കൊൽക്കത്ത: ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് വിജയം. കൊൽക്കത്ത ഈഡൻ ഗാർഡനിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിനാണ് വിജയിച്ചത്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ 132 റൺസിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ അനായാസം ലക്ഷ്യം മറികടക്കുകയായിരുന്നു.
അഭിഷേക് ശർമയുടെ ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. 33 പന്തിൽ 79 റൺസാണ് അഭിഷേക് നേടിയത്.
133 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്ക് മത്സരത്തിന്റെ ഒരു ഘട്ടത്തിലും വെല്ലുവിളി ഉയര്‍ത്താന്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ല. ഏഴ് വിക്കറ്റ് ജയത്തോടെ അഞ്ച് മത്സര ട്വന്റി 20 പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.
സ്‌കോര്‍: ഇംഗ്ലണ്ട് 132-10 (20) | ഇന്ത്യ 133-3 (12.5)
മൂന്ന് ഫോറുകളും എട്ട് കൂറ്റൻ സിക്സുകളുമാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. സഞ്ജു സാംസൺ 20 പന്തിൽ 26 റൺസും നേടി നിർണായകമായി.
സഞ്ജു സാംസണിന്‍റെയും(20 പന്തില്‍ 26), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്‍റെയും(0) വിക്കറ്റുകളാണ് ഇന്ത്യക്ക് പവര്‍ പ്ലേയില്‍ നഷ്ടമായത്.
പവര്‍ പ്ലേയിലെ അഞ്ചാം ഓവറില്‍ ഇരുവരെയും പുറത്താക്കിയ ജോഫ്ര ആര്‍ച്ചറാണ് ഇന്ത്യക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചത്.
ഇംഗ്ലണ്ടിനായി ബൗളിംഗ് ഓപ്പണ്‍ ചെയ്ത ജോഫ്ര ആര്‍ച്ചര്‍ ആദ്യ ഓവറില്‍ സഞ്ജുവിനെ ക്രീസില്‍ പൂട്ടിയിട്ടു.
ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി20 മത്സരത്തിൽ ഒരേസമയം കരുതലിന്റെയും ആക്രമണത്തിന്റെയും പാത സ്വീകരിച്ച് സഞ്ജു സാംസണിന്റെ ബാറ്റിങ്.
ഇംഗ്ലണ്ട് ഉയർത്തിയ 133 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത് കളത്തിലിറങ്ങിയ ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്തത് സഞ്ജു.
ജോഫ്ര ആർച്ചർ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ അഞ്ച് പന്തിലും റണ്ണെടുക്കാനാകാതെ കാഴ്ചക്കാരനായ സഞ്ജു, അവസാന പന്തിൽ സിംഗിളെടുത്തതോടെ വീണ്ടും ക്രീസിൽ.
യുവതാരം ഗസ് അറ്റ്കിൻസൻ എറിഞ്ഞ അടുത്ത ഓവറിൽ ആറിൽ അഞ്ച് പന്തിലും ബൗണ്ടറി നേടിയാണ് സഞ്ജു കരുത്തുകാട്ടിയത്.
ആദ്യ ഓവറിൽ ഒരു പന്തിൽ മാത്രം റണ്ണെടുത്ത സഞ്ജു, അടുത്ത ഓവറിൽ ബൗണ്ടറിയടിക്കാതെ വിട്ടത് ഒറ്റപ്പന്തു മാത്രം!”
എന്നാല്‍ ഗുസ് അറ്റ്കിന്‍സൺ എറിഞ്ഞ രണ്ടാം ഓവറില്‍ ഒരു സിക്സും നാലു ഫോറും അടക്കം 22 റണ്‍സടിച്ച സഞ്ജു തുടക്കം ഗംഭീരമാക്കി.
ജോഫ്ര ആര്‍ച്ചറെ സിക്സിനും ഫോറിനും പറത്തിയ അഭിഷേക് ശര്‍മയും സഞ്ജുവിനൊപ്പം ചേര്‍ന്നതോടെ ഇന്ത്യ മൂന്നോവറില്‍ 33 റണ്‍സിലെത്തി.
