മഴയ്ക്കൊപ്പം ജൂണും ഇങ്ങെത്തി; ഒട്ടേറെ പ്രധാന ദിവസങ്ങളുണ്ടെങ്കിലും ആകെയുള്ളത് ഒരു അവധി ദിനം മാത്രം; മഴ മടി പിടിപ്പിക്കുന്ന മാസത്തിൻ്റെ പ്രത്യേകതകൾ അറിയാം

ആർത്തലച്ചു പെയ്യുന്ന മഴയോടെയാണ് ജൂൺ മാസം എത്തുന്നത്. സ്കൂൾ തുറപ്പും ജോലി സ്ഥലത്തേയ്ക്കുള്ള മടക്ക യാത്രകളും ഷോപ്പിങ്ങും ഒക്കെയായി തിരക്കുള്ള സമയമാണ് എപ്പോഴും ജൂൺ. അതിനൊപ്പം നിർത്താതെ പെയ്യുന്ന മഴയു കൂടിയാകുമ്പോൾ കാര്യങ്ങളൊന്നും വിചാരിച്ച പോലെ നീങ്ങണമെന്നുമില്ല. ചൂട് മാറി മഴ വന്നെങ്കിലും മഴയത്ത് പുറത്തിറങ്ങി യാത്ര പോകാൻ രണ്ട് പ്രാവശ്യം ആലോചിക്കണം. പ്രത്യേകിച്ച് ഒന്നു മഴ പെയ്തുപോകുമ്പോഴേയ്ക്കും വെള്ളം കയറുന്ന സാഹചര്യത്തിൽ.

എന്തായാലും മൊത്തത്തിൽ മടി കൂടിയ ഒരു മാസമായിരിക്കും മിക്കവർക്കും ജൂൺ. യാത്രകൾ പോകാൻ സമയവും വാരാന്ത്യ അവധികളും നീണ്ട അവധിയും പൊതു അവധികളും എല്ലാമുണ്ടെങ്കിലും മഴ മിക്ക പ്ലാനുകളെയും മാറ്റും.

ജൂൺ മാസത്തിൽ കാര്യമായ അവധികളൊന്നുമില്ല. ഒരു പൊതുഅവധി മാത്രമാണ് ജൂൺ മാസത്തിലുള്ളത്. അത് ബക്രീദ് അഥവാ ഈദുൽ അദ്‌ഹ ആണ്. വേണമെങ്കിൽ ഒരു നീണ്ട വാരാന്ത്യമായി ഇതിനെ മാറ്റിയെടുക്കാം. ബക്രീദ് കൂാതെ ശനിയും ഞായറും മാത്രമേയുള്ള അവധിയുള്ള ജൂണിലെ ദിവസങ്ങൾ.

സാമ്പത്തിക കാര്യത്തിൽ നിരവധി മാറ്റങ്ങൾ
ക്രെഡിറ്റ് കാർഡിലും ആദായ നികുതിയിലും ഓഹരി വിപണിയിലും ശ്രദ്ധിക്കേണ്ട പ്രധാന ദിവസങ്ങളുണ്ട്. 2024 ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം ജൂൺ ആദ്യ ആഴ്ചയിൽ പുറത്തുവരികയാണ്. നാലാം തിയതിയിലെ ഫലവും അതിന് മുന്നോടിയായുള്ള എക്സിറ്റ് പോളും ഓഹരി വിപണിയിൽ ചലനങ്ങളുണ്ടാക്കും. 2019 ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം 10 ദിവസം കൊണ്ട് 11,100 ൽ നിന്ന് 11,900 ത്തിലേക്കാണ് നിഫ്റ്റി കുതിച്ചത്. ഈ തിരഞ്ഞെടുപ്പ് ഫലം വിപണിയെ എങ്ങനെ സ്വാധീനിക്കുമെന്ന് ജൂൺ ആദ്യവാരം അറിയാം.
മ്യൂച്വൽ ഫണ്ട് നോമിനേഷൻ

