ട്രെയിലറില്‍നിന്ന് കൂറ്റന്‍ ട്രാന്‍സ്‌ഫോര്‍മര്‍ റോഡിലേക്ക് വീണു; സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ വൻ ഗതാഗതക്കുരുക്ക്
കൊച്ചി: കാക്കനാട് സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ ട്രെയിലറില്‍നിന്ന് കൂറ്റന്‍ ട്രാന്‍സ്‌ഫോര്‍മര്‍ റോഡിലേക്ക് വീണു. ഇന്‍ഫോപാര്‍ക്ക് ഗേറ്റിന് മുന്നില്‍ റോഡിന്റെ മധ്യഭാഗത്തായാണ് ട്രാന്‍സ്‌ഫോര്‍മര്‍ വീണത്. ഇതോടെ തിരക്കേറിയ സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ ഗതാഗതക്കുരുക്കും രൂക്ഷമായി.
ഇന്ന് ഉച്ചയോടെയാണ് ട്രെയിലറില്‍നിന്ന് കൂറ്റന്‍ ട്രാന്‍സ്‌ഫോര്‍മര്‍ റോഡിലേക്ക് വീണത്. ബ്രഹ്‌മപുരത്തുനിന്ന് കളമശ്ശേരിയിലേക്ക് അറ്റക്കുറ്റപ്പണിക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം. റോഡിന്റെ മധ്യഭാഗത്തായാണ് ട്രാന്‍സ്‌ഫോര്‍മര്‍ കിടക്കുന്നത്.
മണിക്കൂറുകൾ കഴിഞ്ഞിട്ടും കുരുക്കഴിയാതെ മുരിങ്ങൂർ, തൃശൂർ- മണ്ണൂത്തി ദേശിയ പാത; രൂക്ഷ ഗതാഗത പ്രതിസന്ധി
തൃശൂർ: മണ്ണുത്തി–ഇടപ്പള്ളി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ജനജീവിതം സ്തംഭിപ്പിച്ചു. മുരിങ്ങൂർ മുതൽ പോട്ട വരെയുള്ള ഏകദേശം അഞ്ചു കിലോമീറ്റർ ദൂരത്ത് വാഹനങ്ങൾ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുകയാണ്. യാത്രക്കാരെയും പ്രദേശവാസികളെയും ഒരുപോലെ ദുരിതത്തിലാഴ്ത്തി.
ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെ തടിയുമായി വന്ന ലോറി അടിപ്പാത നിർമ്മാണ സ്ഥലത്തിന് സമീപമുള്ള കുഴിയിൽ കുടുങ്ങി മറിഞ്ഞതാണ് പ്രശ്നത്തിന് തുടക്കമായത്. തുടർന്ന് റോഡിൽ ചിതറിക്കിടന്ന തടിക്കഷണങ്ങൾ നീക്കം ചെയ്യാൻ പോലീസും അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് പ്രവർത്തിച്ചുവരുന്നു.
സ്ഥിതിഗതികൾ വിലയിരുത്താനെത്തിയ ചാലക്കുടി നഗരസഭാ അധ്യക്ഷൻ ശിബു വാലപ്പൻ, റോഡ് നിർമ്മാണ കരാർ കമ്പനിക്കെതിരെ കർശന നടപടി വേണമെന്നും, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു. യാത്രക്കാരെ പ്രാദേശിക വഴികളിലേക്ക് വഴിതിരിച്ചുവിടുന്നത് അവിടത്തെ സുരക്ഷയ്ക്കും സാധാരണ ജനജീവിതത്തിനും ഭീഷണിയാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യാത്രയിൽ കുടുങ്ങിയവർ ദുരിതാനുഭവങ്ങൾ പങ്കുവെച്ചു. പുലർച്ചെ നാലിന് യാത്ര തിരിച്ച ലോറി ഡ്രൈവർ രാവിലെ ഏറെ വൈകിയാണ് പ്രഭാതഭക്ഷണം കഴിക്കാൻ കഴിഞ്ഞത്. കുടിവെള്ളം കിട്ടാതെ കുട്ടികളടക്കം വാഹനങ്ങളിൽ ദുരിതമനുഭവിക്കുന്നുണ്ടെന്ന് യാത്രക്കാർ പറഞ്ഞു. ഇത്തരത്തിലുള്ള ഗതാഗതക്കുരുക്ക് പതിവായതിനാൽ യാത്രകൾക്ക് മണിക്കൂറുകൾ മുൻകൂട്ടി മാറ്റിവെക്കേണ്ടിവരുന്നുവെന്നു പ്രദേശവാസികൾ വ്യക്തമാക്കി. കരുവന്നൂർ ചെറിയ പാലം മേഖലയിലെ ശോചനീയമായ റോഡ് നിലയും അവർ ചൂണ്ടിക്കാട്ടി.
