​ഗാസയിലെ ടണലുകൾ ലക്ഷ്യം വച്ച് മിസൈൽ അയച്ച് ഇസ്രയേൽ. ബന്ദികളെ മോചിപ്പിക്കാതെ പാലസ്തീന് വെള്ളവും വെളിച്ചവും ഇന്ധനവും ഇല്ല.പാലസ്തീൻ പ്രസിഡന്റിനെ ബന്ധപ്പെടാൻ ശ്രമിച്ച് അമേരിക്ക.

ന്യൂസ് ഡസ്ക്ക് : മഴ പോലെ പെയ്തിറങ്ങുന്ന മിസൈലുകൾ. ലോകത്ത് ഒരു നരകമുണ്ടെങ്കിൽ അതായിരിക്കും ​ഗാസ.വാട്ടർ തീം പാർക്കും, ബഹുനില കെട്ടിടങ്ങളും നിന്ന സ്ഥലമെല്ലാം പൊടി പറത്തി കൊണ്ട് നാമവശേഷമായിരിക്കുന്നു. വ്യാഴാഴ്ച്ച രാവിലെ വരെയുള്ള കണക്ക് പ്രകാരം 2500 പേർ ഇരുപക്ഷത്തുമായി കൊല്ലപ്പെട്ടു. ഇസ്രയേലി‍ൽ 1200 പേരും, പാലസ്തീനിൽ 1300 ലേറെ പേരും മരിച്ചു.

ഹമാസ് സംഘം ഇസ്രയേലിൽ നിന്നും പിടികൂടി തടവിലായിരിക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾക്കാണ് പ്രധാന്യം നൽകുന്നതെന്ന് ഇസ്രയേൽ അറിയിച്ചു. പ്രശ്നം പരിഹരിക്കാൻ സൗദി അറേബ്യയുടെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചയിലും ബന്ധികളെ വിട്ട് നൽകണമെന്ന് ഇസ്രയേൽ ആവിശ്യപ്പെട്ടു. ഇസ്രയേലിൽ സന്ദർശനം നടത്തുന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പാലസ്തീൻ പ്രസിഡന്റ് മെഹബൂബ് അബാസുമായി ബന്ധപ്പെടാനും ശ്രമിക്കുന്നുണ്ട്. യുദ്ധം നിറുത്തതിന്റെ ഭാ​ഗമായാണ് ശ്രമമെന്ന് അമേരിക്ക വ്യക്തമാക്കി.
ഹമാസ് ബന്ധികളാക്കിയ ഇസ്രയേൽ പൗരൻമാരെ സ്വതന്ത്രരാക്കിയില്ലെങ്കിൽ പാലസ്തീന് കുടിവെള്ളവും വൈദ്യുതി നൽകില്ലെന്ന് ഇസ്രയേൽ എനർജി മന്ത്രി കാട്സ് അറിയിച്ചു. 150 നടുത്ത് ഇസ്രയേൽ പൗരൻമാരെ ഹമാസ് പിടികൂടി ഒളിപ്പിച്ചുണ്ടെന്നാണഅ വിവരം. ബന്ധികളുടെ എണ്ണത്തിന്റെ കാര്യത്തിൽ ഔദ്യോ​ഗിക വിശദീകരണം നൽകാൻ ഇത് വരെ ഇസ്രയേൽ തയ്യാറായിട്ടില്ല. ബന്ധികളെ ടണലുകളിൽ ഒളിപ്പിക്കാൻ ഹമാസ് ശ്രമിക്കുന്നതായും ഇസ്രയേൽ സംശയിക്കുന്നു. ഇതിന്റെ ഭാ​ഗമായി ബുധനാഴ്ച്ച രാത്രി മുതൽ ​ഗാസയിലെ ടണലുകൾ മാത്രം ലക്ഷ്യമിട്ട് മിസൈലുകൾ തൊടുക്കുകയാണ് ഇസ്രയേൽ.

