മലയാളികൾക്ക് പ്രിയപ്പെട്ട ഒത്തിരി നടന്മാരുണ്ട്.അതിലൊരുപാടി മുന്നിൽ തന്നെയാണ് ഇപ്പോഴും ജയറാം.നമുക്കെല്ലാം പ്രിയപ്പെട്ട നിരവധി കുടുംബ ചിത്രങ്ങൾ ജയറാം മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. കാലത്തിനു മായ്ക്കാൻ പറ്റാത്ത ഒരുപിടി നല്ല ചിത്രങ്ങൾ , മിഥുൻ മാനുവൽ തോമസ് ജയറാമിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ എബ്രഹാം ഓസ്‍ലർ ഇന്ന് റീലിസിനെത്തും. ചിത്രത്തിൽ മമ്മൂട്ടി അതിഥി താരമായി എത്തുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിന് പ്രതീക്ഷയേകുന്നത് കൂടിയാണ് ചിത്രത്തിന്റെ ട്രെയിലർ. ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നതിയിടയിൽ താരം നിരവധി ഇന്റർവ്യൂകൾ നൽകിയിട്ടുണ്ടായിരുന്നു.അത്തരത്തിൽ ജയറാം പറഞ്ഞ ചില വിശേഷങ്ങൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ഒരിക്കൽ കുടുംബത്തോടൊപ്പം ടൂർ പോയപ്പോൾ ഉണ്ടായ അനുഭവത്തെ കുറിച്ചാണ് ജയറാം പറയുന്നത്. ടൂറിന് വന്ന ഗൈഡ് മാളവികയെ കല്ല്യാണം ആലോചിച്ചുവെന്നും പതിനഞ്ച് പശുക്കളെ കൂടി വാങ്ങിക്കാമെന്നും അയാൾ ഉറപ്പുനൽകിയതായി ജയറാം പറയുന്നു. കഥ ഇങ്ങനെയാണ്.ഒരിക്കൽ കെനിയയിൽ ഒരു ടെന്റിൽ താമസിച്ചിരുന്നു. ഇവനാണ് ഗൈഡായി ഞങ്ങളെ സ്ഥലങ്ങൾ കാണിക്കുന്നത്.അവന്റെ മുഖത്ത് പാടുകളുണ്ട്. ഇതെന്താണെന്ന് ചോദിച്ചപ്പോൾ പശുക്കളുമായി പോകുന്ന വഴി സിംഹം അറ്റാക്ക് ചെയ്തതാണെന്ന് അവൻ. സിംഹത്തെ കോല് വെച്ച് കുത്തി പശുക്കളെ രക്ഷപ്പെടുത്തിയ ധീരമായ കഥയൊക്കെ പറഞ്ഞു. അവന് ഞാൻ സിംഹമെന്ന് പേര് വെച്ചു.
പിന്നീട് അവൻ ഞങ്ങളെ ഗ്രാമത്തിലേക്ക് കൊണ്ട് പോയി. പതിനഞ്ച് പശുക്കൾ സ്വന്തമായുണ്ടെങ്കിൽ കല്യാണം കഴിക്കാമെന്നതാണ് അവിടത്തെ രീതി. രണ്ട് പേരെ അവൻ അപ്പോൾ തന്നെ കല്യാണം കഴിച്ചിട്ടുണ്ട്. പോകാൻ നേരത്ത് അവൻ മാറി നിന്ന് എന്നെ വിളിച്ചു.ഞാൻ നന്നായി നോക്കിക്കോളാം, പതിനഞ്ച് പശുക്കളെ കൂടി മേടിക്കാം, മോളെ കെട്ടിച്ച് തരാമോയെന്ന് ചോദിച്ചു.ചക്കിയന്ന് പത്താം ക്ലാസിലോ മറ്റോ പഠിക്കുകയാണ്. പോടായെന്ന് ഞാൻ. തിരിച്ച് വരുമ്പോൾ അവൻ സെന്റിമെന്റലായി പാതി കരഞ്ഞ് നിൽക്കുകയാണ്. അങ്ങനെയെങ്കിലും എന്റെ മനസ് മാറിയാലോ എന്നവൻ കരുതി. എന്തായാലും ജയറാം പറഞ്ഞ ഈ രസകരമായ കഥ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാണ്.
Read Also :ടർബോ തിയേറ്ററിൽ ആഘോഷമാകും , ആട് 3ക്ക് സമ്മർദ്ദങ്ങൾ ഏറെയുണ്ട് : സംവിധായകൻ മിഥുൻ മാനുവൽ