ജമ്മുകശ്മീരിൽ സൈനികർ സഞ്ചരിച്ച വാഹനം കാെക്കയിലേക്ക് മറിഞ്ഞ് മൂന്ന് ജവാന്മാർക്ക് വീരമൃത്യു. 28 പേർക്ക് പരിക്കേറ്റു.In Jammu and Kashmir, the vehicle in which the soldiers were traveling fell into Keka, killing three soldier
കശ്മീരിലെ ബുദ്ഗാമിൽ വെള്ളിയാഴ്ച വൈകിട്ടാണ് അപകടം. ബസിൽ 36 ബിഎസ്എഫ് സൈനികർ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളിൽ, പരിക്കേറ്റവരെ രക്ഷിക്കാൻ നാട്ടുകാർ ജവാൻമാരെ സഹായിക്കുന്നത് കാണാം.
മെഡിക്കൽ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റതിൽ ആറുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. സിവിലിയനായ ഒരു ഡ്രൈവർക്കും പരിക്കുണ്ട്.
ജമ്മു കശ്മീരിൽ ആരംഭിച്ച നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിന് മുന്നോടിയായി സൈനികർ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയതെന്നാണ് സൂചന.”