കേന്ദ്രത്തിൽ ഇന്ത്യാ മുന്നണി അധികാരത്തിൽ വരും; ജോസ് കെ മാണി കേന്ദ്രമന്ത്രിയാകും; രാജ്യസഭസീറ്റിൽ പിന്നോട്ടില്ലെന്ന് കേരള കോൺഗ്രസ് എം; സിപി.ഐയും ആർ.ജെ.ഡിയും വാശിയിൽതന്നെ; പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടിറങ്ങും

കോട്ടയം: കേരളത്തിൽ ഒഴിവു വരുന്ന രാജ്യസഭ സീറ്റിൽ വിട്ടുവീഴ്ചയില്ലാതെ കേരള കോൺഗ്രസ് എം. കേന്ദ്രത്തിൽ ഇന്ത്യാ മുന്നണി അധികാരത്തിൽ വരുമെന്നും നിലവിലെ സാഹചര്യത്തിൽ ജോസ് കെ മാണി കേന്ദ്രമന്ത്രിയാകുമെന്നും അതുകൊണ്ട് രാജ്യസഭ സീറ്റ് അനുവദിക്കണമെന്നാണ് കേരള കോൺഗ്രസിൻെ ആവശ്യം. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം രാജ്യസഭ സീറ്റ് വിഷയം ചർച്ച ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ്, സിപിഐ പാർട്ടികളുമായി ഉഭയകക്ഷി ചർച്ച നടക്കും. ഇതിൽ കടുത്ത നിലപാട് എടുക്കാനാണ് കേരളാ കോൺഗ്രസ് തീരുമാനം.

എന്നാൽ കേരളാ കോൺഗ്രസുമായി മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ചർച്ച നടത്തുമെന്നാണ് സൂചന. രാജ്യസഭ സീറ്റുമായി ബന്ധപ്പെട്ട പ്രശ്നം ഇടതു മുന്നണിയിൽ രമ്യമായി പരിഹരിക്കുമെന്ന പ്രതീക്ഷയാണ് മുന്നണി നേതൃത്വം പങ്കുവയ്ക്കുന്നത്. സിപിഐയേയും കേരള കോൺഗ്രസിനേയും അനുനയിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സിപിഎം.

എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ മാണി എന്നിവർ വിരമിക്കുന്ന മൂന്ന് ഒഴിവുകളാണുള്ളത്. മൂന്നു സീറ്റിൽ ഒരെണ്ണം യുഡിഎഫിന് ലഭിക്കും. ശേഷിക്കുന്ന രണ്ടു സീറ്റുകളിൽ ഒരെണ്ണം സിപിഎം നിലനിർത്തും. അവശേഷിക്കുന്ന സീറ്റിനായിട്ടാണ് സിപിഐയും കേരള കോൺഗ്രസും രംഗത്തുള്ളത്. ആർജെഡിയും രാജ്യസഭാ സീറ്റ് ആവശ്യപ്പെടുന്നുണ്ട്. യുഡിഎഫിൽ നിന്നും ഇടതുപക്ഷത്തേക്ക് കേരളാ കോൺഗ്രസ് എത്തുമ്പോൾ അവർക്ക് രാജ്യസഭാ അംഗത്വമുണ്ടായിരുന്നു.

പ്രശ്‌ന പരിഹാരത്തിന് ജോസ് കെ മാണിക്ക്, കേരള ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്ഥാനം നൽകാനാണ് സിപിഎം ആലോചന. കാബിനറ്റ് റാങ്കുള്ള പദവിയാണിത്. അതല്ലെങ്കിൽ കേരള ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷ സ്ഥാനം ജോസ് കെ മാണിക്ക് നൽകാനും സിപിഎം ആലോചിക്കുന്നുണ്ട്. രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ടത് ജൂൺ 07 മുതൽ 13 വരെയാണ്. ഇതിന് മുമ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും. ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാൽ കേരളാ കോൺഗ്രസ് വിട്ടു വീഴ്ചയ്ക്ക് തയ്യാറാകില്ല. മറിച്ചാണെങ്കിൽ അനുനയം സാധ്യമാകുമെന്നാണ് സിപിഎം കണക്കു കൂട്ടൽ.

 

Read Also:മത്സരയോട്ടം പാടില്ല, സ്‌കൂട്ടറില്‍ സര്‍ക്കസ് കാണിക്കുന്നവരെ കണ്ടാല്‍ ക്ഷമിച്ചു വിട്ടേക്ക്, നിങ്ങൾ കുറച്ചുകൂടി പക്വത കാണിക്കണം; സ്വിഫ്റ്റ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നൽകി ഗതാഗതമന്ത്രി

 

spot_imgspot_img
spot_imgspot_img

Latest news

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

Other news

ഈ കണ്ണനിഷ്ടം കഞ്ചാവ്; പിടിയിലായത് ഒരു കിലോ സാധനവുമായി

ഹരിപ്പാട്: ഹരിപ്പാട് കുമാരകോടി പാലത്തിന് പടിഞ്ഞാറ് വശത്ത് നിന്ന് ഒരു കിലോ...

യുവ മാധ്യമ പ്രവർത്തകൻ പ്രവീൺ അന്തരിച്ചു; മരണം വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ

കാട്ടിക്കുളം: വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലിരുന്ന യുവ മാധ്യമ പ്രവർത്തകൻ അന്തരിച്ചു അണമല...

ഇൻ്റർപോൾ തിരയുന്ന കടും കുറ്റവാളി വർക്കലയിൽ പിടിയിൽ; പിടിയിലായത് ഇങ്ങനെ:

തിരുവനന്തപുരം: അമേരിക്കയിലെ കള്ളപ്പണ കേസിലെ പ്രതിയും ഇൻ്റർപോൾ തിരഞ്ഞിരുന്ന ആളുമായിരുന്ന യുവാവ്...

മുണ്ടുടുത്ത് വരും, വില കൂടിയ മദ്യകുപ്പികൾ മുണ്ടിനുളളിലാക്കും; സ്ഥിരമായി മദ്യം മോഷ്ടിച്ചിരുന്ന യുവാവ് പിടിയിൽ

തൃശൂര്‍: ചാലക്കുടിയിലെ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റില്‍നിന്നും സ്ഥിരമായി മദ്യം മോഷ്ടിച്ചിരുന്ന യുവാവിന്നെ...

അയർലൻഡ് ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞടുക്കപ്പെട്ട് മലയാളി യുവാവ്..! മലയാളിയുടെ ചരിത്രനേട്ടത്തിനു പിന്നിൽ….

അയർലൻഡ് അണ്ടർ-19 men’s ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മലയാളി യുവാവ്. കിൽഡെയർ...

യുകെയിൽ അന്തരിച്ച സണ്ണി അഗസ്റ്റിനു വിട നൽകാനൊരുങ്ങി യുകെ മലയാളി സമൂഹം; പൊതുദർശന ക്രമീകരണങ്ങൾ ഇങ്ങനെ:

ലണ്ടന്‍ ബക്കന്റിയില്‍ അസുഖം ബാധിച്ച് ചികിത്സയിലായിരിക്കെ അന്തരിച്ച സണ്ണി അഗസ്റ്റിന്‍ (59)...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!