കടമ്പനാട് വില്ലേജ് ഓഫിസർ ജീവനൊടുക്കിയത് കടുത്ത മാനസീക സമ്മർദ്ദത്തെ തുടർന്ന്; ആരുടേയും പേര് പരാമർശിക്കാതെ ആർ.ഡി.ഒ റിപ്പോർട്ട്; മണ്ണുമാഫിയ ബന്ധമുള്ള നേതാക്കൾ രക്ഷപ്പെടുമോ?

അടൂർ: കടമ്പനാട് വില്ലേജ് ഓഫിസർ മനോജ് ജീവനൊടുക്കിയത് സമ്മർദം മൂലമെന്ന് ആർഡിഒ റിപ്പോർട്ട്. മനോജിന് സമ്മർദമുണ്ടായിരുന്നുവെന്നാണ് ആർഡിഒ കളക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ആരുടെയും പേര് റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല. ബന്ധുക്കളും സഹപ്രവർത്തകരുമടക്കം ഇരുപതോളം പേരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.സ്ഥലംമാറി കടമ്പനാട്ട് എത്തിയ മനോജ് അസ്വസ്ഥനായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.

പത്തനംതിട്ട ജില്ലാ കളക്ടർ പ്രേംകൃഷ്ണ റിപ്പോർട്ട് ലാൻഡ് റവന്യൂ കമ്മിഷണർക്ക് കൈമാറും. മനോജിന്റെ മരണത്തിന് പിന്നാലെ 12 വില്ലേജ് ഓഫിസർമാർ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മരണം സംബന്ധിച്ച് ആർഡിഒയിൽ നിന്ന് റിപ്പോർട്ട് ശേഖരിച്ചത്. വില്ലേജ് ഓഫിസർമാരുടെ പരാതി ജില്ലാ പൊലീസ് മേധാവിക്കും കൈമാറിയിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നുണ്ട്.

മണ്ണുമാഫിയ ബന്ധമുള്ള സിപിഎം പ്രാദേശിക നേതാക്കളാണ് മരണത്തിന് കാരണമെന്ന് ഓഫിസറുടെ കുടുംബം ആരോപിച്ചിരുന്നു. കഴിഞ്ഞ പതിനൊന്നാം തീയതിയാണ് മനോജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

Other news

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

Related Articles

Popular Categories

spot_imgspot_img