ഇംപീച്ച്മെന്റ് നടപടിക്കെതിരായ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് രൂപീകരിച്ച പാര്‍ലമെന്ററി അന്വേഷണ സമിതിക്കെതിരായ അലഹാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി.
ഇംപീച്ച്‌മെന്റ് നടപടികളുടെ ഭാഗമായി ലോക്‌സഭ സ്പീക്കര്‍ നിയോഗിച്ച മൂന്നംഗ സമിതിയുടെ രൂപീകരണം നിയമവിരുദ്ധമാണെന്നായിരുന്നു ജസ്റ്റിസ് വര്‍മയുടെ വാദം.
ജഡ്ജസ് ഇംപീച്ച്‌മെന്റ് ആക്ട് പ്രകാരം സമിതി രൂപീകരിക്കാന്‍ സ്പീക്കര്‍ക്ക് അധികാരമില്ലെന്നും നിയമപരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്തയും സതീഷ് ചന്ദ്ര ശര്‍മ്മയും ഉള്‍പ്പെട്ട ബെഞ്ച് ഈ വാദങ്ങള്‍ തള്ളുകയായിരുന്നു.
ലോക്‌സഭ സ്പീക്കര്‍ക്ക് അന്വേഷണ സമിതി നിയോഗിക്കാന്‍ ഭരണഘടനാപരമായ അധികാരമുണ്ടെന്നും, ഇത്തരം പാര്‍ലമെന്ററി നടപടികളില്‍ സുപ്രീംകോടതി ഇടപെടേണ്ടതില്ലെന്നും ലോക്‌സഭ സെക്രട്ടേറിയറ്റ് കോടതിയെ അറിയിച്ചു.
ഈ വാദം അംഗീകരിച്ചാണ് സുപ്രീംകോടതിയുടെ തീരുമാനം.
കഴിഞ്ഞ ഓഗസ്റ്റിലാണ് ജസ്റ്റിസ് യശ്വന്ത് വര്‍മയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് ലോക്‌സഭ സ്പീക്കര്‍ തുടക്കം കുറിച്ചത്.
2025 മാര്‍ച്ച് 14-ന് ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരിക്കെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ തീപിടിത്തമുണ്ടായിരുന്നു.
തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്.
സംഭവത്തിന് പിന്നാലെ ജസ്റ്റിസ് വര്‍മയെ ഡല്‍ഹിയില്‍ നിന്ന് അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റുകയും ചെയ്തിരുന്നു.
English Summary
The Supreme Court has dismissed a petition filed by Justice Yashwant Varma challenging the formation of a parliamentary inquiry committee set up as part of impeachment proceedings against him. Justice Varma had argued that the Lok Sabha Speaker lacked the authority to appoint the committee under the Judges Impeachment Act. However, the apex court upheld the Speaker’s powers and declined to interfere in parliamentary proceedings. The impeachment process was initiated after burnt currency notes were reportedly found during a fire inspection at Justice Varma’s official residence in March 2025, following which he was transferred from the Delhi High Court to the Allahabad High Court.
justice-yashwant-varma-impeachment-plea-dismissed-supreme-court
Supreme Court, Justice Yashwant Varma, Impeachment, Parliamentary Committee, Lok Sabha Speaker, Judiciary, Delhi News, Allahabad High Court









