ദേ സൂക്ഷിച്ചോ ഇല്ലെങ്കിൽ ഇപ്പോ താഴെ പാേകും; ഇനിയും റിസ്ക് എടുക്കാനില്ല; കരീമഠം ഗവൺമെന്റ് സ്‌കൂളിലെ കുട്ടികളെ കൂട്ടത്തോടെ സ്‌കൂൾ മാറ്റാനൊരുങ്ങി രക്ഷിതാക്കൾ

കോട്ടയം: സുരക്ഷിതമായ യാത്രാമാർഗമില്ലാത്ത കരീമഠം ഗവൺമെന്റ് സ്‌കൂളിലെ കുട്ടികളെ കൂട്ടത്തോടെ സ്‌കൂൾ മാറ്റാനൊരുങ്ങി രക്ഷിതാക്കൾ.
ഇനിയും കുട്ടികളുടെ ജീവൻ വച്ചു പന്താടാനാവില്ലെന്നു രക്ഷിതാക്കൾ പറയുന്നത്. സ്‌കൂളിലേക്ക് എത്തുവാനുള്ള നടപ്പാലം അപകടാവസ്ഥയിൽ ആയിട്ടും അറ്റ കുറ്റപ്പണികൾക്കു പോലും മുതിരാത്ത അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ചാണു രക്ഷിതാക്കളുടെ തീരുമാനം. നഴ്സറി കുട്ടികൾ മുതൽ 7–ാം ക്ലാസിലെ കുട്ടികൾ വരെയാണു ഇവിടെ പഠിക്കുന്നത്. എല്ലാ ക്ലാസ്സിലുമായി ആകെ 38 കുട്ടികൾ മാത്രം. മഴക്കാലമായാൽ സ്കൂളിനു കഷ്ടകാലാമാകും. സ്കൂളിനു 3 കെട്ടിടമാണുള്ളത്. ഇതിൽ 2 കെട്ടിടം മഴയത്ത് ചോർന്നൊലിക്കും. മഴ പെയ്താൽ അധ്യാപകരും കുട്ടികളും ബക്കറ്റുമായി ക്ലാസിലൂടെ നടക്കണം. ചോർന്നൊലിക്കുന്ന ഭാഗത്ത് ബക്കറ്റ് വച്ചു വെള്ളം പിടിച്ചില്ലെങ്കിൽ ക്ലാസിൽ വെള്ളം നിറയുന്ന അവസ്ഥയാണ്. വർഷങ്ങളായി സ്കൂളിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നില്ല.

കഴിഞ്ഞ മാർച്ച് 11നു പാലം കടക്കുന്നതിനിടെ എൽ.കെ.ജി. വിദ്യാർഥി തോട്ടിൽ വീണിരുന്നു. സ്‌കൂളിന്റെ മേൽക്കൂരയുടെ അറ്റകുറ്റപ്പണികൾക്ക് എത്തിയ യുവാക്കൾ അവസരോചിതമായി ഇടപെട്ടതുകൊണ്ടാണു അന്ന് വിദ്യാർഥിയായ ആയുഷിന്റെ ജീവൻ തിരിച്ചു കിട്ടിയത്. ഈ അപകടത്തോടെ രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.എന്നിട്ടും അധികൃതരുടെ ഭാഗത്തു നിന്നു യാതൊരു നടപടിയുമുണ്ടായില്ല. ഇതോടെ പത്തോളം വിദ്യാർഥികളാണു പുതിയ അധ്യായന വർഷം സ്‌കൂൾ മാറ്റത്തിന് ഒരുങ്ങുന്നത്.

അയ്മനം പഞ്ചായത്തിലെ ഒന്നാം വാർഡിൽ പെടുന്ന ഇവിടുത്തെ പത്തോളം വീട്ടുകാരുടെ ആശ്രയമാണ് ഈ പാലം. തടിപ്പാലത്തിനിടയിലെ വിള്ളലുകളിൽ വീഴാതെ മറുകരയെത്തുകയെന്നതു പ്രദേശവാസികൾക്ക് എന്നും പേടി സ്വപ്നമാണ്. രാവിലെയും വൈകിട്ടും കുട്ടികൾ എത്തുമ്പോൾ, രക്ഷിതാക്കൾ പാലത്തിനു സമീപം കാത്തുനിൽക്കുകയാണു പതിവ്. പാലത്തെ ആശ്രയിച്ച് സ്‌കൂളിലേക്ക് എത്തുന്ന ഭാഗത്തുള്ള കുട്ടികളുടെ രക്ഷകർത്താക്കളാണു ടി. സി. ആവശ്യപ്പെട്ട് എത്തിയിരിക്കുന്നത്. സ്‌കൂളിൽ ആകെയുള്ള കുട്ടികളിൽ ഇത്രയും കുട്ടികൾ ഒന്നിച്ചു സ്‌കൂൾ മാറിയാൽ സ്‌കൂളിന്റെ നിലനിൽപ്പ് തന്നെ അവതാളത്തിലാവും. എൽ.കെ.ജി വിദ്യാർഥി തോട്ടിൽ വീണ സംഭവത്തിനുശേഷം വിദേശ മലയാളികൾ ഉൾപ്പെടെയുള്ള നാട്ടുകാർ പിരിവെടുത്തു പാലം പുനർ നിർമ്മിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയെങ്കിലും പഞ്ചായത്ത് അധികൃതർ നിസഹകരണം കാട്ടിയത് മൂലം ഒന്നും നടന്നില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു.

 

Read Also: വൃത്തികെട്ട കോമാളി വേഷം, അറപ്പാകുന്നു, നാളെ ഇവരെ ചാന്തുപൊട്ട് എന്ന് വിളിക്കും; ഗായകൻ സന്നിധാനന്ദനും വിധുപ്രതാപിനും നേരെ ഫേസ്ബുക്കിൽ അധിക്ഷേപം

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

നാല് വയസുള്ള കുഞ്ഞ് മരിച്ചത് ഡ്രൈവറുടെ അശ്രദ്ധ കൊണ്ട്

കോട്ടയം: ചാര്‍ജ് ചെയ്യാനെത്തിയ കാര്‍ നിയന്ത്രണംവിട്ട് ഇടിച്ചുകയറി നാലു വയസുള്ള കുഞ്ഞ്...

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം അന്തേവാസിയെ മര്‍ദിച്ച സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്ത...

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

കട്ടപ്പനയിൽ സ്ഥാപനത്തിലെ ഇരുമ്പ് ജനൽ മോഷ്ടിച്ചു കടത്തി; പ്രതികൾ അറസ്റ്റിൽ: വീഡിയോ കാണാം

കട്ടപ്പനയിൽ സ്വകാര്യ സ്ഥാപനത്തിലെ ഇരുമ്പ് ജനൽ മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ പ്രതികൾ...

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

ഗുരുവായൂർ സ്വദേശിയായ സൈനികനെ കാണാനില്ല

ഗുരുവായൂർ സ്വദേശിയായ സൈനികനെ കാണാനില്ല തൃശൂർ: പരിശീലനത്തിന് പോയ സൈനികനെ കാണാനില്ലെന്ന് പരാതി....

Related Articles

Popular Categories

spot_imgspot_img