web analytics

അപകടകാരികളായ 23 നായ ബ്രീഡുകളുടെ ഇറക്കുമതിയും വിൽപ്പനയും പ്രജനനവും നിരോധിച്ച കേന്ദ്ര സർക്കാർ ഉത്തരവ് സ്‌റ്റേ ചെയ്ത് കർണാടക ഹൈക്കോടതി

ബെംഗളൂരു : അപകടകാരികളായ 23 നായ ബ്രീഡുകളെ നിരോധിച്ചുകൊണ്ട് മാർച്ച് 12-ന് കേന്ദ്ര സർക്കാർ ഇറക്കിയ സർക്കുലർ മാർച്ച് 19ന് കർണ്ണാടക ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. ഈ സ്റ്റേ കർണാടക സംസ്ഥാനത്തിനു മാത്രമാണ് ബാധകമെന്നും കോടതി ഉത്തരവിട്ടു. 23 നായ ബ്രീഡുകളെ നിരോധിക്കുന്ന ഉത്തരവിറക്കുന്നതിനു മുൻപ് കേന്ദ്ര സർക്കാർ മതിയായ ചർച്ചകൾ നടത്തിയിരുന്നെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ ഇടക്കാല ഉത്തരവിൽ ജസ്റ്റീസ് എൻ.നാഗപ്രസന്ന ആവശ്യപ്പെട്ടിട്ടുണ്ട്.

ബെംഗളൂരു സ്വദേശികളായ കിംഗ് സോളമൻ ഡേവിഡും, മർഡോണ ജോൺസും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എം.നാഗപ്രസന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. , കേന്ദ്ര സർക്കാരിന്റെ മൃഗസംരക്ഷണ-ക്ഷീര വകുപ്പ് മാർച്ച് 12ന് പുറപ്പെടുവിച്ച സർക്കുലറിന്റെ സ്റ്റേ കർണാടകയിൽ മാത്രമായിരിക്കുമെന്ന് കോടതി വ്യക്തമാക്കി.

ഒരു പ്രത്യേക ഇനം നായ ആക്രമണകാരിയും മനുഷ്യജീവന് അപകടകരവുമാണെന്ന് തിരിച്ചറിയാൻ അഗാധമായ വൈദഗ്ധ്യം ആവശ്യമാണെന്ന ഹർജിക്കാരുടെ വാദം കോടതി പരിഗണിച്ചു. രാജ്യത്തുടനീളം വിവിധ ചാപ്റ്ററുകളുള്ള കെന്നൽ ക്ലബ് ഓഫ് ഇന്ത്യയുടെ വാദം കേട്ടിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സർക്കുലറിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലാത്ത ഇന്ത്യൻ പ്രാദേശിക ഇനങ്ങൾക്ക് ലിസ്റ്റിലെ നിരവധി ഇനങ്ങളുമായി സമാനതയുണ്ടെന്നും ഹർജിക്കാർ വാദിച്ചു.

പൊതുതാൽപര്യ ഹർജിയിൽ ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സർക്കുലർ പുറപ്പെടുവിച്ചതെന്ന് ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ വാദിച്ചു. മൃഗസംരക്ഷണ കമ്മിഷന്റെ അധ്യക്ഷതയിൽ വിവിധ തല്പര സംഘടനകളും വിദഗ്ധരും ഉൾപ്പെടുന്ന വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കുലർ പുറപ്പെടുവിച്ചത്. ഏപ്രിൽ അഞ്ചിന് കേസ് വീണ്ടും പരിഗണിക്കും.

ലീഗൽ അറ്റോർണിസ് ആൻഡ് ബാരിസ്റ്റർ ലോ ഫേം എന്ന സംഘടന ഇവയുൾപ്പെടെ ചില വിഭാഗം നായകളുടെ നിരോധിക്കണമെന്നും , ഈ നായകളെ വളർത്തുന്നതിന് ഇത് വരെ അനുവദിച്ച ലൈസൻസുകൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.ഇതിനെ തുടർന്ന് അപകടകാരികളായ ഇനം നായകളെ നിരോധിക്കണം എന്ന ആവശ്യത്തിൽ തീരുമാനം എടുക്കാൻ കേന്ദ്ര സർക്കാരിനോട് ഡൽഹി ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു.

