web analytics

പപ്പടം കാച്ചിയ എണ്ണയിൽ മീൻ വറുത്താൽ

പപ്പടം കാച്ചിയ എണ്ണയിൽ മീൻ വറുത്താൽ

ആലപ്പുഴ: സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുത്തനെ ഉയരുകയാണ്. ഈ സാഹചര്യത്തിൽ ഒരു തവണ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നതിനുള്ള പ്രവണതയും വർദ്ധിക്കുന്നുണ്ട്.

എന്നാൽ ഇതുമൂലം ഗുണമൊന്നുമില്ലെങ്കിലും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കും. ചിലർ പപ്പടം കാച്ചിയ എണ്ണതന്നെ മീന്‍ പൊരിക്കാന്‍ എടുക്കും. പിന്നെയും ഒന്നുകൂടി എടുത്ത് ഉപയോഗിക്കാറുണ്ട്.

എന്നാൽ എണ്ണ ആവര്‍ത്തിച്ചു ചൂടാക്കുമ്പോള്‍ അതിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നുമാണ് എഫ്എസ്എസ്എഐ (ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ)യുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.

ഒരേ എണ്ണ പലതവണ ഉപയോഗിക്കുമ്പോള്‍ രൂപപ്പെടുന്ന പല രാസഘടകങ്ങളും കാര്‍സിനോജനുകളാണ്. അതായത്, കാന്‍സറുണ്ടാക്കാന്‍ സാധ്യതയുള്ളവ.

കാന്‍സര്‍ മാത്രമല്ല, ഹൃദയാഘാതം, പക്ഷാഘാതം, കൊളസ്‌ട്രോള്‍, രക്തധമനീരോഗങ്ങള്‍ എന്നിവയ്‌ക്കെല്ലാം കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഒരുദിവസം ഒരാള്‍ക്ക് ഉപയോഗിക്കാവുന്ന എണ്ണയുടെ പരിധി ഒരു ടേബിള്‍ സ്പൂണാണ്.

എണ്ണകളിലടങ്ങിയ സാച്ചുറേറ്റഡ് ഫാറ്റി ആസിഡ് ചൂടാകുമ്പോള്‍ ഫ്രീ റാഡിക്കലുണ്ടാകും. ഇതു ശരീരത്തിലെ കോശങ്ങളെ ബാധിക്കും. അര്‍ബുദത്തിനുവരെ കാരണമാകും.

എണ്ണ പലവട്ടം ചൂടാക്കുമ്പോള്‍ വലിയ അളവില്‍ ട്രാന്‍സ്ഫാറ്റുണ്ടാകും. ഇത് കൊളസ്‌ട്രോളിനും ഹൃദ്രോഗങ്ങള്‍ക്കുമുള്‍പ്പെടെ കാരണമാകും.

പ്രമേഹം, അസിഡിറ്റി, അമിതവണ്ണം, വിവിധ അണുബാധകള്‍ എന്നിവയെല്ലാം ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് മൂലമുണ്ടാകാം.

സ്വർണം കുതിച്ചു; കൂടിയത് 1560 രൂപ

എണ്ണ ഒരുതവണയില്‍ ക്കൂടുതല്‍ ഉപയോഗിക്കരുതെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന മുന്നറിയിപ്പ് നൽകുന്നത്. ഇങ്ങനെ ഉപയോഗിക്കുന്നത് വഴി കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കു കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കുന്നു.

ഒരേ എണ്ണ തന്നെ പലതവണ ഉപയോഗിക്കുമ്പോള്‍ രൂപപ്പെടുന്ന പല രാസഘടകങ്ങളും കാര്‍സിനോജനുകളാണ്. ഇവ കാന്‍സര്‍ മാത്രമല്ല, ഹൃദയാഘാതം, പക്ഷാഘാതം, കൊളസ്‌ട്രോള്‍, രക്തധമനീരോഗങ്ങള്‍ എന്നിവയ്‌ക്കെല്ലാം കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ബാങ്ക് ജീവനക്കാരിൽ നിന്ന് 40 ലക്ഷം കവർന്ന പ്രതി പിടിയിൽ

ചില ഹോട്ടലുകളിലും തട്ടുകടകളിലും ഉപയോഗിച്ച എണ്ണതന്നെ വീണ്ടും ഉപയോഗിക്കുന്നെന്ന ആക്ഷേപം എക്കാലവും ഉള്ളതാണ്. ഇതു വലിയ അപകടമാണ്. എന്നാൽ ചില ഹോട്ടലുകള്‍ ഉപയോഗിച്ച എണ്ണ എടുത്തുവെച്ച് ജൈവ ഡീസലുള്‍പ്പെടെയുണ്ടാക്കാനായി ഏജന്‍സികള്‍ക്കു കൈമാറുന്നുണ്ട്.