മ്യൂച്വൽ ഫണ്ട് നിക്ഷേപമുള്ളവർക്ക് നോമിനേഷൻ  വിവരങ്ങൾ നൽകാൻ സെബി നൽകിയ അവസാന തിയതി ജൂണിൽ അവസാനിക്കും. ജൂൺ 30 തിന് മ്യൂച്വൽ ഫണ്ട് നാമനിർദ്ദേശം ചെയ്യാത്തവർക്ക് നിക്ഷേപം പിൻവലിക്കാൻ സാധിക്കില്ല. 2022 ഒക്ടോബർ ഒന്നിന് ശേഷം ആരംഭിച്ച ഫോളിയോകൾക്കാണ് നോമിനേഷൻ ബാധകം. നോമിനേഷൻ പൂർത്തിയാക്കാത്തവർക്ക് ജൂലൈ ഒന്ന് മുതൽ മ്യൂച്വൽ ഫണ്ട് നിക്ഷേപം പിൻവലിക്കാനോ, സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാൻ, സിസ്റ്റമാറ്റിക്ക് ട്രാൻസ്ഫർ പ്ലാൻ എന്നി ഇടപാടുകൾ നടത്താനോ സാധിക്കില്ല.

മുൻകൂർ നികുതി

2024-25 സാമ്പത്തിക വർഷത്തിലെ മുൻകൂർ നികുതിയുടെ ആദ്യഗഡു അടയ്ക്കേണ്ട അവസാന തീയതി ജൂൺ 15 ആണ്. സാമ്പത്തിക വർഷത്തിൽ നികുതി ബാധ്യത 10,000 രൂപയോ അതിന് മുകളിലോ പ്രതീക്ഷിക്കുന്ന വ്യക്തിഗത നികുതിദായകർ മുൻകൂർ നികുതി അടയ്ക്കാൻ ബാധ്യസ്ഥരാണ്. നാല് തവണകളായാണ് മുൻകൂർ നികുതി അടയ്ക്കേണ്ടത്. മുൻകൂർ നികുതിയുടെ 15 ശതമാനം ജൂൺ 15 ന് മുൻപ് അടയ്ക്കണം. മുൻകൂർ നികുതി അടയ്ക്കാൻ വൈകിയാൽ, കുടിശികയുള്ള തുകയ്ക്ക് നികുതിദായകൻ പിഴ നൽകേണ്ടി വരും.

എച്ച്ഡിഎഫ്സി എസ്.എം.എസ് അലർട്ട്

ചെറിയ തുകയുടെ യു.പി.ഐ ഇടപാടുകൾക്ക് എസ്.എം.എസ് അലർട്ട് നൽകുന്നത് എച്ച്ഡിഎഫ്സി ബാങ്ക് ഒഴിവാക്കുകയാണ്. ജൂൺ 25 മുതൽ 100 രൂപയിൽ കൂടുതലുള്ള ഡെബിറ്റ് ഇടപാടും 500 രൂപയിൽ കൂടുതലുള്ള ക്രെഡിറ്റ് ഇടപാടും മാത്രമെ എസ്.എം.എസ് അലർട്ടായി ലഭിക്കുകയുള്ളൂ. ഇ–മെയിൽ അപ്ഡേറ്റുകൾ മാറ്റമില്ലാതെ തുടരും.

സൗജന്യ ആധാർ അപ്ഡേറ്റ്

ജൂൺ 14 വരെ ആധാർ കാർഡ് ഉടമകൾക്ക് ഓൺലൈൻ വഴി സൗജന്യമായി ആധാർ വിവരങ്ങൾ പുതുക്കാം. ഓഫ്‍ലൈനായി ആധാർ അപ്ഡേഷന് 50 രൂപയാണ് ഫീസ്.

ക്രെഡിറ്റ് കാർഡിലെ മാറ്റങ്ങൾ ഇങ്ങനെ..

