തിരുവനന്തപുരം: ട്രെയിൻ യാത്രകൾ സുരക്ഷിമാക്കാൻ കേരളത്തിലും ‘കവച്’ വരുന്നു.’Kavach’ is also coming in Kerala to make train journeys safer
ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ റെയിൽ പാതയായ എറണാകുളം – ഷൊർണ്ണൂർ സെക്ഷനിലാണ് സുരക്ഷാ സംവിധാനം സ്ഥാപിക്കുന്നത്.
106 കിലോമീറ്ററിൽ കവച് നടപ്പാക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ റെയിൽവെ ആരംഭിച്ചു.
പദ്ധതിക്കായി 67.99 കോടി രൂപ മതിപ്പ് ചെലവിൽ ദക്ഷിണ റെയിൽവെ ടെൻഡർ ക്ഷണിച്ചു.
ഒക്ടോബർ 24 ആണ് അവസാന തിയതി. 540 ദിവസമാണ് പദ്ധതി പൂർത്തീകരിക്കാനുള്ള കാലാവധി.
നിലവിൽ രാജ്യത്ത് 1465 കിലോമീറ്ററിൽ കവച് സംവിധാനമുണ്ട്. 3000 കിലോമീറ്ററിൽ ജോലി പുരോഗമിക്കുകയാണ്.
ഇതിന് പുറമെ 7,228 കി.മീ പാതയിൽ കൂടി പദ്ധതി നടപ്പാനുള്ള അനുമതി കേന്ദ്രസർക്കാർ നൽകി കഴിഞ്ഞു. ഇതിലാണ് കേരളവും ഇടം നേടിയത്.
റെയിൽവെയുടെ സുരക്ഷയ്‌ക്കും അടിസ്ഥാന സൗകര്യ വികസത്തിനും പ്രഥമ പരിഗണയാണ് നരേന്ദ്രമോദി സർക്കാർ നൽകുന്നത്.
പത്ത് വർഷം കൊണ്ട് സമാനകളില്ലാത്ത വികസനമാണ് മേഖലയിൽ നടപ്പിലാക്കിയത്. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് 30 സ്റ്റേഷനുകളാണ് പുനർനിർമിക്കുന്നത്.
തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷൻ പുതുക്കിപ്പണിയാൻമാത്രം 496 കോടി രൂപയാണ് അനുവദിച്ചത്.
എന്താണ് കവച്?
ഒരേ പാതയില്‍ ഓടിയെത്തുന്ന രണ്ട് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടി ഒഴിവാക്കുന്ന സുരക്ഷാ സംവിധാനമാണ് കവച്.
റേഡിയോ ഫ്രീക്വൻസി അധിഷ്ഠിതമായി പ്രവർത്തിക്കുന്ന കവച് ലോക്കോ പൈലറ്റുമാർക്ക് സിഗ്‌നൽ സംബന്ധിച്ച് മുന്നറിയിപ്പ് നൽകും.
ചുവന്ന സിഗ്‌നൽ തെറ്റായി മറികടന്നാൽ ഓട്ടമാറ്റിക് ബ്രേക്ക് പ്രവർത്തിച്ച് ട്രെയിൻ നിൽക്കും.
ഇന്ത്യൻ റെയിൽവെയുടെ കീഴിൽ ലക്നൗവിൽ പ്രവർത്തിയ്‌ക്കുന്ന ആർ.ഡി.എസ്.ഒ എന്ന ഗവേഷണ സ്ഥാപനം കവച് വികസിപ്പിച്ചത് . ലോകത്തിൽ ഇത്തരത്തിലുള്ള സംവിധാനങ്ങളിൽ മുൻനിരയിലുള്ള ഒന്നായാണ് കവച് ഗണിക്കപ്പെടുന്നത്.”