കള്ള് ഷാപ്പുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. വിവിധ ഷാപ്പുകളിൽ നിന്ന് അളവിൽ കൂടുതൽ കള്ള് കണ്ടെത്തി. ചേർത്തല വയലാറിലുള്ള പാഞ്ചാലി ഷാപ്പ്, കുട്ടനാട് പുൽപ്പള്ളിയിലുള്ള ആറ്റുമുഖം ഷാപ്പ്, മാവേലിക്കരിലുള്ള മൺകുടം ഷാപ്പ്, കായംകുളം നടക്കാവിലുള്ള മേനാംപള്ളി ഷാപ്പ്, ചെങ്ങന്നൂരിലുള്ള കിളിയന്തറ ഷാപ്പ് എന്നിവിടങ്ങളിലാണ് വിജിലൻസ് ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. കുട്ടനാട്ടിലെ ആറ്റുമുഖം ഷാപ്പ് ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി.
ചെത്തുകാരിൽ നിന്ന് സംഭരിക്കുന്നതിനേക്കാൾ കൂടുതൽ കള്ള് പലയിടങ്ങളിലും വില്പന നടത്തുന്നതായി കണ്ടെത്തുകയായിരുന്നു. അളവിൽ കൂടുതൽ കള്ള് കണ്ടെത്തിയതിനാൽ എക്സൈസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി തുടർനടപടികൾ സ്വീകരിക്കാൻ ചുമതലപ്പെടുത്തി.









