ഇടുക്കിയിൽ ഇക്കുറിയും ജോയ്സ് ജോർജ് തന്നെ; ഔദ്യോഗിക പ്രഖ്യാപനം ഉടൻ; സോഷ്യൽ മീഡിയയിൽ അങ്കം തുടങ്ങി

ചെറുതോണി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ജോയ്സ് ജോർജിനെ വീണ്ടും ഇറക്കി ഇടുക്കി തിരിച്ചുപിടിക്കാൻ എൽ.ഡി.എഫ്. ഇടതുമുന്നണിയുടെ സ്ഥാനാർത്ഥിയാകുക മുൻ എം.പി. അഡ്വ. ജോയ്‌സ് ജോർജ് തന്നെയെന്ന് എൽ.ഡി.എഫ് വൃത്തങ്ങൾ സൂചന നൽകി. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് ജോയ്സ് ജോർജ്ജിന്റെ പേര് മാത്രമാണ് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് ശുപാർശ ചെയ്തിരിക്കുന്നത്. എന്നാൽ ജോയ്‌സ് ജോർജിനെ സ്ഥാനാർഥിയായി ശുപാർശ ചെയ്തവിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

എന്നാൽ ജോയ്‌സ് ജോര്‍ജിനായി സോഷ്യല്‍ മീഡിയ പ്രചാരണം ശക്തമാണ്. ജോയ്‌സ് എംപിയായിരുന്ന കാലത്തെ വികസന നേട്ടങ്ങള്‍ ആയുധമാക്കിയാണ് പ്രചാരണം. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് ലക്ഷത്തിനടുപ്പ് ഭൂരിപക്ഷത്തിലായിരുന്നു ജോയ്‌സ് ജോര്‍ജിനെതിരെ ഡീന്‍ കുര്യാക്കോസിന്റെ വിജയം. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഡീന്‍ കുര്യാക്കോസിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ താരതമ്യപ്പെടുത്തിയാണ് സോഷ്യല്‍മീഡിയ പ്രചാരണം. വീഡിയോകളും പോസ്റ്ററുകളുമാണ് ഇടത് പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നത്.

ഇടുക്കിയിലെ പാഴായിപ്പോയ അഞ്ച് വര്‍ഷങ്ങള്‍ തിരികെപിടിക്കുവാന്‍ അഡ്വ. ജോയ്‌സ് ജോര്‍ജ് ആകട്ടെ നമ്മുടെ പ്രതിനിധി’, ‘തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഡി കെ ഡാ ന്നും പറഞ്ഞ് അനേകം ഫേക്ക് ഐഡികള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. അഡ്വ. ജോയ്‌സ് ജോര്‍ജിനെ തെറിവിളിക്കുകയാണ് മുഖ്യ ലക്ഷ്യം. ജോയ്‌സ് ജോര്‍ജിന്റെ വികസന നേട്ടങ്ങളെല്ലാം ഡീന്‍ കുര്യാക്കോസിന്റെതായി പ്രചരിപ്പിക്കുകയും ചെയ്യുന്നു.’ ‘ലോക്‌സഭാ അംഗങ്ങളുടെ ഇന്‍ഡ്യാടുഡേ റാങ്കിംഗില്‍ ജോയ്‌സ് ജോര്‍ജ് എംപിക്ക് മൂന്നാം റാങ്ക്’ എന്നിങ്ങനെയാണ് പ്രചാരണം.

2014-ലെ തിരഞ്ഞെടുപ്പിൽ സി.പി.എം പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച അദ്ദേഹം വിജയിച്ചിരുന്നു. അന്ന് കത്തിനിന്ന ഗാഡ്ഗിൽ-കസ്തൂരിരംഗൻ റിപ്പോർട്ടുകൾക്ക് എതിരായ പ്രതിഷേധങ്ങളിൽ ഹൈറേഞ്ച് സംരക്ഷണസമിതിക്കൊപ്പംനിന്ന ജോയ്‌സ് ജോർജ് സ്ഥാനാർഥിത്വത്തിലേക്ക് വരുകയായിരുന്നു.

എന്നാൽ, 2019-ലെ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കോൺഗ്രസിന്റെ ഡീൻ കുര്യാക്കോസിനായിരുന്നു വിജയം. 2014-ൽ അദ്ദേഹത്തിന്റെ എതിരാളിയായിരുന്നു ഡീൻ. എന്നാൽ, ജോയിസ് ജോർജിനെ സ്ഥാനാർഥിയാക്കിയാൽ ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് സി.പി.എം.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

Related Articles

Popular Categories

spot_imgspot_img