ബാങ്ക് ഓഫ് ബറോഡയുടെ കോ- ബ്രാ‍ൻഡഡ് ക്രെ‍ഡിറ്റ് കാർഡായ ബി.ഒ.ബികാർഡ് വൺ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് പലിശ നിരക്കും ലേറ്റ് പേയ്‌മെൻറ് ഫീസുമാണ് വർധിച്ചത്. ജൂൺ 23 മുതൽ പുതുക്കിയ നിരക്ക് ഈടാക്കും. കെഡിറ്റ് കാർഡ് ബില്ലിൽ കുടിശികയുള്ള തുകയുടെ പലിശ പ്രതിമാസം 3.57 ശതമാനം (വർഷത്തിൽ 45%) ആക്കി ഉയർത്തി. ക്രെഡിറ്റ് ലിമിറ്റിഡ് മുകളിൽ തുക ഉപയോ​ഗിച്ചാൽ  അധികമായി ഉപയോ​ഗിച്ച തുകയുടെ 2.5 ശതമാനമോ 500 രൂപയോ, ഏതാണ് ഉയർന്ന തുകയെന്ന് നോക്കി പിഴ ഈടാക്കും.

ജൂൺ 21 മുതൽ സ്വിഗ്ഗി എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡിൻറെ കാഷ്ബാക്ക് ഘടനയിൽ മാറ്റം വരും. സ്വിഗ്ഗി ആപ്പിലെ സ്വിഗ്ഗി മണിയായി കാഷ്ബാക്ക് ക്രെഡിറ്റാകുന്നതിന് പകരം നേരിട്ട് ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റിൽ കാഷ്ബാക്ക് പ്രതിഫലിക്കും. സർക്കാറുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് ചില ക്രെഡിറ്റ് കാർഡുകളിൽ എസ്.ബി.ഐ ഇനി മുതൽ റിവാർഡ് പോയിന്റ് നൽകില്ല. ഔറം, എസ്ബിഐ കാർഡ് എലൈറ്റ് എന്നിവയെയാണ് ഈ തീരുമാനം ബാധിക്കുക. ജൂൺ 18 മുതൽ ആമസോൺ പേ ഐസിഐസിഐ ക്രെ‍ഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് വാടക പേയ്മെന്റിന് റിവാർഡ് പോയിന്റ് ലഭിക്കില്ല.

ഒട്ടേറെ പ്രധാനപ്പെട്ട ദിവസങ്ങൾ ജൂൺ മാസത്തിൽ കാണാം.

ജൂൺ – 3

ഇന്ത്യാ വിഭജന പ്രഖ്യാപനം നടന്ന ദിവസമാണ് ജൂൺ 3. 1947 ജൂൺ 3 നായിരുന്നു ഇന്ത്യാ വിഭജന പ്രഖ്യാപനമുണ്ടായത്.

ജൂൺ 3 മഹാകവി ജി ശങ്കരക്കുറുപ്പ് അന്തരിച്ച ദിവസം കൂടിയാണ്. സാഹിത്യ സംഘടനകളും സാമൂഹ്യ സംഘടനകളും ജി ശങ്കരക്കുറുപ്പ് അനുസ്മരണ ദിനമായി ജൂൺ 3 ആചരിക്കുന്നു.

