ഗുവാഹത്തി: ലോകകപ്പിന് മുന്നോടിയായായുള്ള സന്നാഹമത്സരത്തിനു ഇന്ത്യ ഇന്നിറങ്ങും. നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടാണ് എതിരാളി. ഉച്ചക്ക് രണ്ടു മണിക്ക് ഗുവാഹത്തിയിൽ വെച്ചാണ് ഇന്ത്യ- ഇംഗ്ലണ്ട് പോരാട്ടം. ഏഷ്യൻ കപ്പിലും, ഇന്ത്യ-ഓസ്ട്രേലിയ ഏകദിനത്തിലും തകർപ്പൻ ജയത്തിനു ശേഷമാണ് ഇന്ത്യൻ പട സന്നാഹ മത്സരത്തിന് ഇറങ്ങുന്നത്. കളത്തിൽ റൺമഴ പെയ്യിക്കുന്ന ജോസ് ബട്‍ലര്‍, ബെൻ സ്റ്റോക്സ്, ഹാരി ബ്രൂക്ക്, ജോണി ബെയര്‍സ്റ്റോ എന്നീ സൂപ്പർ താരങ്ങൾ ഇംഗ്ലണ്ടിന്റെ പക്ഷത്തുണ്ട്.
രാജ്കോട്ടില്‍ ഓസ്ട്രേലിക്കെതിരെ അവസാന ഏകദിനം കളിച്ച ഇന്ത്യന്‍ ടീം കഴിഞ്ഞ ദിവസമാണ് ഗുവാഹത്തിയിലെത്തിയത്. കഴിഞ്ഞ ദിവസം ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ഷാര്‍ദ്ദുല്‍ താക്കൂര്‍, ആര്‍ അശ്വിന്‍ എന്നിവര്‍ ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങിയിരുന്നു. 2019ലെ ലോകകപ്പില്‍ ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ലീഗ് റൗണ്ടില്‍ ഇന്ത്യയെ തോല്‍പ്പിച്ച ഒരേയൊരു ടീം ഇംഗ്ലണ്ട് ആണ്.
ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ.രാഹുൽ, രവീന്ദ്ര ജഡേജ, ആർ.അശ്വിൻ, ഷാർദൂൽ ഠാക്കൂർ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്.
Read Also: മഴ കളി മുടക്കി; കാര്യവട്ടത്തെ സന്നാഹ മത്സരം ഉപേക്ഷിച്ചു