web analytics

“അമ്മേ, ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു, അനിയനെ നോക്കണം”…മറ്റൊരു യൂട്യൂബറുമായുള്ള പ്രണയം തകർന്നു; വിദ്യാർഥിനിയായ യുട്യൂബർ മരിച്ചനിലയിൽ

“അമ്മേ, ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു, അനിയനെ നോക്കണം”…മറ്റൊരു യൂട്യൂബറുമായുള്ള പ്രണയം തകർന്നു; വിദ്യാർഥിനിയായ യുട്യൂബർ മരിച്ചനിലയിൽ

ഹൈദരാബാദ്: യൂട്യൂബറുമായ കോളേജ് വിദ്യാർഥിനിയെ ഹൈദരാബാദിലെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വിശാഖപട്ടണം സ്വദേശിനിയായ ബോനു കൊമാലി (24)യാണ് മരിച്ചത്.

സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പ്രണയബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഹൈദരാബാദിലെ സ്വകാര്യ കോളേജിൽ ബി.എസ്.സി വിദ്യാർത്ഥിനിയായിരുന്ന കൊമാലി, തെലുഗ് ഭാഷയിൽ ലൈഫ്‌സ്റ്റൈൽ വീഡിയോകൾ അവതരിപ്പിച്ച് യൂട്യൂബിലൂടെ ശ്രദ്ധ നേടിയിരുന്നു. നഗരത്തിലെ വാടകവീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം.

തിങ്കളാഴ്ച പുലർച്ചെ കുവൈത്തിൽ ജോലി ചെയ്യുന്ന അമ്മയ്ക്ക് കൊമാലി മൊബൈൽ സന്ദേശം അയച്ചിരുന്നു. “അമ്മേ, ഞാൻ നിങ്ങളെ വളരെ സ്നേഹിക്കുന്നു. അനുജനെ നോക്കണം” എന്നായിരുന്നു സന്ദേശം. തുടർന്ന് ഫോൺ സ്വിച്ച് ഓഫ് ആയതായി പൊലീസ് അറിയിച്ചു.

സന്ദേശം ലഭിച്ചതിനെ തുടർന്ന് അമ്മ നിരന്തരം വിളിച്ചെങ്കിലും പ്രതികരണം ലഭിക്കാതെ വന്നതോടെ നാട്ടിലുള്ള സുഹൃത്തിനെ വിവരം അറിയിച്ചു. സുഹൃത്ത് വൈകിട്ട് വാടകവീട്ടിലെത്തിയപ്പോൾ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.

പ്രതികരണം ലഭിക്കാതിരുന്നതിനാൽ വാതിൽ തകർത്തു അകത്ത് കടന്നപ്പോഴാണ് കൊമാലിയെ സീലിംഗ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ മൂന്ന് വർഷമായി ഒരു യൂട്യൂബറും സോഫ്റ്റ്‌വെയർ എൻജിനീയറുമായ 27-കാരനുമായി കൊമാലി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അടുത്തിടെ ഇരുവരും വേർപിരിഞ്ഞതായും അതിനെ തുടർന്നുണ്ടായ മാനസിക വിഷമമാണ് ആത്മഹത്യയ്ക്ക് കാരണമായിരിക്കാമെന്നുമാണ് പ്രാഥമിക നിഗമനം.

ആറുമാസം മുമ്പും ആത്മഹത്യാശ്രമം നടത്തിയിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഫോൺ കോളുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

ശ്രദ്ധിക്കുക: ആത്മഹത്യ ഒരിക്കലും പരിഹാരമല്ല. മാനസിക സംഘർഷങ്ങൾ നേരിടുമ്പോൾ സഹായം തേടുക. ‘ദിശ’ ഹെൽപ് ലൈൻ: ടോൾ ഫ്രീ 1056, 0471-2552056.

