1.5 മില്യൺ ലിറ്റർ സംസ്‌കരിച്ച എണ്ണയുമായി പോയ ഓയിൽ ടാങ്കർ ഒമാൻ ഉൾക്കടലിൽ ഇറാൻ പിടിച്ചെടുത്തതായി റിപ്പോർട്ട്. കപ്പൽ അമേരിക്കൻ ഉടമസ്ഥതയിലുള്ളതാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കള്ളക്കടത്തായി കൊണ്ടുപോകുകയായിരുന്ന കപ്പലാണ് പിടിച്ചെടുത്തതെന്നാണ് ഇറാൻ പറയുന്നത്. Iran seized American oil tanker
എന്നാൽ ഇറാന്റെ നടപടി പശ്ചിമേഷ്യയിലെ യു.എസ്. നാവികസേനയെ പ്രകോപിപ്പിക്കുന്നതാണ്. കപ്പലും ജീവനക്കാരെയും ഉടൻ വിട്ടയക്കണമെന്ന് യു.എസ്. ആവശ്യപ്പെട്ടെങ്കിലും ഇറാൻ പ്രതികരിച്ചിട്ടില്ല. ചെങ്കടലിൽ അമേരിക്കൻ ഇസ്രയേൽ ബന്ധമുള്ള കപ്പലുകൾക്ക് നേരെ ഹൂത്തികൾ ഡ്രോൺ , മിസൈൽ ആക്രമണം നടത്തുന്നതിനിടെയുള്ള ഈ നടപടി ഇന്ധനക്കടത്തു മേഖലയിൽ കൂടുതൽ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.