പാലക്കാട്: മലമ്പുഴ ജില്ലാ ജയിലില്‍ ഡ്യൂട്ടിക്കിടെ ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. അസിസ്റ്റന്റ് സൂപ്രണ്ട് മുരളീധരന്‍ (55) ആണ് മരിച്ചത്. ഓഫീസിലെ മുറിയില്‍ വീണു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.
പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.