English Summary

A 24-year-old YouTuber and BSc student, Bonu Komali from Visakhapatnam, was found hanging in her rented house in Hyderabad. Police suspect suicide, reportedly linked to emotional distress following issues in a romantic relationship. She had sent a final message to her mother, who works in Kuwait, before her phone was switched off. Investigation is ongoing. Authorities have also shared mental health helpline details.

hyderabad-youtuber-bonu-komali-suicide-case

Hyderabad News, Bonu Komali, YouTuber Death, Student Suicide, Telangana Crime, Mental Health Awareness

spot_imgspot_img
spot_imgspot_img

Latest news

‘കേരള സ്റ്റോറി 2’ന് ഹൈക്കോടതിയുടെ സ്റ്റേ; റിലീസ് 15 ദിവസത്തേക്ക് തടഞ്ഞു

‘കേരള സ്റ്റോറി 2’ന് ഹൈക്കോടതിയുടെ സ്റ്റേ; റിലീസ് 15 ദിവസത്തേക്ക് തടഞ്ഞു കൊച്ചി:...

മന്ത്രിയുടെ കഴുത്തിലെ ഞരമ്പിന് ക്ഷതവും നീർവീക്കവും…ആരോഗ്യമന്ത്രി ആശുപത്രിയിൽ തുടരും

മന്ത്രിയുടെ കഴുത്തിലെ ഞരമ്പിന് ക്ഷതവും നീർവീക്കവും…ആരോഗ്യമന്ത്രി ആശുപത്രിയിൽ തുടരും കണ്ണൂർ: ആരോഗ്യ മന്ത്രി...

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം…. സിപിജെ റിപ്പോർട്ട് പുറത്ത്

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം…. സിപിജെ റിപ്പോർട്ട് പുറത്ത് ന്യൂയോർക്ക്:2025-ൽ ലോകത്ത് കൊല്ലപ്പെട്ട...

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി കണ്ണൂർ: ആരോഗ്യ...

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം ‘സുഖോയ്-57ഇ’ ഇന്ത്യ വാങ്ങുന്നു!

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം 'സുഖോയ്-57ഇ' ഇന്ത്യ...

Other news

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം; മാവേലിക്കരയിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി കടയിലേക്ക് ഇടിച്ചുകയറി, ഡ്രൈവർ മരിച്ചു

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം; മാവേലിക്കരയിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി കടയിലേക്ക്...

തുറവൂരിലെ മരണത്തിൽ ദുരൂഹത നീങ്ങി! രാധയുടേത് സ്വാഭാവിക മരണം; മൃതദേഹം കുഴിച്ചുമൂടിയ ഗിരീഷിനെ വിട്ടയക്കും

തുറവൂരിലെ മരണത്തിൽ ദുരൂഹത നീങ്ങി! രാധയുടേത് സ്വാഭാവിക മരണം; മൃതദേഹം കുഴിച്ചുമൂടിയ...

മന്ത്രിയുടെ കഴുത്തിലെ ഞരമ്പിന് ക്ഷതവും നീർവീക്കവും…ആരോഗ്യമന്ത്രി ആശുപത്രിയിൽ തുടരും

മന്ത്രിയുടെ കഴുത്തിലെ ഞരമ്പിന് ക്ഷതവും നീർവീക്കവും…ആരോഗ്യമന്ത്രി ആശുപത്രിയിൽ തുടരും കണ്ണൂർ: ആരോഗ്യ മന്ത്രി...

ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിൽക്കെ തലയിൽ ചക്ക വീണു

ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിൽക്കെ തലയിൽ ചക്ക വീണു പത്തനംതിട്ട: പത്തനംതിട്ട ജനറൽ...

പക്ഷിപ്പനി ഭീതി: ഇന്ത്യയുൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിക്കും മുട്ടയ്ക്കും സൗദി അറേബ്യയിൽ നിരോധനം

പക്ഷിപ്പനി ഭീതി: ഇന്ത്യയുൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിക്കും മുട്ടയ്ക്കും സൗദി...

Related Articles

Popular Categories

spot_imgspot_img