ലോകമെമ്പാടും നിരവധി ആരാധകരുള്ള ഗായികയാണ് ബില്ലി ഐലിഷ്. ഹാപ്പിയർ ദാൻ എവർ, ഓഷ്യൻ ഐസ്, ബാഡ് ഗൈ തുടങ്ങിയ ബില്ലിയുടെ ഗാനങ്ങൾ തരംഗമായിരുന്നു.ഓസ്‌കർ അവാർഡും എട്ട് ഗ്രാമി പുരസ്‌കാരങ്ങളും നേടിയ ഗായിക എപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കാറുണ്ട്.എന്നാൽ ഇപ്പോൾ ചർച്ചയാക്കുന്നത് തന്റെ ലൈംഗീകതയെ കുറിച്ച് ബില്ലി തുറന്നു പറഞ്ഞിരിക്കുന്നതാണ് . തനിക്ക് മറ്റ് സ്ത്രീകളോട് ആകർഷണം തോന്നാറുണ്ട് എന്ന് ബില്ലി വെളിപ്പെടുത്തി. എന്റെ ജീവിതത്തിലെ സ്ത്രീകളുമായി എനിക്ക് വളരെ ആഴത്തിലുള്ള ബന്ധമുണ്ട്. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും നല്ല ബന്ധമാണ്. ശാരീരികമായ ആകർഷണം അവരോട് എനിക്ക് തോന്നാറുണ്ട്. എന്നാൽ അവരുടെ സൗന്ദര്യവും അവരുടെ സാന്നിധ്യവും എന്നെ ഭയപ്പെടുത്താറുണ്ട്.”
പെൺകുട്ടികളെ ഞാൻ ഒരുാപാട് ഇഷ്ടപ്പെടുന്നുണ്ട്. . അവരോട് എനിക്ക് ആകർഷണം തോന്നാറുണ്ട്. അവരെ ഒരു സ്ത്രീയായി എനിക്ക് തോന്നാറില്ല. ഞാനും ഒരു സുന്ദരിയായ സ്ത്രീയാണ് എന്ന് സ്വയം ബോധ്യപ്പെടുത്താൻ ശ്രമിക്കാറുണ്ട്. പക്ഷെ എനിക്കൊരിക്കലും ഞാനൊരു പെണ്ണാണെന്ന് തോന്നിയിട്ടില്ല” എന്നാണ് ബില്ലി ഐലിഷ് പറയുന്നത്. അതേസമയം, തന്റെ ലൈംഗികത, ഡേറ്റിംഗ് എന്നിവയെ കുറിച്ചുള്ള സൂഷ്മപരിശോധനകൾ താൻ നേരിട്ടിട്ടുണ്ടെന്നും ബില്ലി പറയുന്നത്. അമേരിക്കൻ ഗായികനായ ജെസ്സി റുതർഫോർഡും ബില്ലിയും ഡേറ്റിംഗിലാണെന്ന വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു. എന്നാൽ ഇരുവരും ഈ വർഷം വേർപിരിഞ്ഞു.അതേസമയം, തന്റെ ലൈംഗികത, ഡേറ്റിംഗ് എന്നിവയെ കുറിച്ചുള്ള സൂഷ്മപരിശോധനകൾ താൻ നേരിട്ടിട്ടുണ്ടെന്നും ബില്ലി പറയുന്നത്. അമേരിക്കൻ ഗായികനായ ജെസ്സി റുതർഫോർഡും ബില്ലിയും ഡേറ്റിംഗിലാണെന്ന വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു. എന്നാൽ ഇരുവരും ഈ വർഷം വേർപിരിഞ്ഞു.
Read Also : ജലജയുടെ മകളെന്ന ലേബൽ അഴിച്ചു വെച്ച് മലയാളം സിനിമയിലേക്ക് ഇടം നേടാൻ ദേവി