web analytics

കോതമം​ഗലത്തെ ഈ ഏജൻസിയുടെ തട്ടിപ്പിൽ വീഴല്ലെ…അയർലണ്ടിലേക്ക് അങ്ങനൊരു വിസയില്ല; കൊടുത്താൽ കാശുപോക്കാ

കൊച്ചി: അയർലണ്ടിലേക്ക് പറക്കാമെന്ന് വാ​ഗ്ദാനം നൽകി പണം തട്ടാൻ ​ഗൂഡനീക്കം. ഇല്ലാത്ത വിസയുടെ പേരിലാണ് തട്ടിപ്പിന് കളമൊരുങ്ങുന്നത്. അയർലണ്ടിലേക്ക് വിസിറ്റ് വിസയിലെത്തി ഓപ്പൺ പെർമിറ്റ്‌ വിസയിലേക്ക് മാറ്റിത്തരാമെന്നാണ് വാ​ഗ്ദാനം. ഇതിനായി ലക്ഷങ്ങളാണ് കമ്മീഷൻ ഇനത്തിൽ തട്ടിപ്പുകാർ ചോദിക്കുന്നത്. സോഷ്യൽ മീഡിയ വഴിയാണ് ഇത്തരക്കാർ‍ ഇരകളെ കണ്ടെത്തുന്നത്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വോയിസ് മെസേജിൽ പറയുന്നത് ഇങ്ങനെ: അയർലണ്ടിലേക്ക് 2 ജോലി ഒഴിവുകളാണുള്ളത്. കെയർ ​ഗിവറും മറ്റൊന്ന് വെയർഹൗസ് വർക്കറും…മാസം 150000 രൂപ മുതൽ 200000രൂപ വരെയാണ് വാ​ഗ്ദാനം നൽകുന്ന ശമ്പളം. പോരാത്തതിന് ഭക്ഷണവും താമസവും നൽകുമെന്നും ഇവർ പറയുന്നുണ്ട്. ആദ്യം വിസിറ്റിം​ഗ് വിസയിൽ അയർലണ്ടിലെത്തണം. പിന്നീട് ഒരു മാസത്തിനകം ഓപ്പൺ പെർമിറ്റ്‌ വിസ റെഡിയാക്കി തരുമെന്നാണ് ഇവർ പറയുന്നത്.

എന്നാൽ സംഭവം ശുദ്ധതട്ടിപ്പാണെന്ന് ഈ രം​ഗത്തെ വിദ​ഗ്ദർ പറയുന്നു. വിസിറ്റ് വിസയിലെത്തി ജോബ് വിസയിലേക്ക് മാറാനുള്ള സൗകര്യം അയർലണ്ടിലില്ലെന്നതാണ് യാഥാർഥ്യം. ജോലിക്ക് അപേക്ഷിക്കുന്നവർ ആദ്യം 25000 നൽകണം, പിന്നീട് 150000…അങ്ങനെ 450000 രൂപയാണ് ഇവർ കമ്മീഷൻ ഇനത്തിൽ കൈപ്പറ്റുന്നത്. കെയർഗിവർ ജോലിക്ക് ഇവർ വാ​ഗ്ദാനം നൽകുന്ന ശമ്പളം 150000 രൂപയാണ്. പ്രായമായവരെ ശുശ്രൂഷിക്കലാണ് ജോലി. ജോലിസ്ഥലത്ത് തന്നെ താമസിക്കാമെന്നും ഇവർ പറയുന്നു.

വിസിറ്റിംഗ് വിസയിൽ പോയിട്ട് അയർലണ്ടിൽ എത്തിയ ശേഷം ഓപ്പൺ പെർമിറ്റ്‌ വിസയിലേക്ക് മാറ്റുന്ന രീതിയാണ് നിലവിൽ ഉള്ളതെന്നും ഇവർ ഉദ്യോഗർത്ഥികളെ പറഞ്ഞ് വിശ്വസിപ്പിക്കുന്നു. രണ്ട് മാസത്തിനുള്ളിൽ തന്നെ അയർലണ്ടിലേക്ക് പോകാൻ സാധിക്കുമെന്നാണ് ഇവർ നൽകുന്ന ഉറപ്പ്.

കൺസൽട്ടൻസിയിൽ രജിസ്റ്റർ ചെയ്ത് ഡോക്യൂമെന്റഷൻ പൂർത്തിയായ ശേഷം ഒരു മാസത്തിനുള്ളിൽ തന്നെ വിഎസ്എസ് സ്റ്റാമ്പിം​ഗ് കിട്ടുമെന്നും അയർലണ്ടിലേക്ക് പറക്കാനാകുമെന്നാണ് ഇവർ നൽകുന്ന ഉറപ്പ്!

രജിസ്ട്രേഷന് തന്നെ 25000 രൂപ ഏജൻസിക്ക് നൽകണം. കൺസൽട്ടൻസിയിൽ രജിസ്റ്റർ ചെയ്യുന്നതിനും വിഎഫ്എസ് ഡോക്യൂമെന്റഷൻ ചാർജും ഈ തുകയിൽ ഉൾപ്പെടുന്നു എന്ന വ്യാജേനയാണ് ഇവർ ഈ പണം വാങ്ങുന്നത്. എന്നാൽ ഈ തുക ഒരു കാരണവശാലും തിരികെ നൽകില്ലെന്നും ആദ്യമെതന്നെ ഇവർ പറയുന്നുണ്ട്. വിസ ലഭിച്ചാൽ 150000 രൂപ നൽകണം. അയർലണ്ടിൽ എത്തുന്ന സമയം 2500 യൂറോ, ഏകദേശം 225000 രൂപ പണമായി കയ്യിൽ കരുതണമെന്നും ഇവർ പറയുന്നു.

