ഷുഗർ ഉണ്ടോ? എന്നാൽ ഈ ഏഴ് ഭക്ഷണങ്ങൾ നിർബന്ധമായും ഒഴിവാക്കിക്കോ

കഴിക്കുന്ന ഭക്ഷണവും ശരീരത്തിന്റെ ആരോഗ്യവും തമ്മിൽ വലിയ ബന്ധമുണ്ട്. ആരോഗ്യപ്രശ്നങ്ങൾ വരുകയാണെങ്കിൽ എന്താണ് കഴിച്ചത് എന്ന് ശ്രദ്ധിക്കുക. Is there sugar? But these seven foods must be avoided

പ്രമേഹരോഗം നിയന്ത്രിച്ചു നിർത്തുന്നതിൽ ഭക്ഷണത്തിനു പ്രധാന പങ്കുണ്ട്. എന്നാൽ ചില ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാം. 

മദ്യപാനം, പുകവലി, മധുരമുളള ഭക്ഷണങ്ങൾ, മധുരപാനീയങ്ങൾ തുടങ്ങിയ അനാരോഗ്യ ഭക്ഷണങ്ങൾ ഗ്ലൂക്കോസിന്റെ അളവും ഇൻസുലിൻ പ്രതിരോധവും വർധിപ്പിക്കും.

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു നിയന്ത്രിക്കാൻ സമീകൃത ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. അതുപോലെ പൂരിത കൊഴുപ്പും അന്നജവും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയും വേണം.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്ന ഏഴുഭക്ഷണങ്ങളെ അറിയാം. പ്രമേഹരോഗം ഉണ്ട് എന്നറിഞ്ഞാൽ ഈ ഏഴുഭക്ഷണങ്ങളും ഒഴിവാക്കണം.

1. മധുരപാനീയങ്ങൾ

മധുരപാനീയങ്ങളായ സോഡ, പഴച്ചാറുകൾ, മധുരം ചേർത്ത ചായ ഇവയല്ലാം പ്രമേഹരോഗികൾ ഒഴിവാക്കേണ്ടതാണ്. ഇവയിലടങ്ങിയ പഞ്ചസാര രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് കൂടാൻ കാരണമാകും. പഴങ്ങളിൽ കാണുന്ന നാരുകൾ (fiber ) ജ്യൂസുകളിൽ ഉണ്ടാവില്ല. 

ഇതും രക്തത്തിലേക്ക് വളരെ വേഗത്തിൽ പഞ്ചസാര ആഗിരണം ചെയ്യപ്പെടാൻ ഇടയാക്കും.

 ഈ മധുരപാനീയങ്ങളുടെ അമിതോപയോഗം രക്തത്തിലെ പഞ്ചാരയെ ബാധിക്കുകയും പ്രമേഹം പോലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

2. പ്രഭാത സെറീയലുകൾ

‘ആരോഗ്യകരം’ എന്ന് നാം കരുതുന്ന പല ‘ഹെൽത്തി ബ്രേക്ഫാസ്റ്റ്’ സെറീയലുകളും കൃത്രിമ പദാർഥങ്ങളും ആഡഡ് ഷുഗറും അടങ്ങിയവയാണ്. 

മധുരമുള്ള ഇത്തരം ധാന്യങ്ങൾ പ്രഭാതഭക്ഷണമായി കഴിച്ചാൽ വളരെ പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടും. ദിവസം മുഴുവൻ ഗ്ലൂക്കോസ് നില അസ്ഥിരമായി തുടരുകയും ചെയ്യും. 

ഇത്തരം ധാന്യങ്ങൾ പ്രഭാതഭക്ഷണമായി കഴിക്കുന്നതിനു പകരം പഞ്ചസാര ചേർക്കാത്ത മുഴുധാന്യങ്ങൾ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും.

3. വൈറ്റ് ബ്രഡ്

റിഫൈൻ ചെയ്ത മൈദകൊണ്ടാണ് വെളുത്ത നിറത്തിലുള്ള റൊട്ടി ഉണ്ടാക്കുന്നത്. ഇവയിൽ ആഡഡ് ഷുഗറും അന്നജവും വളരെ കൂടുതലായിരിക്കും. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടുകയും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും. 

വൈറ്റ് ബ്രഡ്, വൈറ്റ് പാസ്ത, റിഫൈൻ ചെയ്ത സെറീയലുകൾ എന്നിവയിലെ വെളുത്ത അന്നജത്തിൽ പോഷകഗുണങ്ങൾ ഒന്നുമില്ലെന്നും ഇവ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും എന്നതിനാൽ ഒഴിവാക്കണമെന്നും അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ നിർദേശിക്കുന്നു.