നിസഹായരായി റെഡ് ക്രോസ്

​ഗാസയിലെ അവശേഷിക്കുന്ന ആശുപത്രിയുടെ പ്രവർത്തനം ബുധനാഴ്ച്ച രാത്രിയോടെ നിറുത്തി. അന്താരാഷ്ട്ര ഏജൻസിയായ റെഡ് ക്രോസിന്റെ പ്രവർത്തകരാണ് ആശുപത്രിയിൽ ഉള്ളത്. വൈദ്യുതിക്കായി സ്ഥാപിച്ചിട്ടുള്ള ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാൻ സൂക്ഷിച്ചിട്ടുള്ള ഇന്ധനം പൂർണമായും തീർന്നു. ​ഗുരുതരമായി പരിക്കേറ്റവരെ പോലും ചികിത്സിക്കാൻ കഴിയാത്ത അവസ്ഥയാണന്ന് റെഡ് ക്രോസ് അറിയിച്ചു. പാലസ്തീൻ ഉപയോ​ഗിക്കുന്ന വൈദ്യുതിയുടെ ഭൂരിഭാ​ഗവും വരുന്നത് ഇസ്രയേലിൽ നിന്നാണ്. ആക്രമണം നടന്ന ശനിയാഴ്ച്ച വൈദ്യുതി നൽകുന്നത് ഇസ്രയേൽ നിറുത്തി. തുടർന്ന് ജനറേറ്റർ ഉപയോ​ഗിച്ചാണ് വൈദ്യുതി ആവശ്യം നിറവേറ്റിയിരുന്നത്.

പഴയ വൈര്യം മറന്ന് പാലസ്തീന് വേണ്ടി കൈകോർത്ത് ഇറാനും സൗദിയും.

ഇസ്രയേലുമായുള്ള പോരാട്ടത്തിൽ ഒറ്റപ്പെട്ട് പോയ പാലസ്തീനെ സഹായിക്കാൻ കൈകോർത്ത് ഇറാനും സൗദി അറേബ്യയും. ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ഫോണിൽ സംസാരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രം ബന്ധം വേർപിരിഞ്ഞ 2016ന് ശേഷം ആദ്യമായാണ് ഇരുരാജ്യ തലവൻമാരും പരസ്പരം സംസാരിക്കുന്നത്. പാലസ്തീനെതിരായ യുദ്ധകുറ്റം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഇരുവരും സംസാരിച്ചുവെന്ന് ഇറാൻ പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. ഇസ്ലാമിക് ഐക്യം ആവിശ്യമാണെന്നും ,അമേരിക്കൻ നിലപാട് മേഖലയെ അസ്ഥിരപ്പെടുത്തുന്നതായും പ്രസിഡന്റിന്റെ ഓഫീസ് കൂട്ടിച്ചേർത്തു. രാജ്യാന്തര തലത്തിലെ എല്ലാ സൗകരവും ഉപയോ​ഗപ്പെടുത്തി പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കുന്നു എന്നായിരുന്നു ഫോൺ സംഭാഷണത്തെക്കുറിച്ച് സൗദി ഭരണകൂടത്തിന്റെ പ്രതികരണം. പാലസ്തീൻ- ഇസ്രയേൽ ആക്രമണത്തിന്റെ ആദ്യഘട്ടങ്ങളിൽ സൗദി അറേബ്യ എടുത്ത നിലപാട് അറബ് മേഖലയെ ഞെട്ടിച്ചിരുന്നു. ഇസ്രയേലിൽ നടക്കുന്നത് തീവ്രവാദ ആക്രമണമാണെന്ന തരത്തിൽ വ്യാഖ്യാനിക്കാൻ കഴിയുന്ന രീതിയിലായിരുന്നു പ്രസ്താവന. അതേ സമയം ഇറാൻ പൂർണമായും പാലസ്തീനെ പിന്തുണച്ച് പരസ്യമായി രം​ഗത്ത് എത്തുകയും ചെയ്തു. ഇസ്രയേലിൽ ആക്രമണം നടത്തിയവരുടെ കൈകൾ ചുംബിക്കുന്നുവെന്നായിരുന്നു ഇറാൻ പരമോന്നത നേതാവിന്റെ പ്രതികരണം. ഹമാസിന് ആക്രമണം നടത്താൻ എല്ലാ സഹായവും ഇറാൻ നൽകിയതായും ആരോപണം ഉണ്ട്. യൂറോപ്യൻ രാജ്യങ്ങൾ ഇസ്രയേലിനൊപ്പം നിൽക്കുന്ന പശ്ചാത്തലത്തിൽ പാലസ്തീനെ സഹായിക്കാൻ മുസ്ലീം രാഷ്ട്രങ്ങൾ ഒരുമിച്ച് നിൽക്കുമെന്ന് ചില അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. റഷ്യ ,ചൈന തുടങ്ങിയ രാജ്യങ്ങളും അറബ് മേഖലയെ സഹായിച്ചേയ്ക്കും.ലോകത്തെ രണ്ടായി ഭിന്നിപ്പിക്കുന്ന രീതിയിൽ കാര്യങ്ങൾ മാറും. അതിനാൽ എത്രയും വേ​ഗം വെടിനിറുത്താൻ താത്കാലികമായി നിറുത്താനുള്ള ശ്രമങ്ങൾ ഇം​ഗ്ലണ്ട് ആരംഭിച്ചിട്ടുണ്ട്. പാലസ്തീൻ-ഇസ്രയേൽ തർക്കം പരിഹരിച്ച് പരിചയമുള്ള നയതന്ത്രജ്ഞൻ ഇരുരാഷ്ട്രങ്ങൾക്കുമിടയിൽ മധ്യസ്ഥശ്രമം നടത്തുന്നതായി ഇം​ഗ്ലണ്ട് ഔദ്യോ​ഗികമായി വ്യക്തമാക്കുന്നു.

