പാട്ന: സഖാവിൻ്റെ തെരഞ്ഞെടുപ്പു പോസ്റ്ററിൽലെനിനോ മാർക്സോ ചെഗുവേരയോ സീതാറാം യെച്ചൂരിയോ ഒന്നുമല്ല ഇടംപിടിച്ചിരിക്കുന്നത്. സാക്ഷാൽ ശ്രീരാമ ഭക്തനായ ഹനുമാനാണ്.
ആർജെഡി നേതാവ് തേജസ്വി യാദവും വികാസ്ശീൽ ഇൻസാൻ പാർട്ടി നേതാവ് മുകേഷ് സാഹ്നിയും സിപിഎം സ്ഥാനാർഥിക്കായി വിപുലമായ പ്രചാരണം നടത്തുന്നു. സീറ്റു നിഷേധിക്കപ്പെട്ട എൽജെപി സിറ്റിങ് എംപി മെഹ്ബൂബ് അലി ആർജെഡിയിൽ ചേർന്നതു ഗുണം ചെയ്യുമെന്നും പാർട്ടി കരുതുന്നു.
ബിഹാറിൽ ഇന്ത്യാസഖ്യം സിപിഎമ്മിന് അനുവദിച്ച ഏക സീറ്റാണ് ഖഗഡിയ. 20 വർഷത്തിനുശേഷം ബിഹാറിൽ നിന്നൊരു ലോക്സഭാംഗത്തിനായി സിപിഎം കടുത്ത പ്രചാരണത്തിലാണ്. ഖഗഡിയ മണ്ഡലത്തിലെ സാമൂഹിക ഘടകങ്ങൾ പാർട്ടി സ്ഥാനാർഥിക്ക് അനുകൂലമാണെന്നു സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ അവധേഷ് കുമാർ അവകാശപ്പെട്ടു.
സഞ്ജയ് കുമാറിന്റെ പിതാവ് യോഗേന്ദ്ര സിങ് ഖഗഡിയ നിയമസഭാ മണ്ഡലത്തിൽ നിന്നു 2000 ൽ വിജയിച്ചിരുന്നു. അതേസമയം, എങ്ങനെയും ഈ മണ്ഡലത്തിൽ ജയിച്ച് ദേശീയ പാർട്ടി പദവിയും അതുവഴി സിപിഎമ്മിന്റെ ചിഹ്നവും സംരക്ഷിക്കാനുള്ള പാർട്ടിയുടെ അടവുനയമാണ് പോസ്റ്ററിലെ ഹനുമാൻ സ്വാമി എന്നാണ് എതിരാളികൾ പറയുന്നത്.