എസ്.ഡി.പി.ഐ. പിന്തുണച്ച് നാളുകൾക്ക് ശേഷം യു.ഡി.എഫ്. തള്ളിപ്പറഞ്ഞതിന് പിന്നിൽ ലീഗെന്ന് രാഷ്ട്രീയ നിരീക്ഷകർ. പിന്തുണ നിരസിക്കാൻ എന്താണ് താമസിച്ചതെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് യു.ഡി.എഫ്. ലെ മറ്റു കക്ഷികളുമായി ആലോചിച്ചക്കണമായിരുന്നു എന്ന സതീഷന്റെ മറുപടിയും ഇതിലേയ്ക്കാണ് വിരൾചൂണ്ടുന്നത്. എസ്.ഡി.പി.ഐ.യുടെ കടുത്ത നിലപാടുകളോട് എന്നും ലീഗ് നേതൃത്വവും അണികളും എന്നും എതിർപ്പ് പ്രകടിപ്പിയ്ക്കാറുണ്ട്. കെ.എം.ഷാജിയും , എം.കെ.മുനറും അടങ്ങുന്ന നേതാക്കൾ രൂക്ഷമായ ഭാഷയിൽ എസ്.ഡി.പി.ഐ.യെ പരസ്യമായി വിർശിക്കുന്നതും പതിവാണ്. പ്രാദേശികമായി പലയിടത്തും ലീഗും എസ്.ഡി.പി.ഐ. യും തമ്മിൽ തർക്കവും സംഘർഷങ്ങളും നില നിർക്കുന്നുണ്ട്. ഇതൊക്കെ പരസ്യമായി എസ്.ഡി.പി.ഐ.യെ തള്ളിപ്പറയാൻ കാരണമായിട്ടുണ്ട്. സി.പി.എം, ബി.ജെ.പി.പി. മുതലെടുപ്പുണ്ടാകുമെന്നതും കോൺഗ്രസ് പിന്തുണ സ്വികരിയ്ക്കാതിരിക്കാൻ കാരണമായിട്ടുണ്ട്.