web analytics

കോ​ള​ജ് അ​ധ്യാ​പ​ക​നെ കയ്യേറ്റം ചെയ്ത വിദ്യാർത്ഥികൾ; ആക്രമണം ട്രെയിൻ യാത്രക്കിടെ

കോ​ള​ജ് അ​ധ്യാ​പ​ക​നെ കയ്യേറ്റം ചെയ്ത വിദ്യാർത്ഥികൾ; ആക്രമണം ട്രെയിൻ യാത്രക്കിടെ

കാ​ഞ്ഞ​ങ്ങാ​ട്: കാസർഗോഡ് കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ കോ​ള​ജ് അ​ധ്യാ​പ​ക​നെ കയ്യേറ്റം ചെയ്ത വിദ്യാർത്ഥികൾ അ​റ​സ്റ്റി​ൽ. മം​ഗ​ളൂ​രു കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ പാ​ല​ക്കു​ന്ന് തി​രു​വ​ക്കോ​ളി​യി​ലെ പി.​എ. മു​ഹ​മ്മ​ദ് ജ​സീം (20), ചി​ത്താ​രി ചേ​റ്റു​കു​ണ്ടി​ലെ മു​ഹ​മ്മ​ദ് റാ​സി സ​ലീം (20) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. യാത്രാമധ്യേ ട്രെയിനിൽ കയറിയ വിദ്യാർത്ഥികൾ അധ്യാപകനെ മർദിക്കുകയായിരുന്നു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

മം​ഗ​ളൂ​രു ഗോ​വി​ന്ദ​പൈ കോ​ള​ജി​ലെ അ​സി. പ്ര​ഫ​സ​ർ കാ​ഞ്ഞ​ങ്ങാ​ട് ദു​ർ​ഗ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ റോ​ഡി​ലെ കെ. ​സ​ജ​നാ​ണ് (48) മ​ർ​ദ​ന​മേ​റ്റ​ത്. മുഖത്തും തലക്കും ആക്രമണത്തിൽ ഗുരുതര പരിക്കേറ്റിരുന്നു. കാ​സ​ർ​ഗോഡ് റെ​യി​ൽ​വേ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ ര​ജി​കു​മാ​ർ, എ​സ്.​ഐ എം. ​പ്ര​കാ​ശ​ൻ, ഇ​ന്റ​ലി​ജ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ജ്യോ​തി​ഷ് എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് പ്രതികളെ പിടികൂടിയത്. കേസിൽ വിശദമായ അന്വേഷണം തുടരുകയാണ്.

പെപ്പർ സ്പ്രൈ പ്രയോഗിച്ച് വിദ്യാർത്ഥി

ഇടുക്കി: മകളുമായുള്ള സൗഹൃദം ചോദ്യം ചെയ്തതിന്റെ പേരിൽ രക്ഷിതാക്കൾക്ക് നേരെ പെപ്പർ സ്പ്രൈ പ്രയോഗിച്ച് സഹപാഠിയായ വിദ്യാർത്ഥി. ഇടുക്കി ബൈസൺവാലി സർക്കാർ സ്കൂളിലാണ് സംഭവം നടന്നത്. രക്ഷിതാക്കൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ മറ്റ് വിദ്യാർത്ഥികളുടെ മുഖത്തും പെപ്പർ സ്പ്രേ പതിച്ചിട്ടുണ്ട്. പത്ത് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ട്

പെൺസുഹൃത്തിന്റെ രക്ഷിതാക്കൾ തങ്ങളുടെ സൗഹൃദത്തെ ചോദ്യം ചെയ്തതാണ് വിദ്യാർത്ഥിയെ പ്രകോപിപ്പിച്ചത്. പെപ്പർ സ്‌പ്രേ പതിച്ചതിനു പിന്നാലെ ഛർദിയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും നേരിട്ട് വിദ്യാർത്ഥികളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട്അഞ്ച് വിദ്യാർത്ഥികളെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരെല്ലാം തന്നെ പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികളാണ്.

പന്തളത്തേക്കാണെങ്കിൽ കാറിൽ കയറിക്കോ; ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ മുഖത്തേക്ക് മൂന്നുതവണ പെപ്പർ സ്പ്രേ അടിച്ചു; വയോധികയുടെ ആഭരണങ്ങൾ കവർന്നശേഷം ആളൊഴിഞ്ഞ റോഡിൽ തള്ളി; പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ

ചാരുംമൂട്: വഴി ചോദിക്കാനെന്ന പേരിൽ കാർ നിർത്തി വയോധികയെ കയറ്റിക്കൊണ്ടുപോയി ആഭരണങ്ങൾ കവർന്നശേഷം ആളൊഴിഞ്ഞ റോഡിൽ തള്ളിയയാൾ മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി.

