തുലാപ്പള്ളിയിൽ ഓട്ടോഡ്രൈവറായ ബിജുവിനെ ആക്രമിച്ചു കൊന്ന ഒറ്റയാനെ വെടിവച്ചു കൊല്ലാൻ ശുപാർശ നൽകും. കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ബിജുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ഇന്നു തന്നെ നൽകും. 50 ലക്ഷം രൂപ നൽകാൻ ശുപാർശ ചെയ്യും. ബിജുവിന്റെ മകന് താൽക്കാലിക ജോലി നൽകും. പിന്നീട് ഒഴിവു വരുന്ന മുറയ്ക്ക് സ്ഥിരമാക്കും. ഡെപ്യൂട്ടി റേഞ്ചർ കമലാസനനോടു നിർബന്ധിത അവധിയിൽ പോകാൻ
നിർദേശിക്കും. ഡെപ്യൂട്ടി റേഞ്ചറെ സസ്പെൻഡ് ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടതോടെ യോഗത്തിൽ ബഹളമുണ്ടായി. യോഗതീരുമാനങ്ങൾ അറിയിച്ചതോടെ പ്രതിഷേധം അവസാനിപ്പിച്ചു.
