ന്യൂസ് ഡസ്ക്ക് : പ്രദേശിക സമയം അർദ്ധരാത്രി 12 മണിക്കാണ് ഇസ്രയേൽ അന്ത്യശാസനം പുറപ്പെടുവിച്ചത്. 24 മണിക്കൂറിനുള്ളിൽ വടക്കൻ വാഡി ഗാസയിലുള്ളവർ ഗാസയുടെ തെക്ക് ഭാഗത്തേയ്ക്ക് മാറണം. ഹമാസിന്റെ അധികാരകേന്ദ്രം സ്ഥിതി ചെയ്യുന്നത് വടക്കൻ ഗാസയിലാണ്. ഇത് കേന്ദ്രീകരിച്ച് വമ്പൻ ആക്രമണം നടത്തുന്നതിന് മുന്നോടിയായാണ് അന്ത്യശാസനം പുറപ്പെടുവിച്ചത്. ഇസ്രയേലിന്റെ മുന്നറിയിപ്പിനെ ഐക്യരാഷ്ട്രസഭ തള്ളി. അസാധ്യമായ കാര്യമാണിതെന്ന് ഐക്യരാഷ്ട്രസഭ വാർത്താകുറിപ്പിലൂടെ വ്യക്തമാക്കി. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ തിങ്ങിപാർക്കുന്ന മേഖളയാണ് ഗാസ സിറ്റി ഉൾപ്പെടുന്ന വടക്കൻ ഭാഗം. 1.1 മില്യൺ പാലസ്തീൻ പൗരൻമാർ ഈ ഭാഗത്തുണ്ട്. ഗാസയുടെ മൊത്തം ജനസഖ്യയുടെ പകുതിയലധികം വരും. മാനുഷിക വശങ്ങൾ പരിഗണിച്ച് മാത്രമേ നീക്കം സാധ്യമാകു എന്നും യുഎൻ പ്രസ്ഥാവനയിലൂടെ വ്യക്തമാക്കുന്നു. നിലവിൽ പതിനായിരകണക്കിന് സൈനീകരെ യുദ്ധസജ്ഞരാക്കി ഇസ്രയേൽ അണിനിരത്തിയിട്ടുണ്ട്. മിസൈലുകളും റോക്കറ്റ് ലോഞ്ചറുകളും അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന ദൃശ്യങ്ങളും പുറത്ത് വരുന്നുണ്ട്. ഒഴിപ്പിക്കാനാവില്ലെന്ന യു.എൻ നിലപാടിനെതിരെ ഇസ്രയേലും രംഗത്ത് എത്തി. രാജ്യാന്തര ഏജൻസിയുടെ നിലപാട് നാണകേടാണന്ന് ഇസ്രയേൽ സൈന്യം വിമർശിച്ചു. യുഎൻ ലെ ഇസ്രയേൽ പ്രതിനിധി ഗിലാട് എർദൻ സൈന്യത്തിന്റെ മുന്നറിയിപ്പിനെ ന്യായീകരിച്ചു. ഗാസയിൽ സിവിലിയൻ അപകടം കുറയ്ക്കാനാണ് സൈന്യം മുന്നറിയിപ്പ് നൽകിയത്. കാലങ്ങളായി ഹമാസിനെതിരെ കണ്ണടയ്ക്കുന്ന നിലപാടാണ് യു.എൻ കൈകൊള്ളുന്നതെന്നും അദേഹം വിമർശിച്ചു. ഹമാസ് പിടികൂടിയ ബന്ധികളെ മോചിപ്പിക്കാനാണ് യുഎൻ ശ്രമിക്കേണ്ടതെന്നും എർദൻ ആവിശ്യപ്പെട്ടു.
യു.എൻ സുരക്ഷ കൗൺസിൽ യോഗം അടിയന്തരമായി ചേരും.
