ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18-ാം സീസണില്‍ അതിദയനീയ പ്രകടനമായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സിൻ്റേത്.
രാജസ്ഥാന്‍ റോയല്‍സിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിലും പരാജയം വഴങ്ങിയതോടെ ചെന്നൈ അവസാന സ്ഥാനത്തേക്ക് കൂപ്പുകുത്തിയിരുന്നു.
എന്നാൽ ഗുജറാത്ത് റ്റൈറ്റൻസിനെതിരെ 230 റൺസാണ് ചെന്നൈ അടിച്ചെടുത്തത്. ഇതോടെ ചെന്നൈയ്ക്ക് അവസാന സ്ഥാനത്തുനിന്ന് കരകയറാന്‍ സാധിക്കുമോയെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ഗുജറാത്തിനെ പരാജയപ്പെടുത്തിയാൽ ധോണിപ്പടയ്ക്ക് എട്ട് പോയിന്റ് സ്വന്തമാകും. ഒന്‍പതാം സ്ഥാനത്തുള്ള രാജസ്ഥാനും എട്ട് പോയിന്റാണുള്ളത്.
നിലവില്‍ രാജസ്ഥാന് -0.549 റണ്‍റേറ്റും ചെന്നൈയുടേത് -1.030 റണ്‍റേറ്റുമാണുള്ളത്.
റണ്‍റേറ്റില്‍ രാജസ്ഥാനെ മറികടന്നാല്‍ മാത്രമാണ് ധോണിക്കും സംഘത്തിനും ഒന്‍പതാം സ്ഥാനത്തേക്ക് എത്താനാവുക.
13 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ മൂന്ന് വിജയവും ആറ് പോയിന്റുമായി പത്താം സ്ഥാനത്താണ് തലയും സംഘവും.
എല്ലാ മത്സരങ്ങളും പൂര്‍ത്തിയാക്കിയ രാജസ്ഥാന്‍ എട്ടുപോയിന്റുമായി ഒന്‍പതാം സ്ഥാനത്തുമാണ്.
എന്നാൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ടൂര്‍ണമെന്റിലെ അവസാന മത്സരത്തില്‍ ജയിച്ചാലും ചെന്നൈ പത്താം സ്ഥാനത്ത് തന്നെ തുടരാനാണ് സാധ്യത.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇതുവരെ ധോണിക്കും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടിവന്നിട്ടില്ലെന്നതാണ് യാഥാർഥ്യം.
ടൂര്‍ണമെന്റില്‍ അവസാന സ്ഥാനമെന്ന നാണക്കേടെങ്കിലും ഒഴിവാക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഇനിയും നേരിയ സാധ്യത അവശേഷിക്കുന്നുണ്ട് എന്നതാണ് വസ്തുത.
നിലവില്‍ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്തിനെതിരെ വലിയ മാര്‍ജിനിലുള്ള വിജയം സ്വന്തമാക്കിയാല്‍ മാത്രമാണ് ചെന്നൈയ്ക്ക് രാജസ്ഥാനെ മറികടന്ന് ഒന്‍പതാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനാകുക.
ഗുജറാത്തിനെതിരെ കുറഞ്ഞത് 107 റണ്‍സിനെങ്കിലും ചെന്നൈയ്ക്ക് വിജയിക്കണം.