 

Read Also : ഇസ്രയേലിലേയും പാലസ്തീനിലേയും ഇന്ത്യക്കാർ ഈ നമ്പറുകൾ മറക്കരുത്.

spot_imgspot_img
spot_imgspot_img

Latest news

തൃശൂരിൽ 13കാരി ക്ലാസ് മുറിയിൽ മരിച്ച നിലയിൽ; അസ്വഭാവിക മരണത്തിന് കേസ്

കൃഷ്ണപ്രിയ തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വച്ച് കിടക്കുകയായിരുന്നു തൃശൂർ: 13കാരിയെ ക്ലാസ്...

എഡിജിപി എം ആര്‍ അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: പൊലീസിലെ കായിക വകുപ്പ് ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍...

തിരുത്തി നൽകണം; മുകേഷിനെതിരായ കുറ്റപത്രം മടക്കി

കൊച്ചി: മുകേഷ് എംഎല്‍എക്ക് എതിരായ കുറ്റപത്രം കോടതി മടക്കി. തീയതികളിലുണ്ടായ പിഴവിനെ...

വീണ്ടും കള്ളക്കടൽ; കടലാക്രമണത്തിന് സാധ്യത, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള, തമിഴ്നാട് തീര പ്രദേശങ്ങളിൽ...

നെന്മാറ ഇരട്ട കൊലപാതകം; പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്, കനത്ത സുരക്ഷ

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്...

Other news

ആഡംബര ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മരണം ആറായി ഉയർന്നു

സൂറത്ത്: മധ്യപ്രദേശിൽ നിന്നുള്ള തീർത്ഥാടക സംഘം സഞ്ചരിച്ച ആഡംബര ബസ് മറിഞ്ഞുണ്ടായ...

വരച്ചവരയ്ക്ക് കൈക്കൂലി; റവന്യൂ വിഭാഗം ജീവനക്കാരൻ വിജിലൻസ് പിടിയിൽ; പ്രതിയെ മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കി

ആലപ്പുഴ: വസ്തുവിന്റെ ലൊക്കേഷൻ സ്‌കെച്ചിനു 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ...

തൃശൂരിൽ 13കാരി ക്ലാസ് മുറിയിൽ മരിച്ച നിലയിൽ; അസ്വഭാവിക മരണത്തിന് കേസ്

കൃഷ്ണപ്രിയ തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വച്ച് കിടക്കുകയായിരുന്നു തൃശൂർ: 13കാരിയെ ക്ലാസ്...

എഡിജിപി എം ആര്‍ അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: പൊലീസിലെ കായിക വകുപ്പ് ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍...

മാപ്പ് പറയണം, 10 കോടി രൂപ നഷ്ടപരിഹാരം നൽകണം; രാജീവ് ചന്ദ്രശേഖർ നൽകിയ കേസിൽ ശശി തരൂരിന് സമൻസ് അയച്ച് കോടതി

ന്യൂഡൽഹി: ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ നൽകിയ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ്...

Related Articles

Popular Categories

spot_imgspot_img