സഞ്ജയൻ, സർദാർ കെ.എം.പണിക്കർ എന്നിവരുടെ ജന്മദിനങ്ങളും ഇതേ ദിവസമാണ്

ജൂൺ 4

ജൂൺ 4 ആക്രമണങ്ങൾക്കിരയാവുന്ന കുട്ടികൾക്കായുള്ള ദിനമാണ്. കുട്ടികൾക്കെതിരെയുള്ള പീഡനങ്ങളും അക്രമങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇതിനെതിരെയുള്ള ബോധവൽക്കരണ ദിനമെന്ന നിലയിൽ ജൂൺ 4 ആക്രമണങ്ങൾക്കിടയാവുന്ന കുട്ടികൾക്കുള്ള ദിനമായി ആചരിക്കുന്നത്. കുട്ടികൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ നിയന്ത്രിക്കുന്നതിന് ഇപ്പോൾ ശക്തമായ വിഷമങ്ങൾ നിലവിലുണ്ടെങ്കിലും ആക്രമണങ്ങൾ തുടരുന്നുണ്ട്  എന്നുള്ളത് ദുഃഖകരമായ വസ്തുതയാണ്. എന്നാൽ നിയമങ്ങളും നടപടികളും ശക്തമായതോടെ അവയുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട് എന്ന കാര്യവും വിസ്മരിക്കാവുന്നതല്ല.

ജൂൺ 5

ജൂൺ 5 ലോക പരിസ്ഥിതി ദിനമാണ്. 1952 ജൂൺ 5 മുതൽ 16 വരെയാണ്  ഐക്യരാഷ്ട്രസഭയുടെ ആദ്യ മാനവ പരിസ്ഥിതി കോൺഫറൻസ് നടന്നത്. ഈ സമ്മേളനത്തിന്റെ സമരണയ്ക്കായാണ് ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. 1973 മുതലാണ് യു.എൻ.പൊതുസഭ പരിസ്ഥിതി ദിനാചരണം തുടങ്ങിയത്. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങൾ ഈ ഘട്ടത്തിൽ കൂടുതൽ ബോധമുള്ളവരായി മാറുന്നുണ്ട് എന്നത് ഗുണകരമായ കാര്യമാണ്. ഇപ്പോൾ അടിയ്ക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതി ക്ഷോഭങ്ങളും ദുരന്തങ്ങളുമെല്ലാം പ്രകൃതിയെ സംരക്ഷിക്കുന്ന കാര്യത്തിൽ നാം കാട്ടിയ അലംഭാവത്തിന്റെ ഫലമായുണ്ടായതാണെന്ന ബോധം ജനങ്ങളിൽ വർദ്ധിച്ചിട്ടുണ്ട് എന്നുള്ളത് തികച്ചും ആശ്വാസകരമായ കാര്യം തന്നെയാണ്.

ജൂൺ 6

മഹാകവി ഉള്ളൂർ എസ്.പരമേശ്വര അയ്യരുടെ ജന്മദിനമാണ്. മലയാള കവിതാ രംഗത്ത് എക്കാലവും തിളങ്ങി നിൽക്കുന്ന ഉള്ളൂർ കവിത്രയത്തിലെ ഒരു കവിയാണ്. അദ്ദേഹത്തിന്റെ കവിതകൾ ഇന്നും പുതുമയോടെ നിൽക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ഹെലൻ കെല്ലറുടെ ചരമദിനവും ജൂൺ 6 നാണ്. 1968 ജൂൺ 6 നായിരുന്നു ഹെലൻ കെല്ലറുടെ അന്ത്യം.

ജൂൺ 8

ജൂൺ 8 സമുദ്ര ദിനമായി ആചരിക്കപ്പെടുന്നു. സമുദ്രങ്ങളിലെ മലിനീകരണ തോത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2008 മുതലാണ് ജൂൺ 8 സമുദ്രദിനമായി ആചരിക്കാൻ തുടങ്ങിയത്. എന്നാൽ സമുദ്രദിനം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് 1992 -ൽ റിയോ -ഡി -ജനീറോയിൽ നടന്ന ഭൗമ  ഉച്ചകോടിയാണ്. സമുദ്രത്തിലെ മലിനീകരണ തോത് അപകടകരമാം വിധം ഉയർന്നു വരികയാണെന്ന് പഠനങ്ങൾ വ്യക്തമാക്കിയ സാഹചര്യത്തിലാണ് സമുദ്രദിനം ആചരിക്കാനും സമുദ്രമലിനീകരണത്തിനെതിരെ വ്യാപക പ്രചരണവും ബോധവത്കരണവും നടത്താനും തീരുമാനിച്ചത്.

