കോട്ടയം: ആന്റോ ആന്റണി എംപിയുടെ സഹോദര പുത്രനും പാലാ മൂന്നിലവ് സ്വദേശിയുമായ ജിന്‍സണ്‍ ആന്റോ ചാള്‍സ് ഓസ്‌ട്രേലിയന്‍ മന്ത്രിസഭയില്‍ ഇടം നേടി. Jinson Anto Charles was appointed to the Australian cabinet
ആദ്യമായാണ് ഒരു മലയാളി ഓസ്‌ട്രേലിയയില്‍ മന്ത്രിയാവുന്നത്.
ജിന്‍സന് കായികം, കല, സംസ്‌കാരം, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയാണ് .
ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച എട്ടംഗമന്ത്രിസഭയിലാണ് ജിന്‍സണും ഇടം നേടിയത്. ലേബര്‍ പാര്‍ട്ടി ടിക്കറ്റില്‍ നോര്‍ത്തേണ്‍ ടെറിറ്ററിയില്‍ നിന്നാണ് ഇദ്‌ദേഹം പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്.
2011-ല്‍ നഴ്‌സിങ് ജോലിക്കായി ഓസ്‌ട്രേലിയയിലെത്തിയ ഇദ്ദേഹം, നോര്‍ത്ത് ടെറിറ്ററി സര്‍ക്കാരിന്റെ ടോപ്പ് എന്‍ഡ് മെന്റല്‍ ഹെല്‍ത്തിലെ ഡയറക്ടറായും ചാള്‍സ് ഡാര്‍വിന്‍ യൂണിവേഴ്‌സിറ്റിയില്‍ ലക്ചററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഓസ്‌ട്രേലിയയിലെ മറ്റു സംസ്ഥാനങ്ങളിലും മലയാളികള്‍ മത്സരിച്ചിരുന്നെങ്കിലും നോര്‍ത്തേണ്‍ ടെറിറ്ററിയില്‍ നിന്ന് ജിന്‍സണ്‍ ചാള്‍സ് മാത്രമാണ് വിജയിച്ചത്.