യു.കെ. യിൽ 50 വയസിൽ താഴെയു ള്ള അർബുദ രോഗികളുടെ എണ്ണം 20 വർഷത്തിനിടെ 24% വർധിച്ചതായി പ്രാദേശിക മാധ്യമങ്ങൾ. വിലകുറഞ്ഞ ജങ്ക് ഫുഡ്, ഉയരുന്ന പൊണ്ണത്തടി, വ്യായാമക്കുറവ് എന്നിവയെല്ലാമാണ് അർബുദത്തിന് കാരണമായത്. യു.കെ.യ്ക്ക് പുറമെ ലോകമെമ്പാടുമുള്ള യുവാക്കളിൽ സമാന രീതിയിൽ അർബുദം പടരുന്നതായി പഠനങ്ങൾ പറയുന്നു. യു.കെ.യിൽ 50 വയസ്സിന് താഴെയുള്ള 35,000 ആളുകൾക്ക് ഇപ്പോൾ ഓരോ വർഷവും ക്യാൻസർ സ്ഥിരീകരിക്കുന്നു, ഒരു ദിവസം ഏകദേശം 100 പേർക്ക് അർബുദം സ്ഥിരീകരിക്കുന്നതായി പഠനങ്ങൾ പറയുന്നു.
മാറിയ ജീവിത രീതിയും ഭക്ഷണ ക്രമവും മൂലം യുവാക്കൾക്കിടയിൽ ക്യാൻസർ എന്ന ഒരു ആഗോള രോഗമായി ഉയർന്നുവരുമെന്ന ആശങ്കയും വർധിക്കുകയാണ്. അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജിയുടെ (ASCO) വാർഷിക മീറ്റിംഗായ ലോകത്തിലെ ഏറ്റവും വലിയ കാൻസർ കോൺഫറൻസിൽ ഇക്കാര്യം ചർച്ചയായിരുന്നു.
അർബുദം വൻതോതിൽ പടരാൻ മറ്റു കാരണങ്ങൾ ഉണ്ടോയെന്ന് മനസ്സിലാക്കുന്നതിനുള്ള പ്രാരംഭ ഘട്ടത്തിലാണ് വിദഗ്ധർ. എന്നാൽ യുകെയിലെ യുവാക്കൾക്കിടയിൽ കാൻസർ നിരക്ക് കുതിച്ചുയരുന്നതിന് പിന്നിലെ ഘടകങ്ങളിൽ ജങ്ക് ഫുഡും , വ്യായാമമില്ലായ്മയും പൊണ്ണത്തടിയും ഉണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ നിഗമനം.
യുകെയിലെ ചീഫ് ക്ലിനിഷ്യൻ കാൻസർ ഗവേഷകൻ പ്രൊഫ. ചാൾസ് സ്വൻ്റൺ പറയുന്നു: “അടുത്ത ദശകങ്ങളിൽ യു.കെ.യിലെ യുവാക്കളിൽ കാൻസർ സംഭവങ്ങളുടെ നിരക്കിൽ വ്യക്തമായ വർധനയുണ്ടായിട്ടുണ്ട്. സൂചനകൾ അനുസരിച്ച് 50 വയസ്സിന് താഴെയുള്ള കൂടുതൽ ആളുകൾക്ക് മുമ്പെന്നത്തേക്കാളും അർബുദം ബാധിച്ചേക്കാം”. യു.കെ.യിൽ അർബുദ രോഗികളിൽ വലിയ വർധനവ് 25 വയസ്സിന് താഴെയുള്ളവരിലാണ്. അവരുടെ നിരക്ക് 16% വർദ്ധിച്ചു, 1995-ൽ 16.6 കേസുകളിൽ നിന്ന് 2019-ൽ 19.2 ആയി.
Read also: പുല്‍വാമയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടൽ; രണ്ട് ലഷ്‌കര്‍ ഭീകരര്‍ പിടിയില്‍