ജൂൺ 12

ജൂൺ 12  ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നു. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളുടെ പട്ടികയിൽ ബാലവേലയും ഉൾപ്പെടുന്നുണ്ട്. കുട്ടികൾക്കെതിരെയുള്ള അക്രമങ്ങളുടെ വർദ്ധന പോലെ തന്നെ പിഞ്ചു കുഞ്ഞുങ്ങളെക്കൊണ്ട് പണിയെടുപ്പിച്ച് തുച്ഛമായ കൂലികൊടുക്കുന്ന ഒട്ടേറെ സംഭവങ്ങൾ ഇന്നും നാട്ടിൽ കാണാം. ബാലവേലയ്ക്കെതിരെയുള്ള നിയമങ്ങൾ കർശനമാക്കിയതോടെ ഇതിന്റെ വ്യാപനവും എണ്ണവും കുറഞ്ഞുവെങ്കിലും പാടെ തുടച്ചുനീക്കുവാൻ ഇനിയുമായിട്ടില്ല.

ജൂൺ 13

ജെയിംസ് മാക്സ്വെല്ലിന്റെ ജന്മദിനമാണ് ജൂൺ 13. ഇലക്ട്രോമാഗ്നറ്റിക് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാണ് ജെയിംസ് മാക്സ്വെൽ. ശാസ്ത്രരംഗത്ത് വൻ ചലനങ്ങളുണ്ടാക്കാൻ ജയിംസിന്റെ സിദ്ധാന്തത്തിലൂടെ സാധിച്ചു. 1831 ജൂൺ 13 നായിരുന്നു ജെയിംസ് മാക്സ്വെൽ അന്തരിച്ചത്.

ജൂൺ 14

‘രണ്ടു കാലിൽ സഞ്ചരിച്ച കൊടുങ്കാറ്റ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാട് (ഇ.എം.എസ്.) ന്റെ ജന്മദിനമാണ് ജൂൺ 14. ലോകത്താദ്യമായി ബാലറ്റിലൂടെ ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വരുന്നത് ഏലംകുളത്തു മനയ്ക്കൽ  ശങ്കരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ്. ഏലംകുളം മനയെന്ന സമ്പന്ന തറവാടിൽ ജനിച്ച് ഇന്നത്തെ വിലയ്ക്ക് പരകോടികൾ വിലമതിക്കുന്ന കുടുംബവസ്തു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനായി എഴുതിക്കൊടുത്ത് പാർട്ടി ലെവലിൽ മരണം വരെ ജീവിച്ച മഹാമനുഷ്യൻ ചരിത്രത്തിൽ തലക്കെട്ടാവുകയായിരുന്നു.

പി.സി.കുട്ടികൃഷ്ണമാരാർ ജന്മദിനവും ജൂൺ 14 നാണ്.

ജൂൺ 14 ലോക രക്തദാനദിനമായി ആചരിക്കുന്നു. രക്തദാനത്തിന്റെ  മഹത്വത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് രക്തദാനദിനം ആചരിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത് . രക്തദാനത്തിലൂടെ സഹജീവികളുടെ ജീവൻ രക്ഷിക്കാൻ കഴിയുന്നു എന്ന മഹനീയ വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ട് രക്തദാനത്തിന് പ്രോത്സാഹനം നൽകുക എന്നതും ലക്ഷ്യമാക്കുന്നു.

ജൂൺ 16

ഒരു വനിത ആദ്യമായി ബഹിരാകാശത്ത് എത്തുന്നത് ജൂൺ 16 നാണ്.  വലന്റീനതെരഷ്കോവ എന്ന വനിത 1963 ലാണ് ബഹിരാകാശത്തെത്തിയത്.

