web analytics

ന്യൂസിലൻഡിലെ ഇന്ത്യക്കാർക്ക് സന്തോഷവാർത്ത

ന്യൂസിലൻഡിലെ ഇന്ത്യക്കാർക്ക് സന്തോഷവാർത്ത

വെല്ലിംഗ്‌ടൺ: ന്യൂസിലൻഡിലെ ഇന്ത്യക്കാർക്ക് സന്തോഷവാർത്ത. ന്യൂസിലൻഡിലെ താമസക്കാരുടെയും പൗരന്മാരുടെയും മാതാപിതാക്കൾക്കായിഒരു പുതിയ ദീർഘകാല വിസ ഓപ്ഷൻ സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്.

പാരന്റ് ബൂസ്റ്റ് വിസ എന്ന പേരിൽ ആണിത് അറിയപ്പെടുന്നത്. മാതാപിതാക്കൾക്ക് അഞ്ച് വർഷം വരെ സന്ദർശിക്കാൻ അനുവദിക്കുന്ന മൾട്ടിപ്പിൾ എൻട്രി വിസിറ്റർ വിസയാണ് ഇത്.

അക്രമാസക്തമായി റിമി ടോമിയുടെ സംഗീതനിശ

ഈ പദ്ധതി പ്രകാരം, മാതാപിതാക്കൾക്ക് തുടക്കത്തിൽ അഞ്ച് വർഷം വരെ ഇവിടെ താമസിക്കാം. എല്ലാ നിബന്ധനകളും പാലിച്ചിട്ടുണ്ടെങ്കിൽ രണ്ടാമതൊരു അഞ്ച് വർഷം കൂടി നീട്ടാം.

എന്നാൽ ഈ വിസ പ്രകാരം സ്ഥിര താമസത്തിന് കഴിയില്ല. പകരം, യോഗ്യരായ മാതാപിതാക്കൾക്ക് 10 വർഷം വരെ രാജ്യത്ത് തുടരാൻ അനുവദിക്കുന്നു.

റെസിഡൻസി വിസകളിൽ നിന്ന് വ്യത്യസ്തമായി ഈ സന്ദർശക വിസ സ്ഥിരമായ സെറ്റിൽമെന്റ് അവകാശങ്ങൾ ഇവർക്ക് ലഭിക്കുന്നില്ല.

ന്യൂസിലാൻഡിൽ വലിയൊരു വിഭാഗം ആളുകളും ഇന്ത്യയിൽ നിനുള്ളവരാണ്. പരിമിതമായ ഹ്രസ്വകാല വിസകളിൽ മാത്രമേ ഇതുവരെ അവരുടെ മാതാപിതാക്കൾക്ക് അവിടെ സന്ദർശിക്കാൻ കഴിയുമായിരുന്നുള്ളൂ.

എന്നാൽ പാരന്റ് ബൂസ്റ്റ് വിസ പ്രഖ്യാപിച്ചതോടെ മാതാപിതാക്കൾക്ക് ഇടയ്ക്കിടെ വിസ പുതുക്കേണ്ട ആവശ്യമില്ലാതെ അവരുടെ കുട്ടികൾക്കും പേരക്കുട്ടികൾക്കുമൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ അവസരം ലഭിക്കും.

വിസ കാലഹരണപ്പെടുന്നതിന് മുമ്പ് ഉടമകൾ ന്യൂസിലാൻഡ് വിടണം.

വിസ കാലാവധി കഴിഞ്ഞിട്ടും അവിടെ താമസിക്കുന്നത് അവരെ നാടുകടത്തലിന് വിധേയരാക്കും. 2025 സെപ്റ്റംബർ 29 മുതൽ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങും.

ട്രംപിന് നൊബേൽ നല്‍കണം; പാകിസ്താൻ

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് 2026ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നൽകാൻ നാമനിർദേശം ചെയ്ത് പാകിസ്താൻ.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏറ്റുമുട്ടലിൽ ട്രംപ് നടത്തിയ ഇടപെടൽ കണക്കിലെടുത്താണ് പാകിസ്താന്റെ നീക്കം.

എക്‌സിലെ ഒരു പോസ്റ്റിലാണ് ട്രംപിന് നൊബേൽ പുരസ്കാരം നൽകണമെന്നു പാകിസ്താൻ ആവശ്യപ്പെട്ടത്.

