web analytics

മലയാളത്തിന്റെ സ്വന്തം അമ്പിളി ചേട്ടൻ; ചിരിയുടെ അമ്പിളിക്ക് 75ന്റെ പ്രഭ

മലയാളത്തിന്റെ സ്വന്തം അമ്പിളി ചേട്ടൻ; ചിരിയുടെ അമ്പിളിക്ക് 75ന്റെ പ്രഭ

തിരുവനന്തപുരം: മലയാള സിനിമയുടെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാർ ഇന്ന് എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുന്നു. പതിവുപോലെ ഇത്തവണയും വലിയ ആഘോഷങ്ങളില്ലാതെയാണ് പിറന്നാൾ ദിനം. 

പേയാട്ടെ വീട്ടിൽ കുടുംബാംഗങ്ങളോടൊപ്പം സദ്യയും കേക്ക് മുറിക്കലുമാണ് ആഘോഷം.

2012ൽ കോഴിക്കോട് വെച്ച് ഉണ്ടായ വാഹനാപകടത്തെ തുടർന്ന് സിനിമയിൽ നിന്നു താൽക്കാലികമായി മാറിനിന്നെങ്കിലും, വെള്ളിത്തിരയിൽ ജഗതി സൃഷ്ടിച്ച ചിരിയുടെ മായാജാലം ഇന്നും മലയാളികളുടെ മനസ്സുകളിൽ ആഘോഷത്തിന്റെ നിറവിലാണ്.

 അപകടത്തിന് ശേഷം ഏതാനും പരസ്യ ചിത്രങ്ങളിലും മമ്മൂട്ടി നായകനായ സി.ബി.ഐ 5 എന്ന ചിത്രത്തിലും ജഗതി അഭിനയിച്ചിരുന്നു.

അപകടത്തിൽ ഉണ്ടായ ചില ശാരീരിക പരിമിതികൾ ഒഴിച്ചാൽ ജഗതി ആരോഗ്യവാനാണെന്ന് കുടുംബം വ്യക്തമാക്കുന്നു. 

സിനിമകൾ കാണുകയും പത്രം വായിക്കുകയും പൊതുപരിപാടികളിൽ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. 

കഴിഞ്ഞ മാസം സുഹൃത്തായ ബാലചന്ദ്രമേനോന്റെ സിനിമ ജീവിതത്തിന്റെ അമ്പതാം വാർഷികാഘോഷ വേദിയിൽ ജഗതി നിറചിരിയോടെ പങ്കെടുത്തത് ആരാധകർക്ക് വലിയ സന്തോഷമായിരുന്നു.

ഇടയ്ക്കിടെ വീട്ടിലെത്തുന്ന പരിചയക്കാരെ തിരിച്ചറിയാനും അവരുടെ സംസാരങ്ങൾ മനസിലാക്കാനും ജഗതിക്കാകുന്നുണ്ടെന്നും, സുഹൃത്തുക്കൾ പലരും വീഡിയോ കോളിലൂടെ സുഖവിവരം അന്വേഷിക്കാറുണ്ടെന്നും മകൻ രാജ് കുമാർ പറഞ്ഞു.

ഈ പിറന്നാൾ ദിനത്തിലെ ഏറ്റവും വലിയ സന്തോഷവാർത്ത അജു വർഗീസ് അഭിനയിക്കുന്ന പുതിയ ചിത്രത്തിൽ ജഗതി വീണ്ടും അഭിനയിക്കുമെന്നതാണ്. ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് രാജ് കുമാർ അറിയിച്ചു. 

അപകടത്തിന് മുമ്പുള്ള നാല്പത് വർഷത്തെ സിനിമ ജീവിതത്തിനിടെ 1500ലേറെ ചിത്രങ്ങളിലാണ് ജഗതി അഭിനയിച്ചത്.

 നവരസങ്ങളും പുതുരസങ്ങളും ചേർത്ത് മലയാളിയെ ചിരിപ്പിച്ച അനവധി വേഷങ്ങൾ ഇന്നും ഓർമകളിൽ നിറഞ്ഞുനിൽക്കുന്നു.

 പുതിയ സിനിമയിലെ വേഷവും അത്തരത്തിൽ ശ്രദ്ധേയമായതായിരിക്കുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.

English Summary

Legendary Malayalam comedian Jagathy Sreekumar celebrates his 75th birthday today with a simple family gathering at his residence. Despite stepping away from films after a serious road accident in 2012, his legacy of laughter continues to shine in Malayalam cinema. Jagathy has appeared in a few projects post-accident, including CBI 5. He remains in stable health and actively engages with films, newspapers, and public events. The biggest highlight of his birthday is the announcement of his return to cinema in an upcoming film starring Aju Varghese. Jagathy has acted in over 1,500 films during his illustrious four-decade career.

jagathy-sreekumar-75th-birthday-return-to-cinema

Jagathy Sreekumar, Malayalam Cinema, Comedy Legend, 75th Birthday, Aju Varghese Movie, Malayalam Film News

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി, മോതിര വിരലിന്റെ അറ്റം നഷ്ടമായി

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി,...

Other news

സരസ്വതീപൂജയ്ക്ക് 100 രൂപ നല്‍കിയില്ല; വിദ്യാര്‍ത്ഥികളെ നൂറു തവണ ഏത്തമിടീച്ചു

സരസ്വതീപൂജയ്ക്ക് 100 രൂപ നല്‍കിയില്ല; വിദ്യാര്‍ത്ഥികളെ നൂറു തവണ ഏത്തമിടീച്ചു റാഞ്ചി: സരസ്വതീപൂജയ്ക്ക്...

ഐഡി കാർഡ് ‘പണയപ്പെടുത്തി’ ഭണ്ഡാരം കവർന്നു;  മോഷ്ടാവ് മോഡേണാണെന്ന് പോലീസ്!

ഐഡി കാർഡ് 'പണയപ്പെടുത്തി' ഭണ്ഡാരം കവർന്നു;  മോഷ്ടാവ് മോഡേണാണെന്ന് പോലീസ്! തൃശൂർ: മോഷണരംഗത്ത് ഡിജിറ്റൽ...

ഷാഫി പറമ്പിലിന് ജന്മദിനാശംസകളുമായി റിനി ആൻ ജോർജ്

ഷാഫി പറമ്പിലിന് ജന്മദിനാശംസകളുമായി റിനി ആൻ ജോർജ് കൊച്ചി:വടകര എംപി ഷാഫി പറമ്പിലിന്...

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

ചായയും പഴവും കഴിപ്പിച്ചു, കാത്തിരിപ്പിലാണ് പോലീസ്…കുഞ്ഞിന്റെ മാല വിഴുങ്ങിയ യുവതി പിടിയിൽ!

ചായയും പഴവും കഴിപ്പിച്ചു, കാത്തിരിപ്പിലാണ് പോലീസ്…കുഞ്ഞിന്റെ മാല വിഴുങ്ങിയ യുവതി പിടിയിൽ! മലപ്പുറം:...

ആകാശത്ത് ‘ആറ് ഗ്രഹങ്ങളുടെ’ കുടുംബ സംഗമം; ചായകുടി കഴിഞ്ഞ് ചന്ദ്രനും എത്തും!

ആകാശത്ത് ‘ആറ് ഗ്രഹങ്ങളുടെ’ കുടുംബ സംഗമം; ചായകുടി കഴിഞ്ഞ് ചന്ദ്രനും എത്തും! ന്യൂഡൽഹി:...

Related Articles

Popular Categories

spot_imgspot_img