കണ്ടെത്തിയിരുന്നു. ഇതുവഴി 4-5 ദിവസത്തേക്ക് മീനുകൾ കേടുവരാതെ സൂക്ഷിക്കാൻ കഴിയും. എന്നാൽ ഇതൊന്നും അറിയാതെ വാങ്ങി കഴിക്കുന്ന നമ്മൾ മനുഷ്യരുടെ കാത്തിരിക്കുന്നത് ഗുരുതര രോഗങ്ങളാണ്.

ഐസിലാണ് അമേ‍ാണിയ ചേർക്കുക. ഐസ് ഉരുകുന്നതിനെ വൈകിപ്പിക്കുകയാണ് അമോണിയ ചെയ്യുന്നത്. ഫോർമാൽഡിഹൈഡിന്റെ ദ്രാവകര‍ൂപമാണ് ഫോർമാല‍ിൻ. മനുഷ്യശരീരം സംസ്കരിച്ചു സൂക്ഷിക്കുന്നതിനു മോർച്ചറികളിൽ ഉപയോഗിക്കുന്ന ഫോർമാലിനിൽ ഉയർന്ന തോതിൽ വിഷാംശമുണ്ട്. കാൻസറിനും അൾസറിനും ഇതു കാരണമാകാം. ദഹനേന്ദ്രിയ വ്യവസ്ഥ, കരൾ വ‍‍‍‍ൃക്ക, ശ്വാസകോശം, ഹൃദയം, കേന്ദ്രനാഡീവ്യൂഹം എന്നിവിടങ്ങളിൽ ഫോർമലിൻ തകരാറുണ്ടാക്കുന്നു. ആ‍ന്തരാവയവങ്ങളെ സംരക്ഷിക്കുന്ന പെരിറ്റേണിയം എന്ന സ്തരത്തിനുണ്ടാകുന്ന നീർവീക്കമാണ് പെരിറ്റേ‍ാണൈറ്റിസ്. ഫോർമലിൻ പെര‍ിറ്റോണൈറ്റിസിനും കാരണമാകാറുണ്ട്.

ഇത്തരം രാസപദാർത്ഥങ്ങൾ ഉപയോഗിച്ച മത്സ്യം എങ്ങനെ തിരിച്ചറിയാം

∙ മത്സ്യത്തിന്റെ കണ്ണിനു നിറവ്യത്യാസം വരും- ഫ്രഷായ മീനിന് വൃത്താകൃതിയുള്ളതും തിളങ്ങുന്നതും തെള‍ിച്ചമുള്ളതുമായ കണ്ണ‍ുകളായിരിക്കും. തിളക്കമില്ലാതെ, കുഴിഞ്ഞിരിക്കുന്നതും ഇളം നീലനിറമുള്ളതുമായ കണ്ണുകൾ കണ്ടാൽ ഉറപ്പിക്കുക. മീൻ പഴകിത്തുടങ്ങിയിരിക്കുന്നു.

. മത്സ്യത്തിന്റെ സ്വാഭാവിക മണം നഷ്ടപ്പെടും- മീനിന് വല്ലാത്തൊരു നാറ്റം ഉണ്ടെങ്കിൽ ഫ്രഷ് അല്ല എന്നു കരുതണം. ചീഞ്ഞു തുടങ്ങിയ മീനിന് കനത്തതും അമോണിയയുടേതിനു സമാനവുമായ ഗന്ധമുണ്ടാകും.

. ചെതുമ്പലിന്റെ സ്വാഭാവിക നിറം മാറും, ചെകിളപ്പൂവു നോക്കണം. നല്ല രക്തവർണമാണെങ്കിൽ മീൻ പഴക‍ിയിട്ടില്ല എന്നതിന്റെ സൂചനയാണ്.

. മാംസത്തിൽ വിരൽ കൊണ്ടമർത്തിയാൽ ദൃഢത ഉണ്ടെങ്കിൽ നല്ല മീനാണ്. മീൻ ചീത്തയാണെങ്കിൽ വിരലമർത്തുമ്പോൾ മാസം താണു പോകും.

∙ പാചകം ചെയ്യുന്നതിനു മുമ്പായി മീനിന്റെ ആന്തരികാവയവങ്ങൾ നീ‍ക്കം ചെയ്യുമ്പോൾ നട്ടെല്ലിന്റെ ഭാഗത്തു നിന്നു വരുന്ന രക്തം നല്ല നിറത്തോടെയുള്ളതാണെങ്കിൽ മീൻ ഫ്രഷാണ്

മീൻ വാങ്ങി ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ഫ്രഷ് ആണെന്നുറപ്പുള്ള ഇടങ്ങളിൽ നിന്നു മീൻ വാങ്ങുക. ചെതുമ്പലുകൾ പൂർണമായി നീക്കുക. തൊലിനീക്കേണ്ട മീനുകളുടെ തൊലി നീക്കുക. മൂന്നു പ്രവശ്യമെങ്കിലും കഴുകുക. കടലമാവു പുരട്ടി കഴുകുന്നതും നല്ല രീതിയാണ്. അതു പോലെ വാങ്ങുമ്പോൾ മീനിന്റെ ഗന്ധം ശ്രദ്ധിക്കുക. അമേ‍ാണിയ, ഫോർമലിൻ ഇവയുടെ രൂക്ഷഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കിൽ ആ മീൻ ഒഴിവാക്കാം.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ

രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ ലൈംഗിക ആരോപണത്തെ തുടർന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ നിന്ന്...

ഇളയരാജയെക്കുറിച്ച് രജനികാന്ത്

ഇളയരാജയെക്കുറിച്ച് രജനികാന്ത് സം​ഗീത ലോകത്ത് 50 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ഇളയരാജ. ശനിയാഴ്ച ചെന്നൈയിൽ...

‘അനധികൃത കുടിയേറ്റ കുറ്റവാളികളോട് ഇനി മൃദു സമീപനം ഇല്ല’; മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

അനധികൃത കുടിയേറ്റ കുറ്റവാളികളോട് ഇനി മൃദു സമീപനം ഇല്ലെന്ന് ഡോണൾഡ് ട്രംപ് യുഎസ്...

ലണ്ടനിൽ ട്രംപിന്റെ ‘മാഗാ’ തൊപ്പികളും ധരിച്ച് പ്രതിഷേധക്കാർ; ലേബർപാർട്ടി സർക്കാരിനെ താഴെയിറക്കണമെന്നു ഇലോൺ മസ്ക്

ലണ്ടനിൽട്രംപിന്റെ ‘മാഗാ’ തൊപ്പി കളും ധരിച്ച് പ്രതിഷേധക്കാർ; ലേബർപാർട്ടി സർക്കാരിനെ താഴെയിറക്കണമെന്നു...

കണ്ണിലേക്ക് മുളകുപൊടിയെറിഞ്ഞു

കണ്ണിലേക്ക് മുളകുപൊടിയെറിഞ്ഞു ചെന്നൈ: ജ്വല്ലറികളിലേക്ക് എത്തിക്കാനുള്ള സ്വർണവുമായി പോയ സംഘത്തെ ആക്രമിച്ച് കവർച്ച...

മിൽമ പാലിന്റെ വില വർധന; അന്തിമ തീരുമാനം ഇന്ന്

മിൽമ പാലിന്റെ വില വർധന; അന്തിമ തീരുമാനം ഇന്ന് മിൽമ പാൽ വില...

Related Articles

Popular Categories

spot_imgspot_img