ഗതാഗതക്കുരുക്കിന്റെ ആഘാതം സാധാരണ യാത്രക്കാർക്ക് മാത്രമല്ല, അത്യാഹിത സാഹചര്യങ്ങളിലും അപകടകരമാണ്. കരുവന്നൂരിൽ വെള്ളം നിറഞ്ഞ കുഴിയിൽ കുടുങ്ങി രോഗിയെ കൊണ്ടുപോകുകയായിരുന്ന ആംബുലൻസ് കേടാകുകയും, മറ്റൊരു ആംബുലൻസ് എത്തിച്ചാണ് രോഗിയെ ആശുപത്രിയിൽ എത്തിക്കേണ്ടിവന്നതും ഗുരുതര സ്ഥിതിവിശേഷം വെളിവാക്കുകയുമായിരുന്നു.
തൃശൂർ – എറണാകുളം ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്
തൃശൂർ: തൃശൂർ-എറണാകുളം ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷം. എറണാകുളത്തേക്ക് പോകുന്ന പാതയിൽ 5 കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ട നിരയാണ്.
ഇന്നലെ രാത്രി 11 മണിയോടെ തുടങ്ങിയ ഗതാഗതക്കുരുക്ക് ഇന്ന് രാവിലെയും തുടരുകയാണ്. മുരിങ്ങൂരിലാണ് വലിയ കുരുക്ക് അനുഭവപ്പെടുന്നത്. മുരിങ്ങൂർ മുതൽ പോട്ട വരെയാണ് ഗതാഗതം സ്തംഭിച്ചത്.
ഗതാഗതക്കുരുക്കിനെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് ചാലക്കുടി വഴി പോയാൽ യാത്രക്കാർ ബുദ്ധിമുട്ടും. പാലക്കാട് തൃശൂർ ഭാഗങ്ങളിൽ നിന്ന് വരുന്നവർ ഇരിഞ്ഞാലക്കുട, കൊടുങ്ങല്ലൂർ മാള വഴി പോകാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
എറണാകുളത്തേക്ക് പോകേണ്ടവർ കൊടുങ്ങല്ലൂർ പറവൂർ വഴി പോയാൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാം. അടിപ്പാത നിർമാണം നടക്കുന്ന ദേശീയപാതയുടെ സർവീസ് റോഡിന്റെ അറ്റകുറ്റപ്പണി നടത്താത്തതാണ് രൂക്ഷമായ ഗതാഗത കുരുക്കിന് കാരണമായത്.
നേരത്തെ പാലിയേക്കരയിൽ നിന്നും ടോൾ പിരിക്കരുതെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കരാർ കമ്പനിയും ദേശീയപാത അതോറിറ്റിയും സുപ്രീംകോടതിയെ സമീപിച്ചപ്പോൾ രൂക്ഷവിമർശനമാണ് ചീഫ് ജസ്റ്റിസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.
ഗതാഗതക്കുരുക്ക് രൂക്ഷം; കൊച്ചി-ധനുഷ്കോടി ദേശീയ പാതയിലെ വഴിയോരക്കച്ചവടങ്ങൾ ഒഴിപ്പിക്കും
കൊച്ചി-ധനുഷ്കോടി ദേശീയപാതക്ക് അരികിലുള്ള അനധികൃത നിർമാണങ്ങൾ നീക്കാൻ ദേശീയപാത അതോറിറ്റി. ധനുഷ്ക്കോടി – മൂന്നാർ – ബോഡിമെട്ട് വരെയുള്ള 87 കടകളാണ് പൊളിച്ചു നീക്കാൻ ഒരുങ്ങുന്നത്.
പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് അധികൃതർ കടക്കാർക്ക് നോട്ടീസ് നൽകി. മുൻപും രണ്ടുതവണ വഴിയോര കച്ചവടക്കാർക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ പൊളിക്കാതെ വന്നതോടെയാണ് വീണ്ടും നോട്ടീസ് നൽകിയത്.
ദേശീയപാത കൈയേറ്റത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത അതോരിറ്റിക്ക് നിർദേശം നൽകിയിരുന്നതായി ദേവികുളം സബ് കലക്ടർ പറഞ്ഞു. അനധികൃത വ്യാപാര കേന്ദ്രങ്ങൾ വർധിച്ചതോടെ ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
English Summary :
A massive traffic jam occurred on Kakkanad Seaport-Airport Road after a huge transformer fell off a trailer near Infopark Gate. Police diverted vehicles through alternate routes.
kakkanad-transformer-falls-seaport-airport-road-traffic-block
Kakkanad accident, Seaport-Airport Road traffic, Infopark Gate, transformer falls, Kakkanad traffic jam