4. ഉപ്പേരി, ബിസ്കറ്റ്

ഉരുളക്കിഴങ്ങ് ചിപ്സ്, ക്രാക്കേഴ്സ്, വറുത്ത നട്സ് തുടങ്ങിയ പായ്ക്കറ്റിൽ ലഭിക്കുന്ന ലഘുഭക്ഷണങ്ങൾ വളരെ കൂടിയ അളവിൽ ഉപ്പും സ്പൈസസും ചേർത്ത് പ്രോസസ് ചെയ്തവയാണ്. സോഡിയം കൂടിയ അളവിൽ ശരീരത്തിലെത്തുന്നത് രക്താതിമർദം (hypertension) വർധിക്കാനും കാരണമാകും. പ്രമേഹമില്ലാത്ത ഒരാളെക്കാൾ പ്രമേഹം ഉള്ള ഒരാൾക്ക് ഇത് കൂടുതൽ അപകടകരമാകും.

5. കുക്കീസ്, പേസ്ട്രി

ബേക്കറി പലഹാരങ്ങൾ എല്ലാം പഞ്ചസാര കൂടിയ അളവിൽ അടങ്ങിയതാണ്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടും. കുക്കീസ്, പേസ്ട്രികൾ തുടങ്ങിയവ മൈദ, പഞ്ചസാര, എണ്ണ ഇവ കൊണ്ട് ഉണ്ടാക്കിയവയാണ്. ഇവയിൽ ഫ്ലേവറുകളും പ്രിസർവേറ്റീവുകളും അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹരോഗികൾക്ക് ദോഷം ചെയ്യും.

6. കൊഴുപ്പുള്ള പാൽ

കൊഴുപ്പ് കൂടുതൽ അടങ്ങിയ (ഫുൾ ഫാറ്റ് മിൽക്ക്) പാൽ പ്രമേഹസാധ്യത കൂട്ടുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ കാരണമാകുകയും ചെയ്യും. കൊഴുപ്പുള്ള പാലിൽ വളരെ കൂടിയ അളവിൽ കൊഴുപ്പും അന്നജവും അടങ്ങിയിട്ടുണ്ട്. ഇവ ഇൻസുലിൻ പ്രതിരോധം ഉണ്ടാക്കും. പാൽ മാത്രമല്ല, പൂരിത കൊഴുപ്പും അന്നജവും അടങ്ങിയ പാലുൽപന്നങ്ങളായ യോഗർട്ട്, ടോഫു, ചീസ് ഇവയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും.

7. ഉണക്കപ്പഴങ്ങൾ

ഉണക്കപ്പഴങ്ങൾ (dried fruits) ആരോഗ്യത്തിന് പൊതുവേ നല്ലതാണ്. എങ്കിലും പ്രമേഹരോഗികൾക്ക് ഇവ ദോഷകരമാണ്. ഉണക്കിയ പഴങ്ങളില്‍ ധാരാളം പഞ്ചസാരയും അന്നജവും ഉണ്ട്. ഇവയ്ക്ക് ഗ്ലൈസെമിക് ഇൻഡക്സ് കൂടുതലാണ്. കൊഴുപ്പു കൂടിയ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടും. പ്രമേഹ രോഗം ഉണ്ടെങ്കിൽ ഉണക്കമുന്തിരി, ഈന്തപ്പഴം. ഉണക്കിയ ക്രാൻബെറി, മാങ്ങ തുടങ്ങിയ ഡ്രൈ ഫ്രൂട്ട്സ് ഒഴിവാക്കണം.

ഈ ഭക്ഷണങ്ങൾ ഒഴിവാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്തുന്നതു മൂലം ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളും ഒഴിവാക്കാൻ സാധിക്കും. പതിവായി വ്യായാമം ചെയ്യുകയും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും ചെയ്യുന്നത് വഴി ആരോഗ്യം മെച്ചപ്പെടും.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി വാഗമണ്ണിൽ പണം വെച്ച് ചീട്ടു കളിച്ച 20...

മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ചുദിവസം ഒറ്റപ്പെട്ട മഴ

മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ചുദിവസം ഒറ്റപ്പെട്ട മഴ തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം...

അയർലണ്ടിൽ എട്ട് കൗണ്ടികൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ്

അയർലണ്ടിൽ എട്ട് കൗണ്ടികൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ് യൂറോപ്പിലെ പല രാജ്യങ്ങളിലെയും കാലാവസ്ഥ പ്രവചനാതീതമായ...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

മധുര- എണ്ണ പലഹാരങ്ങൾ വേണ്ട

മധുര- എണ്ണ പലഹാരങ്ങൾ വേണ്ട ന്യൂഡൽഹി: പുകയില ഉൽപ്പന്നങ്ങൾ പോലെ തന്നെ എണ്ണ-...

Related Articles

Popular Categories

spot_imgspot_img