ഇത്തവണ സലി സാംസൺ നയിക്കും
തിരുവനന്തപുരം: ഇത്തവണ കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിനെ നയിക്കുക ‘സാംസൺ ബ്രദേഴ്സ്’. ചേട്ടൻ സലി സാംസൺ ക്യാപ്റ്റനായ ടീമിന്റെ വൈസ് ക്യാപ്റ്റൻ അനുജനായ സഞ്ജു സാംസൺ ആണ്. വലംകയ്യൻ പേസറായ സലി കഴിഞ്ഞ സീസണിലും കൊച്ചി ടീമിന്റെ ഭാഗമായിരുന്നു. സൂപ്പർ താരമായ സഞ്ജുവിനെ അതേ പാളയത്തിലേക്ക് ഇത്തവണ ടീം എത്തിച്ചത് കെസിഎലിലെ റെക്കോർഡ് ലേലത്തുകയായ 26.8 ലക്ഷം രൂപയ്ക്കാണ്.
ഒരുമിച്ചു കളിച്ചുവളർന്ന സലിയും സഞ്ജുവും മുൻപ് കേരളത്തിന്റെ അണ്ടർ 16, അണ്ടർ 19 ടീമുകളിൽ ഒന്നിച്ചിറങ്ങിയിട്ടുണ്ട്. അതിൽതന്നെ ഒരുവർഷം അണ്ടർ 19 ടീമിനെ നയിച്ചതു സഞ്ജുവായിരുന്നു. പക്ഷേ ചേട്ടന്റെ ക്യാപ്റ്റൻസിയിൽ അനുജൻ കളിക്കാനിറങ്ങുന്നത് ഇതാദ്യമായാണ്. അണ്ടർ 15 മുതൽ അണ്ടർ 25 വരെയുള്ള കേരള ടീമുകളിൽ കളിച്ചിട്ടുള്ള സലി അണ്ടർ 16 ദേശീയ സൗത്ത് സോൺ ടീമിലും ഇടം നേടിയിട്ടുണ്ട്. ഏജീസ് ഓഫിസിൽ സീനിയർ ഓഡിറ്ററും ഏജീസ് ടീമിലെ മുഖ്യ ബോളറുമാണ്. സഞ്ജുവിന്റെ ആദ്യ കെസിഎൽ സീസണാൺ ആണ് ഇത്.
സഞ്ജു സാംസണും സഹോദരനും ഒറ്റ ടീമിൽ
തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണും സഹോദരന്‍ സാലി സാംസണും കേരള ക്രിക്കറ്റ് ലീഗിൽ ഇനി മുതൽ ഒരുമിച്ചു കളിക്കും. കെസിഎൽ താരലേലത്തിൽ സാലി സാംസണെ അടിസ്ഥാന വിലയായ 75,000 രൂപയ്ക്കാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് വാങ്ങിയത്. ഇക്കഴിഞ്ഞ സീസണിലും കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ താരമായിരുന്നു സാലി സാംസണ്‍. സഞ്ജു കെസിഎലിന്റെ ആദ്യ സീസണിൽ കളിച്ചിരുന്നില്ല.
ഓൾ റൗണ്ടറായ സാലി പ്ലേയർ ഡ്രാഫ്റ്റിൽ സി കാറ്റഗറിയിലാണ് നിലവിൽ ഉൾപ്പെട്ടിരുന്നത്. സാലിയുടെ പേരു ലേലത്തിന് വിളിച്ചപ്പോൾ, അവതാരകനായ ചാരു ശർമയോട് സഞ്ജു സാംസണിന്റെ സഹോദരനാണെന്നു വേദിയിൽനിന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു. തൊട്ടുപിന്നാലെ മുൻ താരത്തിൽ താൽപര്യം അറിയിച്ച് കൊച്ചി തന്നെ വീണ്ടും രംഗത്തെത്തുകയായിരുന്നു.
താരത്തിനു വേണ്ടി മറ്റു ടീമുകളൊന്നും മുന്നോട്ടുവരാതിരുന്നതോടെ അടിസ്ഥാന വിലയ്ക്കു സാലി സാംസൺ വിറ്റുപോവുകയായിരുന്നു. ഓൾറൗണ്ടറാണ് സാലി. താരം അണ്ടർ 16 വിഭാഗത്തിൽ സൗത്ത് സോണിനു വേണ്ടി കളിച്ചിട്ടുണ്ട്. കേരളത്തിന്റെ അണ്ടർ 23, 25 ടീമുകളിലും അംഗമായിരുന്നു.
സാലി ലിസ്റ്റ് എയിൽ ആറു മത്സരങ്ങളിൽ കളിക്കാനിറങ്ങിയിട്ടുണ്ട്
34 വയസ്സുകാരനായ സാലി ലിസ്റ്റ് എയിൽ ആറു മത്സരങ്ങളിൽ കളിക്കാനിറങ്ങിയിട്ടുണ്ട്. 26.80 ലക്ഷം രൂപയ്ക്കാണ് കൊച്ചി സഞ്ജുവിനെ സ്വന്തമാക്കിയിരിക്കുന്നത്. മൂന്നു ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. സഞ്ജുവിനെ വാങ്ങാൻ തുടക്കം മുതൽ തന്നെ കൊച്ചി ശ്രമം തുടങ്ങിയിരുന്നു. തൃശൂർ ടൈറ്റൻസും ട്രിവാൻഡ്രം റോയൽസും താരത്തിനായി മത്സരിച്ചതോടെ വില അതിവേഗം കൂടുകയായിരുന്നു. ഒടുവിൽ 26.80 ലക്ഷമെന്ന റെക്കോർഡ് തുകയ്ക്ക് കൊച്ചി ബ്ലൂ ടൈഗേഴ്സ് സഞ്ജുവിനെ സ്വന്തമാക്കി.
English Summary:
In the upcoming Kerala Cricket League (KCL), the Kochi Blue Tigers will be led by the ‘Samson brothers’. Saly Samson will serve as the captain, while his younger brother, international cricketer Sanju Samson, will be the vice-captain. Saly, a right-arm pacer, was also part of the Kochi team in the previous season.