തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് നടത്തിയ മിന്നൽ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച പണവും മദ്യക്കുപ്പികളും പിടിച്ചെടുത്തു.
തൃശൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അശോക് കുമാറിന്റെ ഓഫീസില്‍ നിന്നാണ് പണവും മദ്യക്കുപ്പികളും പിടിച്ചെടുത്തത്.
എക്‌സൈസ് വാഹനത്തില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 10 കുപ്പി മദ്യവും 42,000 രൂപയും ഇന്‍സ്‌പെക്ടര്‍ അശോക് കുമാറിന്റെ പക്കല്‍ നിന്ന് 32,000 രൂപയുമാണ് കണ്ടെത്തിയത്.
വിജിലന്‍സ് ഡിവൈഎസ്പി ഷിബുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഉദ്യോഗസ്ഥര്‍ക്കിടയിലെ അഴിമതി കണ്ടെത്താന്‍ രൂപീകരിച്ച പ്രത്യേക ടീമാണ് പരിശോധന നടത്തിയത്.