ആണവായുധങ്ങളുള്ള രണ്ട് അയൽ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിൽ ട്രംപ് പ്രധാന പങ്ക് വഹിച്ചുവെന്നും പോസ്റ്റിൽ പാകിസ്താൻ…Read More

സൈബര്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോര്‍ച്ച

ഒരു വെബ്‌സെര്‍വറില്‍ 18.4 കോടി റെക്കോര്‍ഡുകള്‍ അടങ്ങുന്ന അജ്ഞാത ഡേറ്റാബേസ് കണ്ടെത്തിയെന്ന റിപ്പോര്‍ട്ട പുറത്തുവന്നതോടെ സൈബർ ലോകം ആശങ്കയിലാണ്.

സൈബര്‍ സ്പെയ്സില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോര്‍ച്ച സംഭവിച്ചതായി സൈബര്‍ സുരക്ഷാ വിദഗ്ധരുടെ വെളിപ്പെടുത്തല്‍ ആണ് ഏവരെയും ഞെട്ടിച്ചത്. ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, ടെലിഗ്രാം, ഇമെയില്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ..Read More

UK:10 സ്ത്രീകളെ പീഡനത്തിന് ഇരയാക്കി യുവാവ്

യു.കെ.യിൽ 10 സ്ത്രീകളെ പീഡനത്തിന് ഇരയാക്കിയ ചൈനീസ് വിദ്യാർഥിയെ അറസ്റ്റ് ചെയ്തു. യു.കെ.യിലെ ഏറ്റവും പ്രധാനിയായ വേട്ടക്കാരൻ എന്നാണു ഇയാളെ പോലീസ് വിശേഷിപ്പിച്ചത്.

2019 നും 2023 നും ഇടയിലാണ് യുവാവ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടത്. ഇയാൾക്ക് കുറഞ്ഞത് 24 വർഷത്തെ തടവു ശിക്ഷയാണ് ലഭിച്ചത്. കോട്ടേജ് സൂ എന്ന ചൈനീസ് വംശജൻ ഏഴു സ്ത്രീകളെ ചൈനയിൽ വെച്ചും…Read More

Summary: The New Zealand government has introduced a new long-term visa option for the parents of residents and citizens.

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

11 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു; രൂപേഷ് ജയിൽ മോചിതനായി

11 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു; രൂപേഷ് ജയിൽ മോചിതനായി തൃശൂർ: മാവോയിസ്റ്റ് കേസുകളിലെ...

കോഴിക്കോട് യുഡിഎഫ് കൺവെൻഷനിൽ  രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല

കോഴിക്കോട് യുഡിഎഫ് കൺവെൻഷനിൽ  രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല കോഴിക്കോട്: യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട്...

ഹരിപ്പാട് ചൈനീസ് ഡ്രോൺ പിടികൂടി; 50 കിലോ ഭാരം വഹിക്കാൻ ശേഷി; കള്ളക്കടത്തെന്ന് സംശയം

ഹരിപ്പാട് ചൈനീസ് ഡ്രോൺ പിടികൂടി; 50 കിലോ ഭാരം വഹിക്കാൻ ശേഷി;...

ഹരിപ്പാട് വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു

ആലപ്പുഴ: നാടിനെ നടുക്കിയ ഒരു ദുരന്തവാർത്തയാണ് ഹരിപ്പാട് നിന്നും പുറത്തുവരുന്നത്. വേനൽ...

വോണിന്റെ ‘മാജിക്’ മൈതാനത്തിന് പുറത്തും; രാജസ്ഥാൻ റോയൽസ് വിറ്റപ്പോൾ കുടുംബത്തിന് ലഭിക്കുന്നത് 450 കോടി!

വോണിന്റെ 'മാജിക്' മൈതാനത്തിന് പുറത്തും; രാജസ്ഥാൻ റോയൽസ് വിറ്റപ്പോൾ കുടുംബത്തിന് ലഭിക്കുന്നത്...

സൗദിയിൽ വിഷവാതകം ശ്വസിച്ച് മലയാളി മരിച്ചു

സൗദിയിൽ വിഷവാതകം ശ്വസിച്ച് മലയാളി മരിച്ചു റിയാദ്: സൗദി അറേബ്യയിലെ താമസസ്ഥലത്ത് വിഷവാതകം...

Related Articles

Popular Categories

spot_imgspot_img