അടൂർ മൂന്നളം സഞ്ചിത് ഭവനിൽ സഞ്ജിത് എസ്. നായർ (44) എന്നയാളെയാണ്​ കസ്റ്റഡിയിൽ എടുത്തത്. ബാങ്കിൽ വാർധക്യകാല പെൻഷൻ വാങ്ങാൻ പന്തളത്തേക്ക് പോകാൻനിന്ന ആറ്റുവ സ്വദേശിയായ 75കാരിയാണ് ആക്രമണത്തിനിരയായത്.

തിങ്കളാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം. ഇടപ്പോൺ എ.വി മുക്കിൽ പന്തളത്തേക്ക് പോകാൻ ബസ് കാത്തുനിന്ന വയോധികയുടെ സമീപത്ത് കാർ നിർത്തിയ ശേഷം വയോധികയോട് പന്തളത്തേക്കുള്ള വഴി ചോദിച്ചു.

വഴി പറഞ്ഞുകൊടുത്തപ്പോൾ പന്തളത്തേക്കാണെങ്കിൽ കാറിൽ കയറാൻ പറഞ്ഞു. വരുന്നില്ലെന്ന് പറഞ്ഞിട്ടും നിർബന്ധിച്ച് പിൻസീറ്റിൽ കയറ്റി യാത്ര തുടർന്നപ്പോൾ യുവാവ് വിശേഷങ്ങൾ ആരാഞ്ഞു. ചേരിക്കൽ ഭാഗത്ത് ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോഴേക്കും വയോധികയുടെ മുഖത്തേക്ക് മൂന്നുതവണ പെപ്പർ സ്പ്രേ അടിച്ചു.

മുഖം പൊത്തി ശ്വാസംമുട്ടലോടെ ഇരുന്ന വയോധികയുടെ കഴുത്തിൽ കിടന്ന മാല വലിച്ചുപൊട്ടിക്കാൻ ശ്രമിച്ചപ്പോൾ തടയാൻ ശ്രമിച്ചെങ്കിലും കഴുത്തിൽ കുത്തിപ്പിടിച്ച് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി.

തുടർന്ന് കഴുത്തിൽ കിടന്ന മൂന്നുപവൻറെ മാലയും ഒരുപവൻ വരുന്ന വളയും ബലമായി ഊരിയെടുത്തു. പിന്നീട് റോഡരികിൽ നിർത്തിയ കാറിൽനിന്ന്​ ഇയാൾ വയോധികയെ റോഡിൽ തള്ളിയിറക്കി. ഇറങ്ങുന്നതിനിടയിൽ ഇവരുടെ കൈയിലിരുന്ന പഴ്സും യുവാവ് തട്ടിപ്പറിച്ചു.

റോഡിൽ കരഞ്ഞുകൊണ്ടു നിന്ന വയോധികയെ സമീപത്തെ വീട്ടിലെ വീട്ടമ്മയും തൊഴിലുറപ്പു തൊഴിലാളി സ്ത്രീകളും വിവരങ്ങൾ അന്വേഷിച്ചശേഷം വണ്ടിക്കൂലി നൽകി വീട്ടിലേക്ക് ബസ് കയറ്റിവിടുകയായിരുന്നു. വീട്ടിലെത്തിയ ശേഷമാണ് പൊലീസിൽ വിവരമറിയിച്ചത്”

English Summary:

Two Mangalore college students, P.A. Muhammed Jaseem and Muhammed Rasi Saleem, were arrested for allegedly assaulting a college teacher in Kanhangad, Kasaragod. The incident has sparked serious concerns in the academic community.

spot_imgspot_img
spot_imgspot_img

Latest news

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

Other news

ബാഗുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സുകാരി

ബാഗുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സുകാരി ഭോപ്പാൽ: സ്‌കൂളിലേക്കുള്ള വാൻ എത്തിയില്ലെന്നതിനെ...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50 കോടി

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50...

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി പാലക്കാട്: കാഞ്ഞിരപ്പുഴ പിച്ചളമുണ്ട വാക്കോടൻ പ്രദേശത്ത് സ്വകാര്യ...

Related Articles

Popular Categories

spot_imgspot_img