എന്നാല്‍ നാലാം ഓവര്‍ എറിഞ്ഞ മാര്‍ക്ക് വുഡിന്‍റെ അതിവേഗ പേസിന് മുന്നില്‍ സഞ്ജു പതറി.
ജോഫ്ര ആര്‍ച്ചറുടെ ആടുത്ത ഓവറില്‍ പുള്‍ ഷോട്ടിന് ശ്രമിച്ച് ബൗണ്ടറിയില്‍ അറ്റ്കിന്‍സണ് ക്യാച്ച് നല്‍കി മടങ്ങുകയും ചെയ്തു.
20 പന്തില്‍ 26 റണ്‍സായിരുന്നു സഞ്ജുവിന്‍റെ സമ്പാദ്യം. രണ്ട് പന്തുകള്‍ക്ക് ശേഷം മൂന്നാമനായി ഇറങ്ങിയ സൂര്യകുമാര്‍ യാദവിനെകൂടി മടക്കിയ ആര്‍ച്ചര്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കി.
എന്നാൽ മാര്‍ക്ക് വുഡ് എറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവരില്‍ രണ്ട് സിക്സും ഒരു ഫോറും അടക്കം 16 റണ്‍സടിച്ച അഭിഷേക് ശര്‍മ പവര്‍പ്ലേ പവറാക്കി.
ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടി20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ സന്ദർശകരെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറില്‍ 132 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
44 പന്തില്‍ 68 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. ബട്‌ലര്‍ക്ക് പുറമെ 17 റണ്‍സെടുത്ത ഹാരി ബ്രൂക്കും 12 റണ്‍സെടുത്ത ജോഫ്ര ആര്‍ച്ചറും മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്നവര്‍.
കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഇന്ത്യൻ ബൗളർമാരുടെ കണിശതയ്‌ക്ക് മുന്നിൽ പിടിച്ച് നിന്നത് ഇംഗ്ലണ്ട് നായകൻ ജോസ് ബട്ലർ മാത്രമാണ്.
അർഷ്ദീപ് നൽകിയ തുടക്കം സ്പിന്നർമാർ മുതലെടുത്തപ്പോൾ ഇംഗ്ലണ്ട് 20 ഓവറിൽ നേടിയത് 132 റൺസ് മാത്രം. 10 വിക്കറ്റുകളും നഷ്ടമാവുകയും ചെയ്തു. 44 പന്തിൽ 68 റൺസെടുത്ത ബട്ലറാണ് ടോപ് സ്കോറർ. മൂന്ന് സ്പിന്നർമാരുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്.
ഏഴുപേർ രണ്ടക്കം കാണാതെ പുറത്തായി. മുൻനിരയെ അർഷ്ദീപ് തകർത്തപ്പോൾ മധ്യനിരയെ സ്പിന്നിൻ കെണിയൊരുക്കിയാണ് ഇന്ത്യ വീഴ്‌ത്തിയത്.
ടി20 സ്പെഷ്യലിസ്റ്റുകളെ നിലയുറപ്പിക്കാൻ അനുവദിക്കാതെ വരുൺ ചക്രവർത്തിയും അക്സർ പട്ടേലും ചേർന്ന് ചക്രവ്യൂഹം തീർത്തു.
വരുൺ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ അകസറിന് രണ്ടു വിക്കറ്റ് ലഭിച്ചു. ഹാർദിക്കിനും അർഷ്ദീപിനും രണ്ടു വിക്കറ്റ് വീതം ലഭിച്ചു.
17 റൺസെടുത്ത ഹാരി ബ്രൂക്കാണ് മറ്റൊരു ടോപ് സ്കോറർ. ഒരു സ്റ്റമ്പിംഗും ക്യാച്ചും ഒരു റണ്ണൗട്ടുവുമായി സഞ്ജുവും തിളങ്ങി.