കുവൈത്തിൽ ചാരായ നിർമാണം; പ്രവാസി പിടിയിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ വൻ ചാരായ നിർമാണശാല കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം. കുവൈത്തിലെ സബാഹ് അൽ സലേമിലാണ് സംഭവം.
പൊതുസുരക്ഷ വിഭാഗം നടത്തിയ പരിശോധനയിലാണ് ഈ രഹസ്യ ചാരായ നിർമാണശാല കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു പ്രവാസിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സൂചനകളുടെ അടിസ്ഥാനത്തിൽ ഉപേക്ഷിച്ചിരിക്കുന്ന ഒരു വീട്ടിൽ ഏഷ്യൻ പൗരന്മാരുടെ ആവർത്തിച്ചുള്ള സന്ദർശനം ശ്രദ്ധയിൽപ്പെട്ടതോടെയാണ് അധികൃതർ നിരീക്ഷണം ആരംഭിച്ചത്.
സംശയം ഉയർന്നതിനെ തുടർന്ന് സുരക്ഷാ പട്രോൾ സംഘങ്ങൾ സ്ഥലത്തേക്ക് നിയോഗിച്ചു. തുടർന്ന് വിവരത്തിന്‍റെ അടിസ്ഥാനത്തിൽ, സുരക്ഷാ പട്രോൾ സംഘങ്ങളെ ഈ പ്രദേശത്ത് വിന്യസിച്ച് നിരീക്ഷിക്കുന്നതിനിടെ ഈ വീട്ടിൽ നിന്ന് ഒരു ഏഷ്യൻ പൗരൻ ബസ്സോടിച്ച് പുറത്തുവരുന്നതും ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
സംശയം തോന്നിയ പൊലീസ് ബസ് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് 1,160 പ്ലാസ്റ്റിക് കുപ്പികളിൽ വിതരണം ചെയ്യാനായി തയ്യാറാക്കിയ വാറ്റു ചാരായവും ആളൊഴിഞ്ഞ കെട്ടിടത്തിൽ അനധികൃത മദ്യനിർമ്മാണവും കണ്ടെത്തിയത്.
കെട്ടിടത്തിൽ മദ്യം നിർമ്മിക്കാൻ ആവശ്യമായ വിവിധ ഉപകരണങ്ങളും പാത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടന്നു വരികയാണ്.
നിരോധിത പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍
തൃശൂർ: മദ്യലഹരിയിൽ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ യുവാവിന് ഗുരുതര പരിക്ക്.
ഞായറാഴ്ച വൈകിട്ട് 6.30 ഓടെ ഗുരുവായൂരിലാണ് സംഭവം. കിഴക്കേനട മഞ്ജുളാലിന് സമീപമുള്ള ട്രാന്‍ഫോര്‍മറിലാണ് പ്രദേശത്ത് താമസിക്കുന്ന രമേഷ് ആണ് ട്രാൻസ്ഫോർമാരിൽ കയറിയത്.
സംഭവം നടക്കുമ്പോൾ ഇയാൾ മദ്യലഹരിയിൽ ആണെന്നാണ് വിവരം.
തെറിച്ചു വീണയാളെ പൊലീസെത്തി ആക്ട്സിൻ്റെ ആംബുലൻസിൽ ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
മദ്യലഹരിയിൽ പൊലീസിനെ കണ്ണുപൊട്ടുന്ന തെറിവിളിക്കുന്ന യുവതി; വീഡിയോ വൈറൽ
കോർബ: മദ്യലഹരിയിൽ പൊലീസിനെ കണ്ണുപൊട്ടുന്ന തെറിവിളിക്കുന്ന യുവതിയുടെ വീഡിയോ വൈറൽ.
നിശാ ക്ലബ്ബിലുണ്ടായ തർക്കം തെരുവിലേക്ക് എത്തിയതോടെ പ്രശ്നം പരിഹരിക്കാൻ എത്തിയ പൊലീസിനെയാണ് യുവതി തെറിപറഞ്ഞത്.
ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ഛത്തീസ്ഗഢിലെ കോർബ ജില്ലയിൽ കഴിഞ്ഞ തിങ്കളാഴ്ച്ച അർദ്ധരാത്രിയിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
സ്കൂട്ടറിനു പിന്നിലിരിക്കുന്നത് തന്റെ ഭർത്താവാണെന്നും യുവതി പൊലീസിനോട് പറയുന്നതും വീഡിയോയിൽ കാണാം.
കോർബയിലെ നിശാക്ലബ്ബിൽ തിങ്കളാഴ്ച്ച രാത്രിയിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു.
തർക്കം രൂക്ഷമായതോടെ ചേരിതിരിഞ്ഞ് ആക്രമണവും ചീത്തവിളിയും നടന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ഇതിനു പിന്നാലെ സംഘർഷം തെരുവിലേക്കെത്തുകയായിരുന്നു. ഇതേതുടർന്നാണ് മദ്യപിച്ചെത്തിയ ഇവർ പൊലീസ് ഉദ്യോഗസ്ഥരുമായി തർക്കത്തിൽ ഏർപ്പെട്ടത്.
ടിപി നഗറിലെ സിഎസ്ഇബി ഔട്ട്‌പോസ്റ്റിനടുത്തുള്ള നിശാക്ലബ്ബിനുള്ളിലാണ് ഏറ്റുമുട്ടൽ തുടങ്ങുന്നത്.
രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള വാക്കുതർക്കം സംഘർഷത്തിലേക്ക് കടക്കുകയായിരുന്നു എന്നാണ് വിവരം.
Summary: A major illegal liquor manufacturing unit was discovered in an abandoned building in Sabah Al Salem, Kuwait, during a raid by the Ministry of Interior’s public security team. One expatriate has been arrested in connection with the incident.