ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ ക്രമക്കേടുകള്‍ നിയന്ത്രിക്കുന്നതിനായി ലീഗല്‍ മെട്രോളജി വകുപ്പിന്റെ സ്‌ക്വാഡുകള്‍ പ്രവർത്തനം തുടങ്ങി. Onam Market: Inspection squads of Legal Metrology Department have started.
മുദ്രപതിപ്പിക്കാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, പായ്ക്ക് ചെയ്ത ഉത്പന്നങ്ങളിൽ നിയമപ്രകാരമുള്ള വിവരങ്ങൾ ഇല്ലാതെ വില്പന നടത്തുക, അളവിലും തൂക്കത്തിലും കുറവ് വരുത്തുക, പരമാവധി വില്പുന വിലയേക്കാള്‍ കൂടിയ വില ഈടാക്കുക തുടങ്ങിയ ക്രമക്കേടുകള്‍ കണ്ടെത്തിയാൽ നിയമ നടപടി സ്വീകരിക്കും.
ഇന്ധന പമ്പുകളിലെ അളവ് സംബന്ധിച്ചും പരിശോധനകള്‍ നടത്തും. വിതരണം നടത്തുന്ന ഇന്ധനത്തിന്റെ അളവ് സംബന്ധിച്ച് സംശയം തോന്നുന്നപക്ഷം പമ്പുകളില്‍ സൂക്ഷിച്ചിരിക്കുന്ന ലീഗല്‍ മെട്രോളജി വകുപ്പ് മുദ്ര ചെയ്ത 5 ലിറ്റര്‍ അളവ്പാത്രം ഉപയോഗിച്ച് അളവ് ബോധ്യപ്പെടുത്തുവാന്‍ ആവശ്യപ്പെടാം.
ഉപഭോക്താക്കള്ക്ക് പരാതി അറിയിക്കുന്നതിനായി ഹെൽപ് ഡെസ്‌കില്‍ ബന്ധപ്പെടാവുന്നതാണ്. സുതാര്യം മൊബൈല്‍ ആപ്പ് മുഖേനയും പരാതി അറിയിക്കാം. താലൂക്കുകളില്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലും പരിശോധന സ്‌ക്വാഡുകള്‍ പ്രവർത്തിക്കും.