പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും തമ്മിൽ വീണ്ടും തർക്കം . മാധ്യമങ്ങളുടെ മൈക്കും ക്യാമറകളും ഓണാണ് എന്നോർക്കാതെ പ്രതിപക്ഷ നേതാവിനെ തെറിപറഞ്ഞ് കെപിസിസി പ്രസിഡന്റ്. ആലപ്പുഴയിലെ സമരാഗ്‌നി പരിപാടിക്കിടെയാണ് സംഭവം. ജാഥയുടെ ഭാഗമായി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ എത്താൻ വൈകിയതാണ് കെ സുധാകരനെ ചൊടിപ്പിച്ചത്.
പത്രസമ്മേളനത്തിനായി കെ സുധാകരൻ എത്തി 20 മിനിറ്റ് വൈകിയാണ് വി ഡി സതീശൻ എത്തിയത്. ഇതോടെ കെ സുധാകരൻ അസ്വസ്ഥനാകുകയായിരുന്നു. വൈകിയതിനെ സംബന്ധിച്ച് ഡിസിസി പ്രസിഡന്റിനോട് അതൃപ്തി അറിയിക്കുന്നതിനിടയിൽ അസഭ്യവാക്കും കെ പി സിസി പ്രസിഡന്റ് ഉപയോഗിച്ചു. ഷാനിമോൾ ഉസ്മാൻ ഇടപെട്ട് മാധ്യമങ്ങളുടെ മൈക്ക് ഓൺ ആണെന്ന് കെ സുധാകരനെ ഓർമിപ്പിച്ചു. ഇതോടെയാണ് സംസാരം അവസാനിപ്പിച്ചത്.
Read Also : തീർത്ഥാടകരുടെ ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് അപകടം; ഏഴ് കുട്ടികളടക്കം 15 മരണം