അതേസമയം വെളിച്ചെണ്ണയ്ക്കു വില കൂടിയതോടെ സണ്‍ഫ്‌ലവര്‍ ഓയിലിലേക്കും പാമോയിലിലേക്കുമൊക്കെ പാചകം മാറ്റിയവരുണ്ട്. എന്നാല്‍, പാമോയില്‍ അത്ര നല്ലതല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പാചകത്തിനു സുരക്ഷിതം സണ്‍ഫ്‌ലവര്‍ ഓയില്‍, കടുകെണ്ണ, തവിടെണ്ണ തുടങ്ങിയവയാണ്.

അപൂരിത (അണ്‍സാച്ചുറേറ്റഡ്) ഫാറ്റി ആസിഡ് കൂടുതലായി അടങ്ങിയ എണ്ണകളാണ് പാചകത്തിനു സുരക്ഷിതം. പാമോയിലില്‍ കൂടുതലും പൂരിത (സാച്ചുറേറ്റഡ്) ഫാറ്റി ആസിഡാണുള്ളത്. അത് രക്തധമനീ രോഗങ്ങള്‍ക്കുള്‍പ്പെടെ കാരണമാകുന്നു.

കപ്പലിലെ കണ്ടെയ്‌നറുകള്‍ കേരള തീരത്ത് അടിയാൻ സാധ്യത

കോഴിക്കോട്: അറബിക്കടലില്‍ തിങ്കളാഴ്ച തീപ്പിടിച്ച് തകര്‍ന്ന വാന്‍ഹായ് 503 കപ്പലിലെ കണ്ടെയ്‌നറുകള്‍ കേരള തീരത്ത് അടിയാൻ സാധ്യത.

കോഴിക്കോട് നിന്ന് 70 നോട്ടിക്കല്‍ മൈല്‍ അകലെ മാത്രമാണ് അപകടം നടന്നത്.

ഇത് പരിഗണിച്ച് തീരവാസികള്‍ ജാഗ്രത പാലിക്കനാമെന്ന് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് നിര്‍ദേശം നല്‍കി.

കണ്ടെയ്‌നറുകളില്‍ അപകടകരമായ വസ്തുക്കള്‍ ഉണ്ടായേക്കാം എന്നും മുന്നറിയിപ്പുണ്ട്.

ശബരിമല നട നാളെ തുറക്കും

പത്തനംതിട്ട: മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. നാളെ വൈകീട്ട് അഞ്ചിനാണ് നട തുറക്കുക. അഞ്ച് ദിവസത്തെ പൂജകളാണ് നടക്കുക.

എന്നാൽ നട തുറക്കുന്ന ദിവസമായ നാളെ പ്രത്യേക പൂജകളൊന്നും ഇല്ല.Read More:ശബരിമല നട നാളെ തുറക്കും

Summary:

The price of coconut oil is rising sharply in the state, leading to increased reuse of cooking oil

spot_imgspot_img
spot_imgspot_img

Latest news

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള...

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ ജയം

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ...

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം കൊച്ചിയിലെ ജവഹർലാൽ നെഹ്റു...

കൊച്ചിയിൽ  ഇന്ത്യ – ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ; മീഡിയ ബോക്സിൽ നിന്നും തത്സമയ വിവരങ്ങൾ പങ്കുവെക്കാൻ ന്യൂസ് 4 മീഡിയയും

കൊച്ചിയിൽ  ഇന്ത്യ - ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ പ്രത്യേക ലേഖകൻ കൊച്ചി:...

Other news

ബഹ്‌റൈനിൽ വൻ ഭീകരവേട്ട: ഹിസ്ബുല്ലയുമായി ബന്ധമുള്ള മൂന്നംഗ സംഘം പിടിയിൽ

ബഹ്‌റൈനിൽ വൻ ഭീകരവേട്ട: ഹിസ്ബുല്ലയുമായി ബന്ധമുള്ള മൂന്നംഗ സംഘം പിടിയിൽ ബഹ്‌റൈന്റെ ആഭ്യന്തര...

ക്രൂരത: 4 വയസുകാരനെ നിലത്തടിച്ച് യുവാവ്; നില ഗുരുതരം

ക്രൂരത: 4 വയസുകാരനെ നിലത്തടിച്ച് യുവാവ്; നില ഗുരുതരം മുംബൈ: പിതാവുമായുണ്ടായ തർക്കത്തെ...

പരിസ്ഥിതി ഗവേഷണത്തിൽ നേട്ടം; മലയാളി ശാസ്ത്രജ്ഞയ്ക്ക് 2.5 കോടി രൂപയുടെ മേരി ക്യൂറി ഫെലോഷിപ്

പരിസ്ഥിതി ഗവേഷണത്തിൽ നേട്ടം; മലയാളി ശാസ്ത്രജ്ഞയ്ക്ക് 2.5 കോടി രൂപയുടെ മേരി...

Related Articles

Popular Categories

spot_imgspot_img