ഇറാനിലെ ഇന്ത്യക്കാർ ഉടൻ രാജ്യം വിടണം; അടിയന്തര നിർദ്ദേശവുമായി ഇന്ത്യൻ എംബസി
ഡൽഹി: ഭരണകൂട വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യക്കാർ ഉടൻ രാജ്യം വിടണമെന്ന് ഇറാനിലെ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു.
നിലവിൽ ലഭ്യമായ എല്ലാ യാത്രാ സൗകര്യങ്ങളും ഉപയോഗപ്പെടുത്തി വേഗത്തിൽ രാജ്യം വിടാൻ തയ്യാറാകണമെന്നും എംബസി അറിയിച്ചു.
തായ്‌ലൻഡിൽ വൻ ട്രെയിൻ ദുരന്തം. പാസഞ്ചർ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണു; 28 പേർക്ക് ദാരുണാന്ത്യം
സുരക്ഷാ നിർദ്ദേങ്ങൾ
പ്രക്ഷോഭങ്ങൾ നടക്കുന്ന പ്രദേശങ്ങളിൽ നിന്ന് പരമാവധി അകന്നു നിൽക്കണം.
പാസ്പോർട്ട് ഉൾപ്പെടെയുള്ള യാത്രാ രേഖകൾ എല്ലായ്പ്പോഴും കൈവശം സൂക്ഷിക്കണം.
എംബസിയുമായി നിരന്തരം ബന്ധപ്പെടണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
ഹെൽപ്പ് ലൈൻ നമ്പറുകൾ
ഇറാനിലുള്ള ഇന്ത്യക്കാർക്കായി ഇന്ത്യൻ എംബസി അടിയന്തര ഹെൽപ്പ് ലൈൻ നമ്പറുകളും പുറത്തിറക്കി.
ബന്ധപ്പെടേണ്ട നമ്പറുകൾ:
989128109115, 989128109109, 989128109102, 989932179359
യുദ്ധഭീതിയും ആശങ്കയും
ഇറാനിലെ പ്രക്ഷോഭകാരികൾക്ക് സഹായം ലഭിച്ചുവെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തിയതിന് പിന്നാലെ, ഇറാനെ അമേരിക്ക ആക്രമിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.
അനൗദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ 2000-ത്തിലധികം പേർ പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയടക്കം നിരവധി രാജ്യങ്ങൾ പൗരന്മാരോട് രാജ്യം വിടാൻ നിർദ്ദേശം നൽകിയത്.
English Summary:
The Indian Embassy in Iran has advised Indian nationals to leave the country immediately amid escalating anti-government protests and security concerns. Indians have been asked to avoid protest areas, stay in constant touch with the Indian embassy, and keep their travel documents always ready with them, while helpline numbers have been issued for their assistance.