ജൂൺ 17

ജൂൺ 17 വരൾച്ച, മരുവൽക്കരണ നിരോധന ദിനമായി ആചരിക്കുന്നു. വരൾച്ചക്കെതിരായ ആഗോളദിനമാണ് ഇത്.

ഝാൻസിറാണി ചരമദിനവും ജൂൺ 17 നാണ്. ഝാൻസിറാണിയെന്ന വീരാംഗന 1858 ജൂൺ 17 നാണ് വീര ചരമമടഞ്ഞത്.

പ്രശസ്ത കവി ചങ്ങമ്പുഴ കൃഷ്ണപിള്ള അന്തരിച്ചത് ജൂൺ 17 നാണ്. ചങ്ങമ്പുഴ കവിതകൾ ഇന്നും പുതുമയോടെയാണ് നിലനിൽക്കുന്നതെന്നത് അദ്ദേഹത്തിന്റെ കവിതകളുടെ രചനാഭംഗി വിളിച്ചോതുന്നു.

ജൂൺ 18

ജൂൺ 18 മഹാത്മാ അയ്യൻകാളിയുടെ ചർമദിനമാണ്. 1863 ജൂൺ 18 നായിരുന്നു നവോത്ഥാന നായകനും അധഃസ്ഥിത വിഭാഗത്തിന്റെ ഉന്നമനത്തിനായി അദ്ദേഹം നടത്തിയ പോരാട്ടം ചരിത്ര സംഭവമാണ്. വരേണ്യ വർഗ്ഗത്തിനു മാത്രമേ വാഹനം (വില്ലുവണ്ടി ) ഉപയോഗിക്കാൻ പാടുള്ളു എന്നതിനെതിരെ വില്ലുവണ്ടിയിൽ യാത്രചെയ്ത് മേൽ ജാതിക്കാരെ അദ്ദേഹം വിഭജിച്ചു.

അദ്ദേഹം രൂപീകരിച്ച സാധുജന പരിപാലന സംഘം അധഃസ്ഥിത വിഭാഗത്തിന് അത്താണിയും മേലാളന്മാർക്ക് കണ്ണിലെ കാരടുമായിരുന്നു.

ജൂൺ 19

ജൂൺ 19 വായനാദിനമായി ആചരിക്കുന്നു. അക്ഷരത്തിന്റെയും അക്ഷരാഭ്യാസത്തിന്റെയും പ്രാധാന്യം വിളിച്ചോതുന്ന ദിനമാണ് ജൂൺ 19. നിരക്ഷരത നിർമ്മാർജ്ജനം ചെയ്യുവാൻ വേണ്ടി ജീവിതകാലം മുഴുവൻ അക്ഷീണം യത്നിച്ച പി.എൻ.പണിക്കാരെ പോലുള്ള മഹാരഥന്മാരെ ഓർക്കുന്ന ദിനം കൂടിയാണ് വായനാദിനം.  വായനയിലൂടെ മാത്രമേ മനുഷ്യനു വളരാൻ കഴിയൂ എന്ന് ഈ ദിനം വിളിച്ചോതുന്നു.

ജൂൺ 20

ജൂൺ 20 അഭയാർത്ഥി ദിനമായി ആചരിക്കുന്നു. ഡോ. സലിം അലിയുടെ ചരമദിനവും ജൂൺ 20 നാണ്. 1987 ജൂൺ 20 നാണ് സലിം അലി അന്തരിച്ചത്.

ജൂൺ 21

ജൂൺ 21 സംഗീതദിനമാണ്. സംഗീതത്തിന്റെ പ്രാധാന്യവും അതിന്റെ മാസ്മര ശക്തിയും ജനങ്ങളെ ഓർമ്മിപ്പിക്കുക എന്നതാണ് സംഗീതദിനത്തിലൂടെ ലക്ഷ്യമിടുന്നത്. സംഗീതത്തെയും സംഗീതജ്ഞരെയും പ്രോത്സാഹിപ്പിക്കുക എന്നതും ലക്ഷ്യമിടുന്നു.

