ബ്രാൻഡ് മാറ്റിയാൽ മതി…107 ഇനം മദ്യങ്ങൾക്ക് വില കുറച്ച് സർക്കാർ

തിരുവനന്തപുരം: കേരളത്തിൽ മദ്യ വിലയിൽ ഇന്ന് മുതൽ മാറ്റം. മദ്യവിതരണക്കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് ബെവ്ക്കോയുടെ തീരുമാനം.

എല്ലാ ബ്രാൻഡുകൾക്കും വില കൂടില്ലെങ്കിലും ജനപ്രീയ ബ്രാൻഡുകളുടെയെല്ലാം വില കൂട്ടിയിട്ടുണ്ട്. മൊത്തം 341 ബ്രാൻഡുകളുടെ വിലയാണ് വർധിക്കുക. എന്നാൽ ഇതിനൊപ്പം തന്നെ 107 ബ്രാൻഡുകളുടെ വില കുറയുകയും ചെയ്യും.

ജനപ്രിയ ബാൻഡുകളുടെ ഉൾപ്പെടെ വില കുറയുന്നതിനാൽ മദ്യ വിൽപ്പനയിലും വരുമാനത്തിലും കുറവുണ്ടാകില്ലെന്ന നിഗമനത്തിലാണ് ബെവ്ക്കോ.

120 കമ്പനികളാണ് മദ്യം വിതരണം ചെയ്യുന്നത്. 62 കമ്പനികള്‍ വിതരണം ചെയ്യുന്ന 341 ബ്രാണ്ടുകളുടെ വിലയാണ് വർധിക്കുന്നത്.

അതേസമയം 107 ബ്രൻഡുകളുടെ വിലയാണ് കുറയുക. കമ്പനികള്‍ തന്നെ നടത്തിയ മാർക്കറ്റ് സ്റ്റഡിയുടെ അടിസ്ഥാനത്തിലാണ് വില കുറക്കുന്നത്.

മദ്യ കമ്പനികള്‍ തമ്മിലുള്ള മത്സരത്തിന്‍റെ അടിസ്ഥാനത്തിലാണ് വിൽപ്പന കൂട്ടാനായി മദ്യവില കുറച്ചത്.

അതിനിടെ 16 പുതിയ കമ്പനികള്‍ കൂടി മദ്യവിതരണത്തിന് കരാറുണ്ടാക്കിയിട്ടുണ്ട്. ഇവർ 170 പുതിയ ബ്രാൻഡുകള്‍ ബെവ്ക്കോക്ക് നൽകും.

ബെവ്ക്കോയുടെ സ്വന്തം ബ്രാണ്ടായ ജവാന്‍ 10 രൂപയാണ് കൂടുന്നത്. 640 രൂപയുണ്ടായിരുന്ന മദ്യത്തിന് 650 രൂപയാകും.

750 രൂപയുണ്ടായിരുന്ന ഓള്‍ഡ് പോർട്ട് മദ്യത്തിന് 30 രൂപ കൂടും. അതായത് 700 മുതൽ മുകളിലേക്ക് വിലയുള്ള മദ്യത്തിന് 30 മുതൽ 50 വരെ കൂടും എന്ന് സാരം.

1350 രൂപ വിലയുള്ള മോർഫ്യൂസ് ബ്രാൻഡിക്ക് ഇന്ന് മുതൽ 1400 രൂപ നൽകേണ്ടി വരും.

നേരത്തെ മദ്യ കമ്പനികൾക്കുണ്ടായിരുന്ന വിറ്റുവരവ് നികുതി സർക്കാർ ഒഴിവാക്കിയപ്പോൾ നഷ്ടം നികത്തിയതും വില കൂട്ടിയാണ്.

ഇപ്പോൾ സ്പിരിറ്റ് വില കൂടിയതിന്‍റെ പേരിലും കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് സർക്കാർ വില കൂട്ടുന്നത്. 15 മാസത്തിന് ശേഷമാണ് മദ്യവില വർധിക്കുന്നത്.

