തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ ദീപാവലിയുടെ സമാപനത്തിന് പരസ്പരം ചാണകമെറിഞ്ഞ് ഒരു വ്യത്യസ്തമായ ആചാരമുണ്ട്. ഇറോഡിലെ തലവടിയിലെ ഗ്രാമത്തിലാണ് ചാണകമെറിഞ്ഞ് ദീപാവലി ആഘോഷത്തിന് സമാപനം കുറിക്കുന്നത്. ഏകദേശം 300 വർഷം പഴക്കമുള്ള ഒരു ആചാരമാണിത്. കർണാടകയുടെയും തമിഴ്‌നാടിൻ്റെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗുമതപുര ഗ്രാമത്തിലുള്ള ആഘോഷത്തിന് സമാന രീതിയിൽ ഉള്ള ആഘോഷമാണിത്. കർണാടകയിൽ ‘ഗോരെഹബ്ബ’ എന്നറിയപ്പെടുന്ന ഉത്സവം ആഘോഷിക്കപ്പെടുന്നു.
ദീപാവലി ആഘോഷത്തിൻ്റെ സമാപന ചടങ്ങുകളുടെ ഭാഗമായി ഗ്രാമവാസികൾ ഒത്തുകൂടുകയും തുടർന്ന് അവർ പരസ്പരം ചാണകം വാരി എറിയുകയും ചെയ്യുന്നു. ചടങ്ങ് ഇങ്ങനെയാണ്. ദീപാവലി കഴിഞ്ഞ് നാലാം ദിവസമാണ് ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് സമീപത്തെ ബിരേശ്വര ക്ഷേത്രത്തിൽ ഇത്തരമൊരു ആചാരം നടക്കുന്നത്.
ഉത്സവത്തിൻ്റെ ഭാഗമായി ഗ്രാമത്തിൻ്റെ നാനാഭാഗത്തുനിന്നും കന്നുകാലികളുടെ ചാണകം ഞായറാഴ്ച രാവിലെ ശേഖരിച്ച് കുഴിയിൽ നിറച്ചിടും.
നൂറ്റാണ്ടുകളായി പ്രകൃതിദത്ത കമ്പോസ്റ്റായി ഉപയോഗിച്ചിരുന്ന കുഴിയിൽ നിന്ന് പണ്ട് ഒരു ശിവലിംഗം കണ്ടെത്തിയിരുന്നു. ആ ശിവലിംഗമാണ് ഇപ്പോൾ ബീരേശ്വരർ ക്ഷേത്രത്തിനുള്ളിൽ സ്ഥാപിച്ചിരിക്കുന്നത്. കന്നുകാലി ചാണകം എറിയുന്ന ചടങ്ങ് പൂർത്തിയാകുമ്പോൾ, ചാണകം ഗ്രാമവാസികൾക്കിടയിൽ വിതരണം ചെയ്യും. തുടർന്ന് അവർ അത് അവരുടെ കൃഷിക്ക് പോഷണത്തിനായി ഉപയോഗിക്കുകയും ഇത് വർഷത്തിലെ വിളവ് സമ്പുഷ്ടമാക്കുകയും ചെയ്യും എന്ന് വിശ്വസിക്കപ്പെടുന്നു.
English summary : I have heard of throwing mud each other ,this is known as throwing dung ; There is such a village near us