ജൂൺ 23

ജൂൺ 23 വിധവാദിനമായി ആചരിക്കുന്നു. വിധിയുടെ വിളയാട്ടുമൂലം വിധവകളായി മാറിയവർക്ക് സമൂഹം പിന്തുണയും പ്രോത്സാഹനവും നൽകേണ്ടതിന്റെ ആവശ്യകതയിലേയ്ക്ക് ശക്തമായി വിരൽ ചൂണ്ടാൻ ഈ ദിനാചരണം സഹായിക്കുന്നു.

യു.എൻ.പബ്ലിക് സർവ്വീസ് ദിനവും ജൂൺ 23 നാണ്.

ജൂൺ 26

ജൂൺ 26 മയക്കുമരുന്ന് വിരുദ്ധ ദിനമായി ആചരിക്കുന്നു. ഒരു തലമുറയെ തന്നെ നശിപ്പിക്കുന്ന മയക്കുമരുന്നിന്റെ ഉപയോഗവും ഉപഭോഗവും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അതിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുക എന്നതാണ് മയക്കുമരുന്നു വിരുദ്ധ ദിനത്തിലൂടെ ലക്ഷ്യമിടുന്നത്. മയക്കുമരുന്ന് കടത്തിനെതിരെ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകതയിലേയ്ക്കും ഈ ദിനം വിരൽ ചൂണ്ടുന്നു.

ജൂൺ 26 അടിയന്തിരാവസ്ഥ വിരുദ്ധദിനമായും ആചരിക്കപ്പെടുന്നു.

വില്യം തോംസണിന്റെ ജന്മദിനവും ജൂൺ 26 നാണ്. 1824 ജൂൺ 26 നായിരുന്നു തോംസണിന്റെ ജനനം.

ജൂൺ 27

ഹെലൻ കെല്ലർ ജന്മദിനം ജൂൺ 27 നാണ്. 1880 ജൂൺ 27 നാണ് ഹെലൻ കെല്ലർ ജനിച്ചത്.

ജൂൺ 28

ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് പി.വി.നരസിംഹറാവു. അദ്ദേഹം പണ്ഡിതനും എഴുത്തുകാരനുമാണ്. ആന്ധ്രാപ്രദേശിലെ കരിം നഗർ ജില്ലയിൽ 1921 ജൂൺ 28 ന് ജനനം.

ശാസ്ത്രത്തിലും നിയമത്തിലും ബിരുദം നേടി. ‘വന്ദേമാതരം’ ആലപിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നൈസാം ഭരണത്തിന്റെ തീരുമാനത്തിനെതിരെയുള്ള പ്രക്ഷോഭത്തിലൂടെ പൊതുരംഗത്തെത്തി. 1971 -ൽ ആന്ധ്രാ മുഖ്യമന്ത്രി. പിന്നീട് കേന്ദ്രസർക്കാരിൽ വിദേശ-ആഭ്യന്തര -പ്രതിരോധ മന്ത്രിയായി പ്രവർത്തിച്ചു. 1991 -ൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചുവെങ്കിലും രാജീവ്ഗാന്ധിയുടെ വധത്തോടെ കോൺഗ്രസ്സ് അധ്യക്ഷ പദവി ഏറ്റെടുക്കേണ്ടി വന്നു.

ജൂൺ 30

ജൂൺ 30 ദാദാഭായ് നവറോജി ചരമദിനമാണ്.

ഐൻസ്റ്റീൻ ആപേക്ഷികതാ സിദ്ധാന്തം അവതരിപ്പിച്ചത് 1905 ജൂൺ 30 നായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു അകന്നുകഴിയുന്ന വിരോധത്തിൽ ഭാര്യയുടെയും 17 കാരിയായ മകളുടെയും...

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ?

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ? പാലക്കാട്: പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍...

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു. ഇന്നലെ...

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

Related Articles

Popular Categories

spot_imgspot_img