ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിൽ നടന്ന ‘അയല്‍പ്പോരില്‍’ അപൂര്‍വ നേട്ടത്തില്‍ ഇന്ത്യന്‍ താരം വിരാട് കോലി.
വ്യക്തിഗത സ്‌കോര്‍ 15 റണ്‍സിലെത്തിയതോടെ വിരാട് കോലി ഏകദിനത്തില്‍ 14,000 റണ്‍സ് തികച്ചു.
സച്ചിനെ മറികടന്ന് ഏറ്റവും വേഗത്തില്‍ 14,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന അപൂർവ റെക്കോഡും കോലിക്ക് സ്വന്തമായി.
പാകിസ്ഥാനെതിരേ 242 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ മികച്ച നിലയിലാണ്.
- 3 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.