ന്യൂസ് ഡസ്ക്ക് : ഇസ്രയേൽ – പാലസ്തീൻ പോരാട്ടം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരൻമാരെ സഹായിക്കാൻ ഹെൽപ് ഡസ്ക്ക് ആരംഭിച്ച് എംബസി. നിലവിലെ പ്രശ്നങ്ങളിൽ ആശങ്ക വേണ്ടന്ന് ഇസ്രയേലിലേയും പാലസ്തീനിലേയും എംബസികൾ പുറത്തിറക്കിയ സന്ദേശത്തിൽ വ്യക്തമാക്കുന്നു. 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കുന്ന ഹെൽപ്പ്ലൈൻ നമ്പർ പരസ്യപ്പെടുത്തി. എല്ലാവരും സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും എംബസികൾ ആവിശ്യപ്പെട്ടു.
ഇസ്രയേലിലെ ഇന്ത്യൻ എംബസി നമ്പർ.
എമർജൻസി നമ്പർ : Tel +972-35226748
Tel +972-543278392
Email: cons1.telaviv@mea.gov.in
ഏഴായിരത്തോളം മലയാളികൾ ഇസ്രയേലിൽ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇവരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന് കത്തെഴുതിയിരുന്നു. കൂടാതെ എം.പിമാരായ ജോസ് കെ മാണി, കെ.പി.സി.സി പ്രസിഡന്റ് സുധാകരൻ തുടങ്ങിയവരും കേന്ദ്ര സർക്കാരിനോട് സുരക്ഷ ഒരുക്കണമെന്ന് ആവിശ്യപ്പെട്ടിട്ടുണ്ട്. ഇസ്രയേലിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജീവ് കുമാർ സിഗ്ലയുമായി സുധാകരൻ ഫോണിൽ ബന്ധപ്പെടുകയും ചെയ്തു. ആക്രമണം ആരംഭിച്ച ആദ്യ മണിക്കൂറിൽ പരിക്കേറ്റ കണ്ണൂർ സ്വദേശിനി ഷീജ ആനന്ദ് ഇസ്രയേലിൽ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ ചികിത്സ കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്നും എം.പിമാർ ആവിശ്യപ്പെടുന്നു.എഴായിരത്തോളം മലയാളികളടക്കം 18000യിരത്തോളം ഇന്ത്യക്കാർ ഇസ്രയേലിൽ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
പാലസ്തീനിലെ ഇന്ത്യൻ എംബസി നമ്പർ.
എമർജൻസി നമ്പർ : Tel 00970-2-2903033 /4/6
WhatsApp : +970-592916418
Representive office of India
Mahatma Gandhi Street,
Beitunia , Ramallah
West Bank , Palestine.
Fax :00970 -2-2903035
Email (S) : rep.ramallah@mea.gov.in
hoc.ramallah@mea.gov.in
പാലസ്തീനെ പ്രത്യേക രാജ്യമായി ഇന്ത്യ അംഗീകരിച്ചിട്ടുണ്ടെങ്കിലും സാങ്കേതിക അർത്ഥത്തിൽ എംബസി ഇല്ല. പകരം പ്രതിനിധി ഓഫീസ് മാത്രമാണ് ഉള്ളത്. പാലസ്തീനിൽ ഇന്ത്യക്കാരുടെ സാനിധ്യം വളരെ കുറവാണ്.