ഇന്നലെ ഡ്രൈ ഡേ ആയതിനാൽ ഇന്ന് മുതലാകും പുതിയ മദ്യവില നിലവിൽവരിക. വിശദമായ പുതിയ വില വിവര പട്ടിക വെയ് ഹൗസുകള്‍ക്കും ഔട്ട് ലെറ്റുകള്‍ക്കും നൽകിയിട്ടുണ്ടെന്ന് ബെവ്ക്കോ എം ഡി ഹർഷിത അത്തല്ലൂരി പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിലേക്ക്; രാധയുടെ വീട് സന്ദർശിക്കും

ഫോറസ്റ്റ് ഓഫീസിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും വയനാട്: പ്രിയങ്ക ഗാന്ധി എം.പി നാളെ...

തലയിൽ ചുറ്റിക കൊണ്ട് അടിയേറ്റു, വാരിയെല്ല് പൊട്ടി; കായംകുളത്തെ ദമ്പതികളുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ...

കിണറ്റിലിറങ്ങി നിധി കുഴിച്ചെടുക്കാൻ ശ്രമം; പഞ്ചായത്ത് പ്രസിഡന്റ് അടക്കം അഞ്ചുപേർ പിടിയിൽ

പുരാവസ്തു വകുപ്പിന്റെ അധീനതയിലാണ് കുമ്പള ആരിക്കാടി കോട്ട കാസർഗോഡ്: കിണറ്റിലിറങ്ങി നിധി കുഴിച്ചെടുക്കാൻ...

വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അംഗീകാരം; പ്രതിപക്ഷ ഭേദഗതികൾ തള്ളി

വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അംഗീകാരം. 14 ഭേദഗതികളോടെയാണ്...

നെന്മാറയിൽ ഇരട്ടക്കൊലപാതകം; അമ്മയെയും മകനെയും വെട്ടിക്കൊന്നു; പ്രതി കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ അയൽവാസി

നെന്മാറ: കൊലക്കേസ് പ്രതി അയൽവാസികളെ വെട്ടിക്കൊലപ്പെടുത്തി. അയൽ‌വാസികളായ അമ്മയെയും മകനെയുമാണ് വെട്ടിക്കൊന്നത്....

Other news

രണ്ടുവട്ടം കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയായി; മേരിക്കുണ്ടൊരു കുഞ്ഞാടിലെ ബാലതാരം നികിത നയ്യാർ അന്തരിച്ചു

കൊച്ചി: ഷാഫി സംവിധാനം ചെയ്ത 'മേരിക്കുണ്ടൊരു കുഞ്ഞാട്' എന്ന ചിത്രത്തിലെ ബാലതാരം...

മലയാളി മാധ്യമ പ്രവർത്തൻ സാധു ആനന്ദവനം ഇനി ജൂന അഖാഡയുടെ മഹാമണ്ഡലേശ്വർ; അഭിഷേക ചടങ്ങുകൾ നടന്നത് പ്രയാഗ് രാജിൽ

പ്രയാഗ് രാജ്: മലയാളിയായ സാധു ആനന്ദവനം ഇനി ജൂന അഖാഡയുടെ മഹാമണ്ഡലേശ്വർ. പ്രയാഗ്...

ജർമനിയിൽ മലയാളി വിദ്യാർത്ഥി ബെർലിൻ റെയിൽവേ സ്റ്റേഷനിൽ മരിച്ചനിലയിൽ; മരിച്ചത് കോഴിക്കോട് സ്വദേശി

ജർമനിയിൽ മലയാളി വിദ്യാർത്ഥിയെ റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട്...

റഷ്യയ്ക്കും യുക്രെയ്നും ഇടയിൽ മൊട്ടിട്ട പ്രണയം; സാക്ഷാത്കരിച്ചത് കേരളത്തിൽ; ഒള്യയും സാഷയും ഒന്നായി

കൊല്ലം: റഷ്യക്കാരിയായ ഒള്യയും യുക്രയ്ൻകാരനായ സാഷയും കഴിഞ്ഞ ദിവസം കേരളത്തിൽ വിവാഹിതരായി....

പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന് ആശ്വാസം; അറസ്റ്റ് തടഞ്ഞു സുപ്രിംകോടതി

പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന് ആശ്വാസം. ജയചന്ദ്രന്റെ അറസ്റ്റ് സുപ്രിംകോടതി...
spot_img

Related Articles

Popular Categories

spot_imgspot_img