പിറ്റ്ബുൾ ടെറിയർ, ടോസ ഇനു, അമേരിക്കൻ സ്റ്റാഫോർഡ്ഷയർ ടെറിയർ, ഫില ബ്രസീലിറോ, ഡോഗോ അർജൻ്റീനോ, അമേരിക്കൻ ബുൾഡോഗ്, ബോസ്ബോൽ, കംഗൽ, സെൻട്രൽ ഏഷ്യൻ ഷെപ്പേർഡ് ഡോഗ്, കൊക്കേഷ്യൻ ഷെപ്പേർഡ് ഡോഗ്, സൗത്ത് റഷ്യൻ ഷെപ്പേർഡ് ഡോഗ്, ടോൺജാക്ക്, സാർപ്ലാനിനാക്, ജാപ്പനീസ് ടോസ , മാസ്ടിഫ്സ്, റോട്ട്‌വീലർ, ടെറിയർ, റൊഡേഷ്യൻ റിഡ്ജ്ബാക്ക്, വുൾഫ് ഡോഗ്സ്, കാനറിയോ, അക്ബാഷ്, മോസ്കോ ഗ്വാർ, കെയ്ൻ കോർസോ എന്നിവയും ബാൻഡോ എന്നറിയപ്പെടുന്ന തരത്തിലുള്ള എല്ലാ നായകളും വിലക്കിയവയിൽ ഉൾപ്പടുന്നു. ഇങ്ങിനെ ഇരുപതിൽ അധികം ഇനത്തിൽ പെട്ട നായകളുടെ ഇറക്കുമതിയും, വിൽപ്പനയുമാണ് കേന്ദ്രം വിലക്കിയത്. ഇവയുടെ സങ്കരയിനങ്ങളെയും വിലക്കിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ ലോകത്തിന്റെ നെറുകയിൽ

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ...

Other news

കാട്ടുപൂച്ചയെ രക്ഷിക്കാൻ ശ്രമം; ബസുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

കാട്ടുപൂച്ചയെ രക്ഷിക്കാൻ ശ്രമം; ബസുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം തൃശൂർ: കൊടുങ്ങല്ലൂർ–തൃശൂർ...

വിവാഹവാഗ്ദാനം നൽകി പീഡനം, പണവും സ്വർണവും തട്ടിപ്പ്; കൊച്ചിയിൽ ഇവന്റ് മാനേജ്മെന്റ് സംരംഭകൻ അറസ്റ്റിൽ

വിവാഹവാഗ്ദാനം നൽകി പീഡനം, പണവും സ്വർണവും തട്ടിപ്പ്; കൊച്ചിയിൽ ഇവന്റ് മാനേജ്മെന്റ്...

‘സ്വകാര്യത ലംഘനം നടന്നിട്ടില്ല’; സ്പാർക്ക് വിവരങ്ങൾ ചോർന്നെന്ന ആരോപണം തള്ളി ഹൈക്കോടതി; സർക്കാരിന് ആശ്വാസം

സ്പാർക്ക് വിവരങ്ങൾ ചോർന്നെന്ന ആരോപണം തള്ളി ഹൈക്കോടതി സർക്കാർ ജീവനക്കാരുടെ ഫോൺ...

വേനല്‍ക്കാലത്ത് കറന്റ് ബില്‍ കൂടുന്നുണ്ടോ? വൈദ്യുതി ചെലവ് കുറയ്ക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

വേനല്‍ക്കാലത്ത് കറന്റ് ബില്‍ കൂടുന്നുണ്ടോ? വൈദ്യുതി ചെലവ് കുറയ്ക്കാന്‍ ഈ കാര്യങ്ങള്‍...

ട്രെയിനിൽ ഡാൻസ് റീൽ ചിത്രീകരിച്ച് യാത്രക്കാരെ ശല്യപ്പെടുത്തി; കൊച്ചിക്കാർക്കെതിരെ കേസ്

ട്രെയിനിൽ ഡാൻസ് റീൽ ചിത്രീകരിച്ച് യാത്രക്കാരെ ശല്യപ്പെടുത്തി; കൊച്ചിക്കാർക്കെതിരെ കേസ് തൃശ്ശൂർ: ട്രെയിനിൽ...

Related Articles

Popular Categories

spot_imgspot_img