ഇസ്രയേൽ-ഹമാസ് പോരാട്ടം യുദ്ധത്തിലേയ്ക്ക് നീങ്ങുന്ന സാഹചര്യത്തിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ യോഗം അടിയന്തരമായി ചേരും. അമേരിക്ക, ചൈന, ബ്രിട്ടൻ,റഷ്യ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ മാത്രം ഉൾപ്പെടുന്നതാണ് സുരക്ഷാ കൗൺസിൽ യോഗം. സുരക്ഷാ കൗൺസിൽ യോഗത്തിൽ ഫ്രാൻസിന്റെ നിലപാട് നിർണായകമാകും. അമേരിക്കയും , ബ്രിട്ടനും പരസ്യമായി ഇസ്രയേലിനെ പിന്തുണച്ച് രംഗത്തുള്ളവരാണ്. അമേരിക്ക സൈനീക സഹായം വരെ ഇസ്രയേലിന് നൽകുന്നു. അതേ സമയം ചൈനയും ,റഷ്യയും പാലസ്തീനെ പരോക്ഷമായി പിന്തുണയ്ക്കുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാധിമർ പുടിനെ പാലസ്തീൻ പ്രസിഡന്റ് ഫോണിൽ വിളിച്ച് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. പാലസ്തീനുമായി അടുത്ത സൗഹൃദം ഫ്രാൻസിനുണ്ട്. പക്ഷെ ഇപ്പോഴത്തെ ഹമാസ് ആക്രമണത്തിൽ നിഷ്പക്ഷ നിലപാടാണ് ഫ്രാൻസ് സ്വീകരിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ ഇസ്രയേലിനേയും പാലസ്തീനേയും തുല്യമായി പിന്തുണയ്ക്കുന്ന സുരക്ഷാ കൗൺസിൽ യോഗത്തിൽ ഫ്രാൻസ് കൈകൊള്ളുന്ന നിലപാട് എല്ലാവരും ഉറ്റ് നോക്കുന്നു.
ബന്ദികളെ മോചിപ്പിച്ചെന്ന് ഇസ്രയേൽ . ദൃശ്യങ്ങൾ പ്രചരിക്കുന്നു.
ഹമാസ് ബന്ദികളാക്കിയ 250 ഇസ്രയേൽ പൗരൻമാരെ രക്ഷപ്പെടുത്തിയെന്ന് അവകാശപ്പെട്ട് ദൃശ്യങ്ങൾ പ്രചരിക്കുന്നു. ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) പുറത്തുവിട്ട ദൃശ്യങ്ങൾ എന്ന പേരിലാണ് പ്രചരിക്കുന്നത്. ഇസ്രയേൽ സൈന്യത്തിന്റെ ‘ഷായെറ്റെറ്റ് 13’ യൂണിറ്റ് സൂഫ ഔട്ട്‌പോസ്റ്റിലേക്ക് ഇരച്ചുകയറി ബന്ദികളെ രക്ഷപ്പെടുത്തി.ഹമാസ് ദക്ഷിണ നാവിക വിഭാഗത്തിന്റെ ഡപ്യൂട്ടി കമാൻഡർ മുഹമ്മദ് അബു ആലി ഉൾപ്പെടെ 60-ലധികം ഹമാസുകാരെ വധിക്കുകയും 26 പേരെ പിടികൂടുകയും ചെയ്തതായി ഐഡിഎഫ് അറിയിച്ചതായി ചില സാമൂഹിക മാധ്യമ പേജുകൾ വ്യക്തമാക്കുന്നു. വിഡിയോയിൽ ഇസ്രയേൽ സൈനികർ കെട്ടിടത്തിനുള്ളിലേക്ക് പോകുന്നതും പിന്നാലെ വെടിയൊച്ചകൾ മുഴങ്ങുന്നതും കേൾക്കാം.അതേ സമയം ശനിയാഴ്ച്ച നടത്തിയ ആക്രമണത്തിൽ ഹമാസ് ബന്ദികളാക്കിയ 150 പേരെയാണ് ഇപ്പോൾ രക്ഷപ്പെടുത്തിയതെന്ന് വ്യക്തമല്ല. ഗാസ സിറ്റിക്കുള്ളിലെ ബങ്കറുകളിൽ അവരെ പാർപ്പിച്ചിരിക്കുകയാണന്ന് ഹമാസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.ഇസ്രയേൽ ആക്രമണം നടത്തിയാൽ ഇവരെ ഒന്നൊന്നായി കൊല്ലുമെന്നാണ് ഭീഷണി.