കണ്ണൂര്‍: കേളകം മലയാംപടിയില്‍ നാടക സംഘത്തിന്റെ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഗൂഗിള്‍ മാപ്പ് നോക്കി മിനി ബസ് അടിച്ചതാണ് അപകട കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. അപകടത്തിൽ രണ്ടുപേർ മറക്കുകയും രണ്ടുപേർക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പുലര്‍ച്ചെ നാലോടെയാണ് സംഭവം.(Kannur drama group’s bus overturned accident; police started investigation)
ചെറു വാഹനങ്ങള്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന റോഡിലേക്ക് ബസ് എത്തുകയും താഴ്ചയിലുള്ള റബ്ബര്‍ തോട്ടത്തിലേക്ക് മറിയുകയുമായിരുന്നു. അപകടത്തില്‍ കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹന്‍ എന്നിവരാണ് മരിച്ചത്.
രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയില്‍ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വഴി ദേവ കമ്മ്യൂണിക്കേഷന്‍ കായംകുളം എന്ന നാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. മലയാംപടി എസ് വളവില്‍ വെച്ചാണ് മിനി ബസ് മറിഞ്ഞത്. 14 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. 9 പേരെ പരിക്കുകളോടെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റോബര്‍ട്ട് എഫ് കെന്നഡി ജൂനിയറിനെ ആരോഗ്യ മനുഷ്യസേവന വകുപ്പിന്റെ തലവനായി നിയമിച്ച് ഡൊണാള്‍ഡ് ട്രംപ്; നിയമിതനായത് ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിന്‍ വിരുദ്ധവാദി