ഹര്‍മന്‍പ്രീത് ഹീറോ ആണെടാ ഹീറോ ;  ത്രസിപ്പിക്കുന്ന ഗോൾ; അർജൻ്റീനയെ പൂട്ടി ഇന്ത്യ


പാരീസ്: ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്കു സമനില. ഗ്രൂപ്പ് ബിയിലെ ആവേശകരമായ പോരാട്ടത്തില്‍ മുന്‍ സ്വര്‍ണ മെഡല്‍ ജേതാക്കളായ അര്‍ജന്റീനയെയാണ് ഇന്ത്യ 1-1നു പിടിച്ചുകെട്ടിയത്.India draw in Olympic men’s hockey

 0-1ന്റെ പരാജയത്തിന്റെ വക്കില്‍ നിന്നാണ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങിന്റെ ഗോളിലാണ് ഇന്ത്യ സമനില കൈക്കലാക്കിയത്. മല്‍സരം അവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് ഹര്‍മന്‍പ്രീത് ടീമിനു നാടകീയ സമനില സമ്മാനിച്ചത്.

നാലാം ക്വാര്‍ട്ടറിന്‍റെ അവസാനം വരെ ഇന്ത്യ പിന്നിലായിരുന്നു. അവസാന നിമിഷങ്ങളില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണാറില്‍ നിന്നു ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങാണ് ഇന്ത്യക്കായി സമനില ഗോള്‍ നേടിയത്.

രണ്ടാം ക്വാര്‍ട്ടറിന്റെ 22ാം മിനിറ്റിലാണ് അര്‍ജന്‍റീന ലീഡെടുത്തത്. ലുക്കാസ് മാര്‍ട്ടിനെസാണ് ഗോള്‍ നേടിയത്.

ഏറെ ആശയക്കുഴപ്പങ്ങള്‍ അവസാന ഘട്ടത്തില്‍ അരങ്ങേറി. മൂന്ന് തവണയാണ് ഇന്ത്യ പെനാല്‍റ്റി കോര്‍ണര്‍ എടുത്തത്. ഇതില്‍ മൂന്നാം വട്ടമെടുത്ത ഷോട്ടാണ് ഗോളായി മാറിയത്. ആദ്യ മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ വീഴ്ത്തിയിരുന്നു.

ഹോക്കിയില്‍ ഇതു രണ്ടാം തവണ മാത്രമാണ് അര്‍ജന്റീനയെ സമനിലയില്‍ തളയ്ക്കാന്‍ ഇന്ത്യക്കു സാധിച്ചിരിക്കുന്നത്. ഇതിനു മുമ്പ് ലാറ്റിനമേരിക്കന്‍ വമ്പന്‍മാര്‍ക്കെതിരേ ഇന്ത്യ സമനില നേടിയത് 2004ലായിരുന്നു. ഇന്ത്യയുടെ അടുത്ത മല്‍സരം നാളെ (ചൊവ്വ) അയര്‍ലാന്‍ഡുമായിട്ടാണ്.

അര്‍ജന്റീനയ്‌ക്കെതിരേ തുടക്കം മുതല്‍ വളരെ അഗ്രസീവായ ഗെയിമാണ് ഇന്ത്യ പുറത്തെടുത്തത്. എങ്കിലും അര്‍ജന്റീനയ്ക്കായിരുന്നു കളിയില്‍ മേധാവിത്വം. കളിയിലെ ആദ്യത്തെ ഗോള്‍ശ്രമം നടത്തിയതും അവര്‍ തന്നെയായിരുന്നു. 

തുടക്കത്തില്‍ ലീഡ് നേടിയ ശേഷം അതു പ്രതിരോധിക്കുകയെന്നതായിരുന്നു അവരുടെ പ്ലാന്‍. 10ാം മിനിറ്റില്‍ ഇന്ത്യക്കു അനുകൂലമായി പെനല്‍റ്റി കോര്‍ണര്‍ ലഭിച്ചെങ്കിലും ഇതു ഗോളാക്കി മാറ്റാനായില്ല.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

Related Articles

Popular Categories

spot_imgspot_img