ഈ തുക കൈമാറേണ്ടത് അയർലണ്ടിൽ വെച്ചാണ്. ഇതിനു പുറമെ വിമാന ടിക്കറ്റ്‌ നിരക്കുകൾ വേറെയും നൽകണം. ഈ വാഗ്ദാനങ്ങൾ വിശ്വസിച്ച് നിരവധി ഉദ്യോഗാർത്ഥികൾ 25000 രൂപ നൽകി വിസക്ക് വേണ്ടി അപേക്ഷിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇത്തരം സംഭവങ്ങളിൽ വിസ നിരസിക്കപ്പെടുകയോ, അനന്തമായി തീരുമാനം നീളുകളെയോ ചെയ്യുകയാണ് പതിവ്.

വിസ റിജക്റ്റ് ആയി കഴിഞ്ഞാൽ ആദ്യം നൽകിയ 25000 രൂപ തിരികെ ലഭിക്കില്ല. ആർക്കെങ്കിലും വിസ കിട്ടുകയാണെങ്കിൽ തന്നെ ബാക്കി തുകയും തട്ടിപ്പുകാർ കൈക്കലാക്കുകയും ചെയ്യും. പണം പോയവർ അയർലണ്ടിൽ എത്തിയ ശേഷം മാത്രമാണ് ഇവരുടെ തട്ടിപ്പ് മനസ്സിലാക്കുന്നത്.

കെയർ ഗിവർമാർക്കുള്ള ജോലി നിലവിൽ അവിടെ ഉള്ളവർക്കു മാത്രമാണെന്നും മെഡിക്കൽ സ്റ്റുഡന്റ് പാർടൈമായി ഇങ്ങനെ ജോലി ചെയ്യാറുണ്ടെന്നും പ്രവാസി മലയാളികൾ പറയുന്നു. അല്ലാതെ ഏഷ്യയിൽ നിന്നുള്ളവർക്ക് വർക്ക് പെർമിറ്റില്ലാതെ വന്നു ജോലി ചെയ്യാൻ പറ്റില്ല.

വെയർഹൗസ് ഓപ്പറേറ്റർ തസ്തികയിലേക്ക് കൃത്യമായ വർക്ക് പെർമിറ്റോടുകൂടി മാത്രമെ അയർലണ്ടിലേക്ക് വരാൻസാധിക്കു. വർക്ക് പെർമിറ്റ് കിട്ടണമെങ്കിൽ ഐ.ഇ.എൽ.ടി.എസ്. ഉൾപ്പടെയുള്ള കടമ്പകൾ പാസാവണം.

ഇതൊന്നുമില്ലാതെ ഇവിടേക്കു വന്നാൽ വഞ്ചിതരാവുകയേ ഉള്ളൂ എന്നാണ് അയർലണ്ട് മലയാളികൾ പറയുന്നത്. റിക്രൂട്ടിങ് ഏജൻസിയേ പറ്റി നോർക്കയുമായി ബന്ധപ്പെട്ട് ഉറപ്പാക്കിയ ശേഷമേ പണം നൽകാവൂ എന്നും അയർലണ്ട് മലയാളികൾ നിർദേശിക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊന്നൊടുക്കാൻ അനുമതി!

മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊന്നൊടുക്കാൻ അനുമതി! കേരളത്തിലെ മലയോര മേഖലകളിൽ വർഷങ്ങളായി തുടരുന്ന...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

ഏഴുവയസുകാരന് ചികിത്സ നടത്തിയത് വാട്സ്ആപ്പ് വഴി

ഏഴുവയസുകാരന് ചികിത്സ നടത്തിയത് വാട്സ്ആപ്പ് വഴി പത്തനംതിട്ട: കയ്യിൽ നീരുമായി എത്തിയ ഏഴുവയസുകാരന്...

ശരദ് പ്രസാദിനെതിരെ നടപടി; ഇന്ന് നോട്ടീസ് നൽകും

ശരദ് പ്രസാദിനെതിരെ നടപടി; ഇന്ന് നോട്ടീസ് നൽകും തൃശൂർ: വിവാദമായ ശബ്ദ സന്ദേശം...

സദാചാര ആക്രമണം; ദമ്പതികൾക്കെതിരെ യുവതി

സദാചാര ആക്രമണം; ദമ്പതികൾക്കെതിരെ യുവതി കൊല്ലം: കൊട്ടാരക്കരയിൽ സദാചാര ആക്രമണം നേരിട്ട ദമ്പതികൾക്കെതിരെ...

‘ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ തീരുവ വിള്ളലുണ്ടാക്കി’

‘ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ തീരുവ വിള്ളലുണ്ടാക്കി’ ഇന്ത്യക്ക് മേൽ ഏര്‍പ്പെടുത്തിയ ഇരട്ട തീരുവ ഇരുരാജ്യങ്ങളും...

Related Articles

Popular Categories

spot_imgspot_img